0%

Chapter Title : അതീന്ദ്രിയ ശക്തികൾ [സിമോണ]

Author : സിമോണ Read All Parts 330

കണ്ണും, ഒക്കെ ആയിട്ട്… കാണാൻ നല്ല ശേലുണ്ട്.. പാവം... അതിനെ ഈ പരുവത്തിലാക്കീട്ട്?? ഈ രക്ഷസ്സിന്റെ ബാല ശാപോക്കെ എവിടെ കൊണ്ട് കളയാവോ???

"മമ്!!.. നെലോളിക്കണ്ട... എന്റെ കയ്യി കേറിക്കോ.." ഞാൻ ഉള്ളം കൈ നീട്ടി കൊടുത്തു... രക്ഷസ്സും കുട്ടി എന്റെ ഉള്ളം കയ്യിലിരുന്ന്, തള്ള വിരലിൽ, കുഞ്ഞിക്കൊമ്പുകൊണ്ട് മാന്തിക്കളിച്ചു..

സ്നേഹം കൂടി, മടിയിൽ വെച്ചപ്പളാ അതിന്റെ തനി സ്വഭാവം മനസ്സിലായെ.. മടീൽ വെച്ചോണം ഓടിവന്ന്, മാറി കിടന്നിരുന്ന സാരീടെ പല്ലൂന്റെ ചോട്ടീക്കൂടെ കണ്ട പൊക്കിളുമ്മെ കൊമ്പോണ്ടു കുത്താൻ വരണു.. കള്ള വരാല്!!!!.. വെറുതെ ആണോ കിച്ചൻ ഓടിപ്പിച്ചത്...

വേഗം എടുത്ത് പനയോലെലിക്കിട്ടു..

"വലിച്ചു തേമ്പി ഒട്ടിക്കും ഞാൻ!!!.. വേണ്ടാതീനം കാണിച്ചാ.. അല്ലാ.. ഒരു മിനിറ്റ് ഇവിടെ കണ്ടു പോവരുത്.. ഓടടാ.. എടാ ഓടാൻ..." ഞാൻ പല്ലും കുപ്പി കയ്യിലെടുത്ത് ,കുപ്പിയിലാക്കാനുള്ള മന്ത്രം ചൊല്ലാൻ തുടങ്ങി.....

"ഹൂ!!.... മിഹി!! മിഹി!!" രക്ഷസ്സ് നെലോളിച്ചോണ്ട് നൂറേ നൂറിൽ പറന്നു പോണ കണ്ടു...

പാവം... പൊക്കിള് കണ്ട് ചെലപ്പോ വല്ലോം തോന്നിക്കാണും.. അജ്ജ്ജാതി എഴുത്തല്ലേ എഴുതി വെക്കണേ ഈ കിച്ചു ഗന്ധർവ്വൻ... പിന്നെ അതിനെ പറഞ്ഞിട്ടെന്തിനാ??..

എന്തായാലും ലൂസിഫർ പുണ്യാളനോട് പറഞ്ഞേക്കാം.. പ്രാക്കിനെ തിരിച്ചെടുക്കാൻ ഗ്രൂപ്പുകാരോട് റെക്കമെന്റ് ചെയ്യാൻ... ഫോണെടുത്ത് പുണ്യാളനെ കറക്കി...

"ശ്ശെഡാ!!.. ഈയിടെ ഈ പുണ്യാളൻ ടോട്ടലി ഔട്ട് ഓഫ് റേഞ്ചാണല്ലോ... ഇനി ഡ്രാക്കുള പ്രഭൂന്റെ കൊട്ടാരത്തിലിക്ക് വല്ല മീറ്റിംഗിന് പോയേരിക്കൊ?? എന്നാലും പറയാണ്ട് പോവാറില്ലല്ലോ.." പുണ്യാളൻ പോയതോടെ പുള്ളീടെ ശിഷ്യൻ അനുകുമാറിനേം കാണാറില്ല.. രണ്ടും കൂടി വേറെ ഇടവക നോക്കി പോയാവോ???

ശ്ശേ!!... രണ്ടും നല്ല സഹൃദയന്മാരായിരുന്നു.... ഇനി ആരാ നമ്മളെ ഒക്കെ ഒന്ന് കൈ തട്ടി പ്രോത്സാഹിപ്പിക്കാൻ??? പാടാനുള്ള മൂടും പോയി....

"മമ്.. വരും... വരാണ്ടിരിക്കില്ല്യ... പുണ്യാളൻ സ്നേഹൊള്ളോനാ... വരും... ഉറപ്പാ.."

"ഹാവ്!!... ഹാവ്!! ഹാവ്!!!..ഹാ....ഹാ...വൂ!!!.... " ഒറക്കം വരുണു.. ഇന്നിനി പാട്ടൊന്നും പാടാൻ പറ്റും ന്ന് തോന്നണില്ല.. നാളെ നോക്കാ...

വേഗം സാരി ഊരി, ലെഗ്ഗിങ്ങ്സും ടീഷർട്ടും വലിച്ച് കേറ്റി, ഒടിയൻ സിൽമാ കഴിഞ്ഞപ്പോ ലാലേട്ടൻ പ്രെസെന്റായി തന്ന കരിമ്പടോം പൊതച്ച് ഞാൻ സൈഡായി... "ങ്ങുർ!!.... ങ്ങുർ!!.........ങ്ങുർ!!.........."

(അവസാനിച്ചു.)

തെറി പറയല്ലേ...

പീസ് ഇഷ്ടംപോലെ എഴുതി ഇട് ണ്ടല്ലോ... ഞാനും എല്ലാരും... ഇടയ്ക്ക് ഇങ്ങനൊരൊന്ന് എഴുതീലെങ്കി ഒരു മനസ്സമാധാന കുറവാ.. അതോണ്ടാ ട്ടാ... ക്ഷമിച്ചേക്കെ.. അല്ലേലും എല്ലാരും യക്ഷികഥ എഴുതി പേടിപ്പിക്കുമ്പോ... അവറ്റോൾക്കും കാണില്ലേ ഒരു മനസ്സൊക്കെ...

💬 Comments

View all comments