0%

Chapter Title : അതീന്ദ്രിയ ശക്തികൾ [സിമോണ]

Author : സിമോണ Read All Parts 327

മനുഷ്യരടെ ഒക്കെ വിചാരം. പക്ഷെ എന്താന്നാ???

ഞങ്ങള് യക്ഷികള് പാടണെന്റെ ഏഴയലത്ത് എത്തില്ല്യ.

പാടാൻ നല്ലത് കിന്നരന്മാരാ... പാടാൻ മാത്രല്ല..നന്നായി കിന്നരിക്കാനും പുന്നരിക്കാനും ഒക്കെ അറിയാം അവർക്ക്...

ശ്യോ അത് പറഞ്ഞപ്പളാ... ഇന്നാള് ഫോളോ ചെയ്ത ഡാർക്ക് നൈറ്റ് മൈക്കിൾ കിന്നരനെ പിന്നെ ചാറ്റിൽ കണ്ടില്ലല്ലോ.. മൈക്കിൾ കിന്നരൻ നല്ല സൂപ്പറായിട്ട് പാടും.

എന്നെ പഞ്ചാരേ ന്നൊക്കെയാ പുന്നാരിച്ച് വിളിക്കാറ്... എനിക്കെന്താന്നറിയില്ല....... അതൊക്കെ കേക്കുമ്പോ വല്ലാണ്ടെ നാണാവും.. പക്ഷെ യക്ഷികള് കിന്നരന്മാരെ പ്രേമിക്കാൻ പാടില്ലെന്നാ നിയമം. കിന്നരന്മാര് കൂടിയ ജാതിയാ...

പണ്ടൊക്കെ കിന്നരന്മാർ വരുമ്പോ "പൂഹോയ്!! പൂഹോയ്!!" ന്നു വിളിച്ചു പറയും.. അപ്പൊ വഴീലുള്ള യക്ഷികളൊക്കെ വഴിമാറി നിക്കണം ന്നാ...

കിന്നരന്മാർക്ക് അപ്സരസ്സുമാരെയാ പ്രേമിക്കാൻ പാടൊള്ളു... യക്ഷീനെ പ്രേമിക്കണേൽ അപ്സരസ്സിന്റെ റാണീടെ അനുവാദം വേണം... എന്നെ പ്രേമിച്ചോട്ടേന്ന് ചോദിച്ചപ്പോ നാണിച്ചുപോയി ഞാൻ... സ്മിതാമ്മ അപ്സരസ്സിന്റെ അടുത്തിക്ക് വിട്ടു അനുവാദം ചോദിയ്ക്കാൻ... അതോടെ കിന്നരന്റെ അഡ്രസ്സില്ലാണ്ടായി ഈ വഴിക്ക്...

അല്ലേലും എനിക്കറിയാം... ഈ അപ്സരസ്സുമാര് കൊച്ചിക്കാരി പെണ്ണുങ്ങളെ പോലാ... അവറ്റോളെ കണ്ടാ പിന്നെ അച്ചിയെ വരെ ആരും തിരിഞ്ഞു നോക്കൂല്യ.. പിന്നല്ലേ കാമുകീനെ... പാവം ഞാൻ... എന്തോരം ആശിച്ചതാർന്നു...

പിന്നെ കുറെ നാള് കൂടീട്ട്, ഇന്നാളൊരൂസം, തൃശൂർ പൂരത്തിന്, നല്ല മദാമ്മമാരടേം സായിപ്പന്മാരടേം ചോര കിട്ടുവോന്ന് നോക്കാൻ റിഷി ഗന്ധർവ്വന്റെ കയ്യും പിടിച്ച് പൂരപ്പറമ്പീക്കോടെ നടക്കുമ്പളാ, മൈക്കിൾ കിന്നരൻ വിദ്യാർത്ഥി കോര്ണറിന്റവിടെ, ആരുടെയോ പ്രസംഗം കേട്ട്, വിസിലടിച്ച്, കൂക്കി വിളിക്കണ കണ്ടേ... എന്നെ കണ്ടപ്പളക്കും മനസ്സിലായി ട്ടാ... അപ്പൊ തന്നെ ഓടി വന്നു...

ഋഷി ഗന്ധർവ്വൻ, നല്ല ഉയരോം തൂക്കോം ഒക്കെ ഉള്ള ഒരു മദാമ്മേനെ കണ്ടപ്പോ, "ഇത്തിരി ചോര കുടിച്ചിട്ട് വരാടീ...." ന്നും പറഞ്ഞ് ഒറ്റ പോക്കാ പോയി.. പിന്നെ കിന്നരനേം പിടിച്ച് തെക്കോട്ടിറക്കം കാണാൻ പോയി ഞാൻ...

എന്നിട്ടെന്താ???... പൂരപ്പറമ്പീന്ന്, ഇത്തിരി ചാന്തും, രണ്ടു കരിവളേം വാങ്ങി തരാൻ പറഞ്ഞപ്പം, ജീൻസിന്റെ പോക്കറ്റ് പുറത്തോട്ട് വലിച്ചിട്ട് കാണിച്ചു തന്നു... പത്തിന്റെ പൈസില്ല്യ ത്രെ!!!... "ആലുക്കാസിന്റെ ബാറിൽ പോയി ഇടക്കെടക്ക് ബീറ് കുടിക്കാൻ കാശുണ്ടല്ലോ" ന്നു ചോദിച്ചപ്പോ കള്ളത്തരം കണ്ടു ആ ഫേസില്... ഞാൻ പിന്നൊന്നും പറഞ്ഞില്ല...

കാശില്ലാണ്ടൊന്നും അല്ല... കിന്നരന്മാരടെ രാജാവ് പറഞ്ഞു പേടിപ്പിച്ചേക്കാ... ഞാൻ ഭയങ്കര ധാരാളിയാണ്, പൂരത്തിന് കൊണ്ടോയാ കണ്ണീ കണ്ടതൊക്കെ വാങ്ങിപ്പിക്കും ന്നൊക്കെ....

നമ്മക്ക് ഐ ടെക്സിന്റെ ഇത്തിരി ചാന്തോ... ഒരു കണ്മഷിയോ... സ്വർണ്ണ കളർ

💬 Comments

View all comments