Chapter Title : അത്ഭുതകരമായ പേടി സ്വപ്നം 2 [Ztalinn]
ശ്രെദ്ധിച്ചു എനിക്ക് വേദന അനുഭവപ്പെടുന്നില്ല. ഏതാണ്ട് നമ്മൾ സ്വപ്നത്തിലെ പോലെ. സ്വപ്നത്തിൽ നമ്മുക്ക് മുറിവ് പറ്റിയാൽ വേദന എടുക്കില്ലല്ലോ. അത് പോലെ ആയിരുന്നു എനിക്ക്. അപ്പോൾ എന്ന് വെച്ചാൽ ഞാൻ ഇപ്പോൾ നിൽക്കുന്നത് സ്വപ്നത്തിലാണോ. എനിക്ക് അതിശയമായി. ഞാൻ ആശ്ചര്യപെട്ട് നിൽക്കുമ്പോൾ അതാ എന്നെ നോക്കി പുഞ്ചിരിക്കുന്ന അമ്മുവിനെയാണ് കാണുന്നത്.
"ഇനിയെങ്കിലും മനസ്സിലായിലെ ഉണ്ണിയേട്ടാ. ഉണ്ണിയേട്ടൻ ഇപ്പോൾ നിൽക്കുന്നത് സ്വപ്നത്തിലാണ്. ഉണരൂ ഉണ്ണിയേട്ടാ... ഉണര്...."
ഞാൻ അത് ഒന്നുംകൂടി ഉറപ്പാക്കാൻ എന്നെ പിച്ചി നോക്കി. അതിശയം എനിക്ക് വേദനയില്ല. അതേ ഇത് സ്വപ്നം തന്നെ. ഞാൻ അമ്മുവിനെ നോക്കി.
"അതേ ഉണ്ണിയേട്ടാ... ഇതാ സ്വപ്നം. ഇനി സ്വപ്നത്തിൽ നിന്ന് ഉണർന്ന് എന്റെ അടുത്തേക്ക് വായോ. ഞാൻ അവിടെ ഉണ്ണിയേട്ടനായി കാത്തിരിക്കും വേഗം വരണേ...."
അമ്മു അതും പറഞ്ഞ് എന്റെ കണ്മുൻപിൽ നിന്ന് മാഞ്ഞു പോയി. ഒടുവിൽ അമ്മുവിലേക്ക് എത്താനുള്ള വഴി ഞാൻ കണ്ടെത്തി. ഞാൻ സന്തോഷം കൊണ്ട് തുളി ചാടി. ഞാൻ അവിടെ നിന്നും ഇറങ്ങി ഓടി.
അമ്മുവിലേക്ക് എത്താനായി ഞാൻ ഓടി. ഓടി ഓടി ഞാൻ ഒരു മല മുകളിൽ എത്തി. സ്വപ്നത്തിൽ നിന്ന് ഉണരാനുള്ള വഴി സ്വപ്നത്തിൽ ഞാൻ മരിക്കുക എന്നതായിരുന്നു. ഞാൻ മലയിൽ നിന്ന് ചാടി ചാവുവാൻ ഒരുങ്ങി. മരിക്കാൻ എനിക്ക് ഭയം ഇല്ലായിരുന്നു. ഞാൻ മരിക്കുന്നതിൽ സന്തോഷവാൻ ആയിരുന്നു. എന്റെ അമ്മുവിനെ കാണാൻ പറ്റും. സ്വപ്നമല്ലേ മലയിൽ നിന്ന് ചാടിയാൽ വേദന എടുക്കില്ല. ഞാൻ മലയുടെ മുകളിൽ നിന്ന് ചാടി. കണ്ണുകൾ അടച്ച് കൈകൾ വിരിച്ച് ചാടി. ഞാൻ താഴേക്ക് പതിച്ചു
💬 Comments
View all comments