Chapter Title : അത്ഭുതകരമായ പേടി സ്വപ്നം 2 [Ztalinn]
ഇല്ലാതെ കഴിയാൻ പറ്റുന്നില്ല ഉണ്ണിയേട്ടാ.എന്റെ അടുത്തേക്ക് വാ ഉണ്ണിയേട്ടാ..."
"ഞാൻ എവിടെ എന്ന് വെച്ചാ വരാ. നിന്നെ എവിടെയാ തിരയാ.പറ അമ്മു "
"ഉണ്ണിയേട്ടൻ എന്നെ തിരയേണ്ടിടത്തല്ല തിരയുന്നേ. തിരയേണ്ടിയിടത്ത് തിരയ്. അപ്പോൾ എന്നെ കാണാം "
"അത് എവിടെ എന്ന് പറ "
"സമയം ആവുമ്പോൾ ഉണ്ണിയേട്ടൻ അത് അറിയും. എന്നെ തേടി വരും. അത് കണ്ടെത്ത് ഉണ്ണിയേട്ടാ. ഇപ്പോൾ ഞാൻ പോവുന്നു. ഉണ്ണിയേട്ടന് എന്നെ വേണ്ടപ്പോൾ ഞാൻ വരാം "
ഇതും പറഞ്ഞ് അമ്മു പോയി. അമ്മു വീണ്ടും പോയപ്പോൾ എനിക്ക് വിഷമമായി. തിരിച്ച് വരില്ല എന്നല്ലല്ലോ പറഞ്ഞേ വരാം എന്നല്ലേ. അപ്പോൾ അവൾ വരും.
ദിവസങ്ങൾ കടന്ന് പോയി. ഞാൻ തിരിച്ചു പോവാനുള്ള വഴികൾ നോക്കി. എനിക്ക് അത് എങ്ങനെ കണ്ടെത്തും എന്ന് ഒരു പിടിയും കിട്ടിയിരുന്നില്ല. അമ്മുവിനെ കാണുമ്പോൾ ഞാൻ അവിടേക്ക് പോവാനുള്ള മാർഗ്ഗം ആരാഞ്ഞു കൊണ്ടിരുന്നു.
"സമയം ആയിട്ടില്ല. സമയം ആവുമ്പോൾ ഉണ്ണിയേട്ടൻ തന്നെ മാർഗ്ഗം കണ്ടെത്തും "
ഇതായിരുന്നു അമ്മുവിന്റെ മറുപടി.
ഞാൻ എന്നെങ്കിലും കണ്ടെത്തും എന്നാ ശുഭ പ്രതീക്ഷയോടെ കാത്തിരുന്നു.
ഒരിക്കൽ ഞാൻ വീടും പറമ്പും വൃത്തിയാക്കുകയായിരുന്നു. എന്നോടൊപ്പം വീട്ടുക്കാർ എല്ലാവരും ഉണ്ടായിരുന്നു.
"വിഷ്ണു... വിഷ്ണു... അയ്യോ മോന്റെ കാലിൽ നിന്ന് ചോര വരുന്നു "
അമ്മ കിടന്ന് കരഞ്ഞ് ബഹളം വെക്കാൻ തുടങ്ങി. ഞാൻ അപ്പോഴാണ് എന്റെ കാലിലെ മുറിവ് ശ്രെദ്ധിക്കുന്നത്. അത്യാവശ്യം നല്ല രീതിയിൽ തന്നെ അത് മുറിഞ്ഞിരുന്നു. എന്തോ കുപ്പി ചില്ല് കൊണ്ടതാണ്. കാലിൽ നിന്ന് ചോര ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. മറ്റൊരു കാര്യവും ഞാൻ
💬 Comments
View all comments