Chapter Title : അതീന്ദ്രിയ ശക്തികൾ [സിമോണ]
വലിച്ച്, പമ്മി പമ്മി തുളസീടെ പിന്നിലെത്തി...
"ഹോ... എന്തുവാ ഇത്???..." സുന പുറത്തേക്കിട്ട് ടോരച്ചടിച്ചു നോക്കുന്നു... ഇവനിതെന്താ മുൻപ് കണ്ടിട്ടില്ലേ...
ഞാനൊന്ന് പതുങ്ങി... ശർർ ർ ർ ർ ർ!!!!!.... തുളസിയിലകൾ മൂത്രത്തിന്റെ താളത്തിൽ ചാഞ്ചാടി.....
"മ്യാആവ്വ്വ്!!!!!!!!!!!!!!!.... " ഞാൻ അലറി മേലോട്ട് ചാടി....
"യെന്റമ്മോ!!!!!!!!...................... " മൂത്രോഴിച്ചോടത്തുന്നു എന്തോ ഒരു സാധനം ചാടി മേലോട്ട് പൊങ്ങിയ കണ്ട്, "അയ്യോ.. അതെന്റെ സുനെന്നു പോയതാണോന്ന്" പേടിച്ച് പീക്കു വീട്ടിലേക്ക് തിരിച്ചോടി....
മൂത്രം കൊണ്ട്, തുളസിച്ചെടി മുതൽ അവന്റെ വീടിന്റെ കോലായി വരെ, സിഗ് സാഗ് വരച്ച്, പീക്കുട്ടന്റെ കുഞ്ഞൂട്ടൻ പാന്റിന്റെ പുറത്ത് കിടന്ന്, അങ്ങോട്ടും ഇങ്ങോട്ടും തുള്ളിച്ചാടി..
പിന്നവിടെ നിന്നില്ല... വേഗം പനച്ചുവട്ടിലേക്ക് തന്നെ തിരിച്ചോടി..... വാർ ഫുട്ട് ബേസിസിൽ തിരികെ രൂപം മാറി പനയിലേക്ക് നൂറേ നൂറിൽ പെടച്ചു കയറി ഒളിച്ചിരുന്നു… അല്ലെങ്കെ പേട്ട ചെക്കൻ തിരികെവന്ന് വല്ല ചെരവ എടുത്തെറിഞ്ഞാലോ.. ഓൺ ദി സ്പോട്ടിൽ പന മരത്തുമ്മേ "കാണ്മാനില്ല" പോസ്റ്ററൊട്ടിച്ചോണം ആവും...
രണ്ടു കയ്യും തിരുമ്മി ചൂടാക്കി, കവിളിൽ വെച്ച്, ചുമ്മാ വെറുതെ ഒന്ന് പൊട്ടി ചിരിച്ചു... സൗണ്ട് പോരാ... അലറിയ കാരണാവും... മുറുക്കാത്ത കാരണം സൗണ്ടിനൊന്നും ഒരു ശക്തിയില്ല.
നല്ല തളിർവെറ്റില ഇട്ടു മുറുക്കിയാലേ യക്ഷീടെ സൗണ്ടൊക്കെ നല്ല കിളി പോലിരിക്കോള്ളോ.. എന്നാലേ പാട്ടുപാടി വശീകരിക്കാനൊക്കെ പറ്റുത്രെ...
കഷ്ടപ്പെട്ട് തൊണ്ട കീറി പാടീട്ട് ആകെ പതിനാറ് ഫോള്ളോവെഴ്‌സിനെയാ കിട്ടീത്, സമ്യുളിൽ... അതിനെങ്ങനാ.. ഒക്കേറ്റിനും വിഡിയോ ഇടണ പെൺപിള്ളേരെയേ വേണ്ടു..
ഇന്നാള് സമ്യുളിൽ വിഡിയോ കൊളാബ് ഇടാൻ നോക്കീട്ട് പടം വന്നില്ല. ആകെ പൊകയായിരുന്നു... പിന്നെ ലൂസിഫർ പുണ്യാളനെ കണ്ട് സങ്കടം പറഞ്ഞപ്പോഴാ പറഞ്ഞെ, ഹുവായിടെ പുത്തൻ മൊബൈലിലെ യക്ഷീടെ പടം പതിയണ ക്യാമറ ഉള്ളു ത്രേ... നമ്മടേൽ പഴേ ഓപ്പോ അല്ലേ... അത് വെറും ഒപ്പിക്കലാ..അതിലൊന്നും യക്ഷീനേം പ്രേതത്തിനേം കിട്ടില്ല്യ...
ഞാൻ, എന്റെ സൗന്ദര്യം തന്നെ ഒന്ന് കണ്ടിട്ട് നാളെത്രയായിന്നാ... പാവം ഞാൻ... എന്നാലും ഫ്രെൻസൊക്കെ പറഞ്ഞെ എന്നെ കാണാൻ നല്ല സൗന്ദര്യാന്നാ... അപ്സരസ്സുമാരുടെ റാണി, സ്മിതാമ്മ മാത്രം "മന്തക്കാളീ" ന്നാ വിളിക്കാറ്.. അത് പിന്നെ എടക്കെടക്ക് കവിളു പിടിച്ച് തുറിപ്പിച്ചിട്ടാ.. എന്നെ കളിയാക്കാൻ.. എന്നാലും എന്നെ നല്ലിഷ്ടാ...
പുണ്യാളൻ പുത്യേ ഫോൺ നേർച്ചയായി കിട്ടിയാൽ കൊണ്ടന്ന് തരാംന്ന് പറഞ്ഞ് ണ്ട്.. എന്നിട്ടു വേണം കുറെ നേരം എന്നെത്തന്നെ ഒന്ന് നോക്കിയിരിക്കാൻ... ശ്യോ.. .എനിക്കെന്നെ തന്നെ കൊതിയാവുന്നു...
💬 Comments
View all comments