0%

Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]

Author : Ztalinn Read All Parts 1K

കാറിൽ ചെരുപ്പ് ഊരിയിട്ട് ഞങ്ങൾ കടലിലേക്ക് ഇറങ്ങി. വൈകുന്നേരം ആയതിഞ്ഞാൽ ബീച്ചിൽ തിരക്കുണ്ടായിരുന്നു. അമ്മു കടലിൽ ചെറിയ കുട്ടികളെ പോലെ ഓടി കളിച്ചു. ചുരിദാറിന്റെ പാന്റ് കയറ്റി വെച്ചായിരുന്നു അവൾ കടലിൽ ഇറങ്ങിയത്. ഞാനും ജീൻസ് കയറ്റി വെച്ച് അമ്മുവിനോടൊപ്പം കടലിൽ ഇറങ്ങി. ഞങ്ങൾ കടലിൽ കളിച്ചും തിര വരുമ്പോൾ മാറി കളഞ്ഞും കളിച്ചു. അമ്മുവിനെ ഞാൻ ഉത്സാഹവതിയായി കണ്ടു.അമ്മു എന്റെയും അമ്മുവിന്റെയും പേര് മണലിൽ എഴുതി അത്‌ തിര വന്ന് മായിച്ചു കളയുന്നതും നോക്കി കളിച്ചുകൊണ്ടിരുന്നു. അമ്മു മണലിൽ വീട് നിർമ്മിച്ചും കളിക്കുന്നുണ്ടായിരുന്നു. ഒരു കൊച്ചു കുട്ടിയെ പോലെ എനിക്ക് അവളെ തോന്നി. പലരും അമ്മുവിന്റെ കളികൾ കണ്ട് നോക്കുന്നുണ്ടായിരുന്നു.

ഒടുവിൽ ക്ഷീണം തോന്നിയപ്പോൾ അമ്മു എന്നോടൊപ്പം മണൽ പരപ്പിൽ ചേർന്നിരുന്നു. സമയം അപ്പോൾ അസ്തമായത്തോട് അടുത്തിരുന്നു. ഞാനും അമ്മുവും സൂര്യാസ്തമയം നോക്കി ഇരുന്നു. സ്നേഹിക്കുന്ന ഒരാളിന്റെ ഒപ്പം തോളോട് തോൾ ചേർന്നിരുന്ന കടലിൽ സൂര്യാസ്തമയം കാണുക എന്ന് പറഞ്ഞാൽ അതൊരു സുന്ദര അനുഭൂതിയാണ് അത്‌ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര മനോഹരമാണ്.

അസ്തമയ കാഴ്ചകൾക്ക് ശേഷം ഞാനും അമ്മുവും വീട്ടിലേക്ക് തിരിച്ചു. അമ്മു കാറിൽ പാട്ട് വെച്ചു. ആ പാട്ടിനൊപ്പം അമ്മു പാടുകയും ആടുകയും ചെയ്യുന്നുണ്ടായിരുന്നു. അമ്മു ഏറെ സന്തോഷിക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി. ആ സന്തോഷത്തിന് കാരണം ഞാൻ ആണെന്ന് അറിയുമ്പോൾ എനിക്കും സന്തോഷം.

ഞങ്ങൾ വീട്ടിൽ എത്തി. അമ്മു ഇന്നത്തെ വിശേഷങ്ങൾ എല്ലാം അവരോട് പറഞ്ഞു കൊണ്ടിരുന്നു. അമ്മുവിന്റെ സന്തോഷം കണ്ട് അവരും സന്തോഷിച്ചു. എന്റെ മാറ്റമാണ് അതിഞ്ഞെല്ലാം കാരണം എന്ന് അവർക്ക്

💬 Comments

View all comments