0%

Chapter Title : അതീന്ദ്രിയ ശക്തികൾ [സിമോണ]

Author : സിമോണ Read All Parts 328

കുത്തിയ ഡിസൈനുള്ള രണ്ടു സ്പ്രിങ് വളയോ ഒക്കെ മതി...

അല്ലെങ്കെ തന്നെ പൊന്നും കുടത്തിനെന്തിനാ പൊട്ട്??... ശ്യോ!!!!... വീണ്ടും എനിക്ക് എന്നെത്തന്നെ കൊതിയാവുന്നു... ഇക്കണക്കിന് ഞാൻ എന്നെ തന്നെ കടിച്ചു തിന്നാവോ???

അത് പറഞ്ഞപ്പളാ... കിന്നരന്മാരടെ രാജാവും അപ്സരസ്സുമാരുടെ റാണിയും തമ്മിൽ ഭയങ്കര ലൈനാ ട്ടാ.. ഞാൻ പറഞ്ഞുന്ന് ആരോടും പറയല്ലേ... എന്നെ സഭേന്ന് പിടിച്ചു പുറത്താക്കും... ഞങ്ങടെ കാര്യോന്നും നിങ്ങളോടു പറഞ്ഞൂടാ...

ഞങ്ങടെ വേദപുസ്തകത്തിൽ 2:10-13 ലും 7:10-12 ലും സങ്കീർത്തനത്തിൽ പറഞ്ഞ് ണ്ട് അവരടെ കാര്യൊക്കെ...അതാ... ഞാൻ പറഞ്ഞൂന്ന് പറയല്ലേ... (അല്ലേലും അവര് നല്ല മാച്ച് മാച്ചാ... കാണാനും കഥ എഴുതാനും ഒക്കേം..)

നമ്മടെ മാച്ച് എവിടാണാവോ... ആരും അങ്ങനെ അടുക്കണില്ല ന്നേ.. ആകെ ഇണ്ടായിരുന്ന മൈക്കിൾ കിന്നരനാണേൽ തവളേനെ പിടിച്ച് എണ്ണം വെച്ച കൂട്ടാ... ഇപ്പം കണ്മുന്നിൽ കണ്ടാ, ഒന്ന് തല തിരിച്ച് നോക്കുമ്പളക്കും ചാടിപ്പോയിണ്ടാവും...

ഇനി തളിർവെറ്റില കിട്ടിയാ, നന്നായൊന്ന് മുറുക്കി ഒരു വീഡിയോ കൊളാബ് ഇട്ടുനോക്കണം സമ്യുളിൽ... അതിലും മുൻപ് പുണ്യാളൻ ഫോണും കൊണ്ട് വന്നാ മതിയാരുന്നു... സൗണ്ട് കേട്ടിട്ട് ആരും അടുക്കണില്ല... ഇനി ഇപ്പൊ സൗന്ദര്യം കാട്ടി മയക്കെ നിവൃത്തിയുള്ളു...

"സിമോ..." "സിമോ..."

"ഏഹ്... എവിടുന്നാണീ ശബ്ദം??? " സിമോണ തിരിഞ്ഞുനോക്കി... (ഹേയ്.. അത് ഞാനെന്ന്യല്ലേ?? പിന്നെന്തിനാ ഒരു തേഡ് പേഴ്‌സൺ??)

"ആരാടാ അത്??"

"ഞാനാ... ഇവിടെ ഇവിടെ.. നിന്റെ പനേടെ ഓലത്തുമ്പിൽ..."

"ഏഹ്!!..." ഇതേതാ ഈ അടക്കാകുരുവീടെ അത്രേം പോന്നൊരു ജീവി? "നീ ആരാ??? എന്തിനാ എന്റെ പനേല് വന്നേ???"

"ഹൂ!!... ഹൂ!!.... മിഹി!! മിഹി!! മിഹി!!!... "

(ഹേയ് ഇതെന്ത് ശബ്‌ദാ ദ്???) "എന്താന്ന്??? നീ എന്തിനാ വെർതെ ചിരിക്കണേ???"

"സത്യായിട്ടും ഞാൻ ചിരിച്ചതല്ല.. കരഞ്ഞതാ... എനിക്ക് നല്ല സങ്കടം വന്നാ ഇങ്ങനാ ഞാൻ നെലോളിക്കാ???" ജീവി അലമുറയിട്ടു..

"കാര്യം പറയടോ??? നീ ആരാന്ന്???"

"ഞാനേ ഗ്രന്ധനാ.. ഗ്രന്ഥൻ..."

"ഏതു കുന്തൻ???"

"ഞാനേ.. ഞാൻ... നിങ്ങടെ കൂട്ടത്തിലെ ആ കിച്ചു ഗന്ധർവ്വന്റെ കഥെലെ നായകൻ... ഗ്രന്ഥൻ.."

"ആ!!... ഗ്രന്ഥരക്ഷസ്സിലെ നായകൻ... അയ്യേ.. അത് നീയാ???" ഞാൻ ആ അടക്കാ കുരുവിയോളം പോന്ന സാധനത്തിനെ സൂക്ഷിച്ചൊന്ന് നോക്കി... കാഴ്ചയിലെ അറിയാം.. ഒരു പച്ച പ്രാക്ക്.. കണ്ണൊക്കെ എഴുതീട്ട്ണ്ട്.. മൂക്കീന്ന് കൊതുകിന്റെ കൊമ്പ് പോലെ രണ്ടു കുഞ്ഞു സൂചികൾ കൂർത്തു വളഞ്ഞ് മേല്പോട്ട് നിക്ക് ണ്ട്...

"അയ്യേ!!!..." ഈ ആട്ടും കാട്ടം പോലത്തെ

💬 Comments

View all comments