Chapter Title : അതീന്ദ്രിയ ശക്തികൾ [സിമോണ]
കാണാൻ നല്ല ഭംഗിണ്ടെങ്കിലും എന്റെ കാലുമ്മേ കൊള്ളില്ല.. അത് കാരണം ഞാൻ ഇടുത്തില്ല.. എന്നാലും ഒരു തളപ്പുമ്മേ ചോന്ന ഒരു റോസാപ്പൂവ് കണ്ടപ്പോ, അതെടുത്ത് തലേ വെച്ച് ഞാനിങ് പോന്നു...
അല്ലെങ്കെ തന്നെ ഇപ്പോ എല്ലാരും മെഷിൻ വെച്ചല്ലേ കേറണേ.. അവർക്കെന്തിനാ ഇനി തളപ്പൊക്കെ…
അതുപോലെ, കഴിഞ്ഞ മാസം ഒരുത്തൻ, തൃശ്ശൂര് റൌണ്ട് വെസ്റ്റിലെ ഒരു റെഡിമെയ്ഡ് ഷോപ്പിൽ ആത്മഹത്യ ചെയ്തപ്പോ ഇത്തിരി ചോര കുടിക്കാൻ പോയതാ.. അവിടന്ന് റിഡക്ഷൻ സെയിലിൽ കിടന്നിരുന്ന കുറെ ജീൻസും ലെഗിങ്‌സും ഒക്കെ, പോലീസുകാര് കാണണേലും മുന്നേ അടിച്ചു മാറ്റിയിരുന്നു.
അവറ്റോള് കണ്ടാ ഒക്കെ എടുത്തോണ്ട് പോവും.... നല്ല ലാഭല്ലേ.. ഇപ്പം പോലീസ് ന്നു വെച്ചാ ആരാ?? വേണെങ്കെ ആരാന്റെ ബൈക്കിന്റെ കണ്ണാടി വരെ തല്ലിപൊട്ടിക്കാം.. ആരും ചോദിക്കില്ല.
പനേലിരിക്കുമ്പോ, ഇപ്പം ജീൻസും ലെഗ്ഗിങ്‌സുമൊക്കെ ആക്കിയ കാരണം മരത്തിൽ കേറാൻ നല്ല ഈസിയായി പറ്റും.
സംഗതി, ഞങ്ങൾടെ ഓർത്തഡോക്സ് പാലങ്കര,കരിമ്പന സഭയുടെ പുണ്യാളനായ ലൂസിഫർ ചേട്ടായി, ഇടക്കൊക്കെ വേണെങ്കി ചുടു ചോര കുടിച്ചോളാൻ അനുവാദം തന്നിട്ടുണ്ടെങ്കിലും, ആൾക്കാർ നെലോളിക്കണ കാണുമ്പോ കയ്യും കാലും വിറയ്ക്കുന്ന കാരണം, ഞാൻ, ചോര കുടിക്കാൻ തോന്നിയാ തന്നെ, ഫ്രഷ് ആയി തട്ടിപോയ ആരെയെങ്കിലും കിട്ടിയാലേ ആ പണിക്കു നില്ക്കു...
അല്ലെങ്കി, ശക്തൻ മാർക്കറ്റി പോയി ഏതേലും കടേന്നു ഒരു തണ്ണിമത്തൻ അടിച്ചു മാറ്റി ഓട്ടയിട്ട്, ചോരയാണെന്നു വിചാരിച്ച് വലിച്ചു കുടിക്കും... പല്ലിനു നല്ല നീളമുള്ള കാരണം സ്ട്രോ വേണ്ട.. അങ്ങനൊരു ഉപകാരമുണ്ട്..
അല്ലാണ്ട് ജീവനുള്ള മനുഷ്യന്മാരടെ അടുത്തിക്ക് പോവില്ല... (വല്ല ഗോവിന്ദ ചാമി മോഡൽ ടീമുകളാണെങ്കി... അയ്യോ!!!... അവറ്റോൾക്ക് യക്ഷിന്നൊന്നും ഇല്ല... ചെലപ്പോ.... ഹൂ...ആലോയ്ക്കാൻ വയ്യെന്റെ പൊന്നേ...)
പനയിൽ നിന്നിറങ്ങി താഴെ പതുങ്ങി നിന്നു.. റേഡിയോ നാടകം കേട്ട് പേടിച്ചു വിറച്ചാ പീക്കുട്ടൻ വരുന്നെന്നു തോന്നുന്നു... കയ്യിൽ മൊബൈൽ ടോർച്ചുണ്ട്....
കണ്ണടച്ച് മന്ത്രം ചൊല്ലി...
"ക്യാറ്റ് മോഹോ... ക്യും കരിം ക്യാറ്റായിതേ.. ക്യും ക്യും ക്യും ..."
"മ്യാവ്!!!!.... " ശരീരത്തിലേക്കൊന്നു നോക്കി... ശ്ശേ!!!... വെള്ളനിറം!!!... കരിമ്പൂച്ചയാവാനാണല്ലോ വിചാരിച്ചത്.. ഈയിടെ കോണ്സെന്ട്രേഷൻ കുറവാ.. കളറൊക്കെ മാറിപ്പോണു..
അല്ലെങ്കെ വേണ്ട... കരിമ്പൂച്ചയായാൽ ചെക്കൻ ചെലപ്പോ പേടിച്ചു തട്ടിപ്പൂവും...
പീക്കു മുറ്റത്തെ തുളസി ചെടീടെ അരികെ വന്നു നിന്നു...
"പുല്ലാണേ പുല്ലാണേ.. പ്രേതവും ഭൂതവും പുല്ലാണേ.." പീക്കു പാടുന്നുണ്ട്... പേടിച്ചിട്ടാ...
"അമ്പടാ!!!.. അത്രയ്ക്കയാ നീ... ഇന്ന് ശരിയാക്കി തരാം...."
മെല്ലെ നഖം ഉള്ളിലേക്ക്
💬 Comments
View all comments