0%

Chapter Title : അതിർത്തികൾ ലംഘിക്കുന്ന (അ)വിഹിതങ്ങൾ 1 [സിമോണ]

Author : സിമോണ Read All Parts 4.4K

ലഞ്ചിന്റെയും പാത്രങ്ങൾ വേഗം തുടച്ച് കവറിലിട്ട് കൊടുത്ത് പുള്ളിക്കാരനെ യാത്രയാക്കി.. "ദേ.. പുറത്തിറങ്ങുന്നതൊക്കെ കൊള്ളാം.. നിന്റെ പിന്നാമ്പുറോം മുന്നും ഒക്കെ മര്യാദക്ക് മൂടി വെച്ചൊക്കെ നടന്നോണം.. വല്ലാത്ത ജാതികളാ അവറ്റകള്.. വല്ലതും പറ്റീട്ട് പിന്നെ പറഞ്ഞിട്ട് കാര്യല്ല്യ." കോറിഡോറിൽ നിന്ന് ഗേറ്റ് തുറന്ന് പുറത്തിറങ്ങും മുൻപേ രമേശേട്ടൻ സ്വരം താഴ്ത്തി പറഞ്ഞു...

"പിന്നേ.. അയാളെന്നെ അങ്ങ് തിന്നും.. എനിക്കാരേം പേടിയൊന്നുമില്ല... ഇത് നമ്മടെ നാടൊന്നുമല്ലല്ലോ... അതും പോരാഞ്ഞ് തൊട്ടടുത്ത് ആസിയാത്തയും ഉണ്ട്... പിന്നെ ഞാനെന്തിനാ പേടിക്കുന്നെ??" ഉള്ളിൽ ചിരിയമർത്തി പുള്ളിക്കാരനെ യാത്രയാക്കി..

രമേശേട്ടൻ കാറിൽ കയറിപ്പോയതും ഞാൻ തിരികെ കോറിഡോറിലേക്ക് കയറി ഗേറ്റടച്ചു.. ഗേറ്റിന്റെ ലോക്കിൽ നിന്ന് ഒരു ചെറിയ ഹോളിലൂടെ പുറത്തേക്കിട്ടിരിക്കുന്ന ഒരു കമ്പി വലിച്ചാലേ പുറത്തുനിന്ന് ഗേറ്റ് തുറക്കാൻ പറ്റൂ.. അല്ലാത്തപക്ഷം അകത്തു നിന്ന് മാത്രമേ ലോക്ക് എടുക്കാൻ സാധിക്കു.. ഞാൻ മെല്ലെ ആ കമ്പി വലിച്ച് അകത്തേക്കിട്ടു.. ഇനി പുറത്തുനിന്ന് ആർക്കും ഗേറ്റ് തുറക്കാൻ പറ്റില്ല..

ഇടയ്ക്കിടയ്ക്ക് ആ വഴി പോകുന്ന അറബിപിള്ളേർ കമ്പി കുത്തി അകത്തേക്കിടാറുള്ളതുകാരണം ആരെങ്കിലും ചോദിച്ചാലും ആ പിള്ളേരുടെ മേൽ പഴി ചാരാം..

അയാളുടെ വാതിൽക്കലേക്ക് നോക്കി... ഇന്നലെയും കണ്ടില്ല.. ഇനി എങ്ങോട്ടെങ്കിലും പോയിക്കാണുമോ?? മെല്ലെ വാതിലിനരികിലുള്ള ജനലിലൂടെ അകത്തേക്ക് എത്തിനോക്കി.. അകത്ത് എന്തോ ഫിലിം ഒട്ടിച്ചിട്ടുണ്ടെന്നു തോന്നുന്നു.. എന്റെ തന്നെ പ്രതിബിംബമേ കാണാനുള്ളൂ..

വാതിലിൽ മുട്ടനായി ആഞ്ഞ കൈ പതിയെ പിൻവലിച്ച് റൂമിലേക്ക് തിരികെ കയറാൻ ഭാവിച്ചപ്പോൾ സംശയമായി.. ഇനി ഞാൻ അകത്തു പോകുന്ന നേരത്തെങ്ങാൻ ഓഫീസിൽ പോയാലോ??? എന്തായാലും പുറത്ത് വെറുതെ നിൽക്കുന്നതിലും അർത്ഥമില്ല.. ഞങ്ങളുടെ

💬 Comments

View all comments