0%

Chapter Title : അത്ഭുതകരമായ പേടി സ്വപ്നം 2 [Ztalinn]

Author : Ztalinn Read All Parts 268

കൊണ്ടിരുന്നു.

കുറച്ച് നേരത്തിന് ശേഷം ഞാൻ കണ്ണ് തുറന്നു. ഞാൻ അപ്പോൾ കാർ ഓടിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്റെ അരികിൽ അമ്മു ഇരിക്കുന്നു. അതേ ഞാൻ തിരിച്ച് വന്നിരിക്കുന്നു. എവിടെന്ന് ഞാൻ പോയോ അവിടെ  ആ സമയത്ത് തന്നെ ഞാൻ എത്തിപ്പെട്ടിരിക്കുന്നു. എനിക്ക് സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി. പെട്ടെന്ന് ഇത് റോഡാണ് ഞാൻ കാർ ഓടിക്കുകയാണ് എന്നാ ബോധം വന്നു. അപകടം സംഭവിക്കാതെ ഇരിക്കാൻ ഞാൻ കാർ ഒതുക്കി നിർത്തി. അമ്മു എന്തിനാ കാർ നിർത്തിയത് എന്നറിയാനായി എന്നെ നോക്കി.

"അമ്മു... എന്റെ അമ്മു...."

ഞാൻ അമ്മുവിനെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി. അമ്മു ഒന്നും മനസ്സിലാവാതെ അവിടെ ഇരുന്നു.

"അമ്മു... ഞാൻ നിന്നെ ഒരുപാട് മിസ്സ്‌ ചെയ്തു. നിന്നെ വിട്ട് പോയതിന് സോറി അമ്മു...."

ഞാൻ അമ്മുവിനെ കെട്ടിപിടിച് കരഞ്ഞു കൊണ്ടിരുന്നു.

"ഈ ഉണ്ണിയേട്ടൻ എന്തിനാ കരയുന്നേ... ആര് ആരെ വിട്ട് പോയിന്ന് പറഞ്ഞാ കരയുന്നേ "

അമ്മുവിന് എന്റെ പ്രവർത്തികൾ കണ്ട് പേടിയായി. ഞാൻ അല്ലേ സ്വപ്നം കണ്ടത് അമ്മുവല്ലല്ലോ. അതിനാൽ എന്ത് സംഭവിച്ചു എന്ന് അവൾക്ക് അറിയില്ലല്ലോ.

"അമ്മു നീ ഒന്ന് എന്നെ നുള്ളിയെ "

അവസാനമായി സംശയം മാറ്റാനായി ഞാൻ അമ്മുവിന് നേരേ കൈ നീട്ടി.

"ഹാ...."ഞാൻ വേദന കൊണ്ട് അലറി.

അമ്മു എന്റെ കൈ നുള്ളി പറിച്ചു. ഇത് സ്വപ്നമല്ല യഥാർഥ്യമാണ് എന്ന് അറിഞ്ഞപ്പോൾ എനിക്ക് സന്തോഷമായി. എന്നാൽ അമ്മു നുള്ളിയതിന്റെ വേദന അത്‌ ഭയങ്കരമായി പോയി. ഞാൻ എന്റെ കൈ ഉഴിയാൻ തുടങ്ങി.

"നീ എന്ത് നുള്ളാ നുള്ളിയത്

💬 Comments

View all comments