Chapter Title : അതീന്ദ്രിയ ശക്തികൾ [സിമോണ]
വിക്കി കളിച്ചു...
"സത്യം പറഞ്ഞോണം.. അല്ലെങ്കെ പിടിച്ചു കുപ്പീലടക്കും ഞാൻ.... അല്ലാ....." ഞാൻ, പല്ലും നഖോം ഇട്ടുവെക്കണ കുപ്പി കാണിച്ച് രക്ഷസ്സിനെ ഭീഷണിപ്പെടുത്തി..
"അയ്യോ!!.. എന്നെ കുപ്പീലടക്കല്ലേ.. കഥ നല്ലോണം ഫേമസ് ആയപ്പോ ഞാൻ ഇത്തിരി ശമ്പളം കൂട്ടി ചോദിച്ചു.. അതിനാ... അതിനാ ആ ഉദ്ദണ്ഡൻ എന്നെ പുറത്താക്കീത്.. " "ഇപ്പൊ, ആകെ തരണേ, എട്ടു രൂപേം, ഒരു കിറ്റ്കാറ്റിന്റെ പകുതി കോലും, പിന്നൊരു ടീസ്പൂൺ ആട്ടിൻ ചോരയും മാത്രാ.. ഒരു ഫുൾ കിറ്റ്കാറ്റെങ്കിലും തരണം ന്നു പറഞ്ഞേനാ എന്നെ പുറത്താക്ക്യേ... അയ്യോ!!!.. എനിക്ക് സഹിക്കാൻ മേലേ..." രക്ഷസ്സ് നെലോളി നിർത്താനുള്ള ഭാവമില്ല.
"കഥയിലൊക്കെ എടുത്തപ്പോ, ഇത്തിരി ഗമയൊക്കെ കാണിക്കണം ല്ലോ ന്നു വിചാരിച്ച്, ഞാൻ ഞങ്ങടെ ഫ്രെണ്ട്സ് ഗ്രൂപ്പിനൊക്കെ എക്സിറ്റായെടി സിമോ... ഇപ്പൊ കഥെന്നു പുറത്തായപ്പോ എന്നെ തിരിച്ചെടുക്കാണില്ലാ അവന്മാര്... അയ്യോ..........ഹൂ!!... ഹൂ!!.... മിഹി!! മിഹി!!" രക്ഷസ്സ് ഒടുക്കത്തെ നെലോളിയാണ്.... (ഈ കിച്ചൻ... ഓരോന്നൊപ്പിച്ചിട്ട്)
"നീ നെലോളിക്കല്ലേ.. ഞാൻ ലൂസിഫർ പുണ്യാളനോട് സംസാരിക്കാ... പള്ളീലെ പനങ്കുരു സഭെടെ സെക്രട്ടറി ന്നുള്ള നിലയ്ക്ക് ഞാൻ വിളിച്ചു പറഞ്ഞാ പുണ്യാളന് കേക്കാണ്ടിരിക്കാൻ പറ്റില്ല... ആട്ടെ.... ഏതാ നിന്റെ ഗ്രൂപ്പ്.."
"വാട്സ്ആപ്പിൽ രക്ത രക്ഷസ്സ്... പിന്നെ ഫേസ് ബുക്കിൽ ബ്രഹ്മരക്ഷസ്സും... രണ്ടീന്നും പുറത്താക്കി സിമോ... രണ്ടീന്നും പുറത്താക്കി.." രക്ഷസ്സ് ഏങ്ങലടിച്ചു...
പാവം.. നല്ല സങ്കടണ്ട് അതിന്... എനിക്ക് പ്രാക്ക് തോന്നി.. ഈ കിച്ചു ഗന്ധർവ്വനിത് എന്തിന്റെ കേടാരുന്നു.. നല്ലൊരു രക്ഷസ്സായിരുന്നു... കുഞ്ഞി കൊമ്പും, നീട്ടി എഴുതിയ കണ്ണും, ഒക്കെ ആയിട്ട്… കാണാൻ നല്ല ശേലുണ്ട്.. പാവം... അതിനെ ഈ പരുവത്തിലാക്കീട്ട്?? ഈ രക്ഷസ്സിന്റെ ബാല ശാപോക്കെ എവിടെ കൊണ്ട് കളയാവോ???
"മമ്!!.. നെലോളിക്കണ്ട... എന്റെ കയ്യി കേറിക്കോ.." ഞാൻ ഉള്ളം കൈ നീട്ടി കൊടുത്തു... രക്ഷസ്സും കുട്ടി എന്റെ ഉള്ളം കയ്യിലിരുന്ന്, തള്ള വിരലിൽ, കുഞ്ഞിക്കൊമ്പുകൊണ്ട് മാന്തിക്കളിച്ചു..
സ്നേഹം കൂടി, മടിയിൽ വെച്ചപ്പളാ അതിന്റെ തനി സ്വഭാവം മനസ്സിലായെ.. മടീൽ വെച്ചോണം ഓടിവന്ന്, മാറി കിടന്നിരുന്ന സാരീടെ പല്ലൂന്റെ ചോട്ടീക്കൂടെ കണ്ട പൊക്കിളുമ്മെ കൊമ്പോണ്ടു കുത്താൻ വരണു.. കള്ള വരാല്!!!!.. വെറുതെ
💬 Comments
View all comments