Chapter Title : അതീന്ദ്രിയ ശക്തികൾ [സിമോണ]
സാധനത്തിനെ വെച്ചാണോ ആ കിച്ചു ഗന്ധർവ്വൻ ഇത്രേം ദിവസം ആളോളെ പേടിപ്പിച്ചിരുന്നെ??? അയ്യയ്യേ!!!...
"അയ്യേ...നീ ആരുന്നോ ഈ ഗ്രന്ഥരക്ഷസ്സ്??? നിന്നെ കണ്ടാ കൊതുകും കൂടി പേടിക്കില്ല്യല്ലോ... നീ എന്താ ഈ രാത്രി എന്റെ പനേല്?? എന്തിനാ നീ നെലോളിക്കണേ???"
"അവൻ!!!!... ആ കള്ള കിച്ചൻ എന്നെ പുറത്താക്കീടീ സിമോ... എന്നെ ഇനി കഥെല് ഇടുക്കൂല്യ ന്നു പറഞ്ഞു.. അയ്യോ!!!!....ഹൂ!!.... മിഹി!! മിഹി!!" രക്ഷസ്സ് നെറും തലയ്ക്ക് കയ്യിട്ടടിച്ച് നെലോളിച്ചു...
"അയ്യോ!!.. അതെന്താ???... ആ സീരിയലിനു നല്ലോണം പ്രേക്ഷകരുണ്ടായിരുന്നല്ലോ... പിന്നെന്താ പറ്റീത്?? നീ വല്ലോം ഒപ്പിച്ചുകാണും... കിച്ചു ഗന്ധർവ്വൻ ചുമ്മാ അങ്ങനെ പറഞ്ഞയക്കില്ലല്ലോ.. സത്യം പറയടാ...." ഞാൻ തല താഴ്ത്തി, രക്ഷസ്സിനെ, കണ്ണിന്റെ രണ്ടു മേൽപ്പീലിയും മേലോട്ട് വിടർത്തിതുറിപ്പിച്ചു വെച്ച് പേടിപ്പിച്ചു...
"അയ്യോ!!!.. അയ്യോ!!!... എന്നെ പേടിപ്പിക്കല്ലേ.." രക്ഷസ്സ് കണ്ണുപൊത്തിപിടിച്ചു..
എന്റടുത്താ കളി...ഹും!!!
"അത് പിന്നെ.... അത്..." രക്ഷസ്സ് വിക്കി കളിച്ചു...
"സത്യം പറഞ്ഞോണം.. അല്ലെങ്കെ പിടിച്ചു കുപ്പീലടക്കും ഞാൻ.... അല്ലാ....." ഞാൻ, പല്ലും നഖോം ഇട്ടുവെക്കണ കുപ്പി കാണിച്ച് രക്ഷസ്സിനെ ഭീഷണിപ്പെടുത്തി..
"അയ്യോ!!.. എന്നെ കുപ്പീലടക്കല്ലേ.. കഥ നല്ലോണം ഫേമസ് ആയപ്പോ ഞാൻ ഇത്തിരി ശമ്പളം കൂട്ടി ചോദിച്ചു.. അതിനാ... അതിനാ ആ ഉദ്ദണ്ഡൻ എന്നെ പുറത്താക്കീത്.. " "ഇപ്പൊ, ആകെ തരണേ, എട്ടു രൂപേം, ഒരു കിറ്റ്കാറ്റിന്റെ പകുതി കോലും, പിന്നൊരു ടീസ്പൂൺ ആട്ടിൻ ചോരയും മാത്രാ.. ഒരു ഫുൾ കിറ്റ്കാറ്റെങ്കിലും തരണം ന്നു പറഞ്ഞേനാ എന്നെ പുറത്താക്ക്യേ... അയ്യോ!!!.. എനിക്ക് സഹിക്കാൻ മേലേ..." രക്ഷസ്സ് നെലോളി നിർത്താനുള്ള ഭാവമില്ല.
"കഥയിലൊക്കെ എടുത്തപ്പോ, ഇത്തിരി ഗമയൊക്കെ കാണിക്കണം ല്ലോ ന്നു വിചാരിച്ച്, ഞാൻ ഞങ്ങടെ ഫ്രെണ്ട്സ് ഗ്രൂപ്പിനൊക്കെ എക്സിറ്റായെടി സിമോ... ഇപ്പൊ കഥെന്നു പുറത്തായപ്പോ എന്നെ തിരിച്ചെടുക്കാണില്ലാ അവന്മാര്... അയ്യോ..........ഹൂ!!... ഹൂ!!.... മിഹി!! മിഹി!!" രക്ഷസ്സ് ഒടുക്കത്തെ നെലോളിയാണ്.... (ഈ കിച്ചൻ... ഓരോന്നൊപ്പിച്ചിട്ട്)
"നീ നെലോളിക്കല്ലേ.. ഞാൻ ലൂസിഫർ പുണ്യാളനോട് സംസാരിക്കാ... പള്ളീലെ പനങ്കുരു സഭെടെ സെക്രട്ടറി ന്നുള്ള നിലയ്ക്ക് ഞാൻ വിളിച്ചു പറഞ്ഞാ പുണ്യാളന് കേക്കാണ്ടിരിക്കാൻ പറ്റില്ല... ആട്ടെ.... ഏതാ നിന്റെ ഗ്രൂപ്പ്.."
"വാട്സ്ആപ്പിൽ രക്ത രക്ഷസ്സ്... പിന്നെ ഫേസ് ബുക്കിൽ ബ്രഹ്മരക്ഷസ്സും... രണ്ടീന്നും പുറത്താക്കി സിമോ... രണ്ടീന്നും പുറത്താക്കി.." രക്ഷസ്സ് ഏങ്ങലടിച്ചു...
പാവം.. നല്ല സങ്കടണ്ട് അതിന്... എനിക്ക് പ്രാക്ക് തോന്നി.. ഈ കിച്ചു ഗന്ധർവ്വനിത് എന്തിന്റെ കേടാരുന്നു.. നല്ലൊരു രക്ഷസ്സായിരുന്നു... കുഞ്ഞി കൊമ്പും, നീട്ടി എഴുതിയ
💬 Comments
View all comments