0%

Chapter Title : അതീന്ദ്രിയ ശക്തികൾ [സിമോണ]

Author : സിമോണ Read All Parts 323

"കടിച്ചു തിന്നും ഞാൻ... അല്ലാ!!!.... "

അല്ലേലും പുണ്യാളൻ ഒരു സഹൃദയനാ... എന്നെ പാട്ടുപാടാനൊക്കെ നന്നായി പ്രോത്സാഹിപ്പിക്കും...

ഒന്ന് രണ്ടു പ്രാവശ്യം, എന്റെ പാട്ട് കേട്ട്, സഹികെട്ട്, അപ്പുറത്തോട്ട് മാറി, രണ്ടു ചെവിയും മാന്തിപ്പൊളിക്കണ കണ്ടു... എന്നാലും സൂപ്പർ ന്നേ പറയൂ... അല്ലെങ്കി എനിക്ക് സങ്കടം വരും... കഷ്ടപ്പെട്ട് പാടീട്ട്..... അതിപ്പോ എല്ലാര്ക്കും യേശുദാസും ചിത്രാമ്മേം ആവാൻ പറ്റോ????.. അല്ലാ പിന്നെ...

അല്ലേലും "ലൂസിഫർ" ന്നു പേരെ ഒള്ളോ.. പുണ്യാളൻ ഇന്നേവരെ ആരേം കുറ്റം പറയണത് ഞാൻ കേട്ടിട്ടില്ല... ആരോടും ഒരു വഴക്കിനും പോവാത്ത പാവാണ്... അതുകാരണം എനിക്ക് നല്ലിഷ്ടാ...

പീക്കൂന്റെ വീടിന്റെ കതകടയ്ക്കുന്ന ശബ്ദം കേട്ടപ്പോ താഴോട്ട് നോക്കി.. "അവന്റെ അമ്മയാണല്ലോ..... അവനെവിടെ പോയി??... "

വേഗം ജീൻസും കുർത്തയും ഊരികളഞ്ഞ് സാരിയുടുത്തു.. കുർത്ത, ഇന്നാള് അപ്പുറത്തെ ശവക്കോട്ടേടെ സൈഡിലെ, പാലയിൽ താമസിക്കണ ഋഷി ഗന്ധർവ്വൻ തന്നതാ.. സ്നേഹൊള്ളോനാ ട്ടാ...

കഴിഞ്ഞെന്റെ മുന്നത്തെ ആഴ്ച,, ഹൈവേയില് വെച്ച്, ബൈക്കിൽ പാഞ്ഞുവന്ന ഒരുത്തൻ, തമിഴൻ ലോറി കേറി വാൾ പോസ്റ്റായപ്പോൾ കിട്ടിയ "ഓ നെഗറ്റീവ്" ചോര ഒരു ഗ്ളൂക്കോസ് കുപ്പീലാക്കി കൊണ്ടന്നു തന്നു..

ഓ നെഗറ്റീവ് ചോര നിങ്ങടെ മട്ടൻ ബിരിയാണി പോല്യാ.. പുറത്തിന്ന് വാങ്ങാൻ ഭയങ്കര കാശാ... പുള്ളിക്ക് വേണെങ്കി ഒറ്റക്ക് കുടിക്കാർന്നു... പക്ഷെ കുപ്പീലാക്കി കൊണ്ടന്നില്ലേ.... അതാ സ്നേഹം... ഞങ്ങള് രണ്ടാളും, പനനൊങ്കിന്റെ തൊണ്ടിലൊഴിച്ച്, ചിയേഴ്സ് പറഞ്ഞാ കുടിച്ചേ.. നല്ല ടേസ്റ്റ് ഇണ്ടാരുന്നു... ഫ്രഷ് ചോരക്ക് നല്ല ടെയ്സ്റ്റാ...

ഇന്നാളൊരു ദിവസം, മടി കാരണം, ചോര കുടിക്കാൻ പോവാണ്ട്, ലാസ്റ്റ് പറക്കാൻ തീരെ പറ്റാണ്ടായപ്പോ, തൃശൂർ വിമല കോളേജിന്റെ സൈഡിലെ ബ്ലഡ് ബാങ്കില് രാത്രി പോയെരുന്നു... ഹോ... ആകെ ഒരു കുഞ്ഞിപാക്കറ്റ് ചോരയാ കുടിച്ചേ... എന്നിട്ടെന്താ.... ലൂസ്‌മോഷൻ വന്ന്, എന്റെ മേൽ ബാക്കി ഇണ്ടായിരുന്ന ചോര കൂടി പോയിക്കിട്ടി... എന്തുട്ട് മായാണാവോ??? ഒക്കെ വെള്ളം ചേർത്തതാന്നെ...

ജീൻസുമാറി സാരി ഉടുത്ത് പീക്കൂന്റെ വീടിന്റെ ഓട്ടുമ്പുറത്തേക്ക് പറന്നിറങ്ങി... സാരിയുടുത്താലേ പറക്കാൻ പറ്റു ഞങ്ങൾ യക്ഷികൾക്ക്... അതാ ഞങ്ങളുടെ ഒഫീഷ്യൽ യൂണിഫോം... ഗന്ധർവന്മാർക്ക് അങ്ങനില്ല... തുണീം കോണോം ഇല്ലേലും പറക്കാം...

ഭയങ്കര പക്ഷപാതാണെന്നേ... (രഹസ്യമായി ഞങ്ങളൊരു ഫെമിനിസ്റ്റ് ഗ്രൂപ്പ് ഉണ്ടാക്കുന്നുണ്ട്... ) അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ...

ഇന്നാള് ജീൻസിട്ട് പറക്കാൻ, ഒരു ട്രയല് നോക്കീതാ ഒരൂസം... ഭാഗ്യത്തിന് താഴെ വൈക്കോൽ കൂന ഇണ്ടായിരുന്നു... മുന്നും കുത്തി വീണ് രണ്ടൂസം പിന്നെ ബ്രാ

💬 Comments

View all comments