0%

Chapter Title : അതിർത്തികൾ ലംഘിക്കുന്ന (അ)വിഹിതങ്ങൾ 1 [സിമോണ]

Author : സിമോണ Read All Parts 5K

കോറിഡോറിന്റെ ഇരുവശങ്ങൾ... കോറിഡോറിന്റെ മറ്റേ അറ്റം ചുവർ കെട്ടി മറച്ചിട്ടുമുണ്ട്..

ഇടയിലുള്ള ഈ ചെറിയ കോറിഡോർ മാത്രമാണ് ഞങ്ങളുടെ വീടുകളെ വേർതിരിച്ചിരിക്കുന്ന ബോർഡർ....

ഒരുപക്ഷെ.. ഇങ്ങനെ ഒരു ഇടുങ്ങിയ ബോർഡർ തിരിക്കും മുൻപ്, ഇത് രണ്ടും ഒരു വീടായിരുന്നിരിക്കണം... ചുരുക്കത്തിൽ, പുറമെനിന്ന് നോക്കിയാൽ, ഗേറ്റിനകത്ത് രണ്ടു വീടുള്ളതായി ആർക്കും അറിയില്ല.. ഒരു വീടായെ തോന്നു.. അതുതന്നെയാണ് രമേഷേട്ടന്റെ പ്രശ്നവും...

ഒന്നാമത്തേത് പുള്ളിക്കാരൻ ഒരല്പം പേടി കൂടുതലുള്ള കൂട്ടത്തിലാണ്... പോരാത്തതിന് പുതിയതായി വന്ന അയൽക്കാരനാണെങ്കിൽ ആറടി ഉയരവും ഒത്ത ശരീരവുമുള്ള ഒരു പാകിസ്താനിയും... പോരെ പൂരം!!..

ആളെ ഞാൻ കണ്ടിട്ടില്ലെന്ന് രമേഷേട്ടനോട് നേരത്തെ നുണ പറഞ്ഞതാ.. സത്യത്തിൽ ഞാൻ രണ്ടു തവണ ഞങ്ങൾ തമ്മിൽ കണ്ടിട്ടുണ്ട്.. ഒരുതവണ നന്നായി സംസാരിച്ചിട്ടുമുണ്ട്..

ആദ്യത്തെ പ്രാവശ്യം, അയാൾ താമസം തുടങ്ങിയ ആദ്യ ദിവസം തന്നെ, രമേശേട്ടൻ ഓഫീസ് കപ്ബോഡിന്റെ കീ എടുക്കാൻ മറന്നിട്ട്, പാതി വഴിയിൽ ഫോൺ വിളിച്ചു പറഞ്ഞപ്പോൾ, അത് കൊടുക്കാനായി പുറത്തു കാത്തു നിൽക്കുമ്പോഴായിരുന്നു.. അന്ന് പക്ഷെ തമ്മിലൊന്ന് പുഞ്ചിരിച്ചതേയുള്ളു..

ഏതാണ്ട് നാല്പതിനോടടുത്ത് പ്രായമുണ്ടാവും.. എന്നോടൊന്ന് സലാം പറഞ്ഞ്, ഗൗരവത്തിൽ, കാറിൽ കയറി ഓടിച്ചുപോയപ്പോൾ ഭയങ്കര ഗൗരവക്കാരനാകുമെന്നാ കരുതിയത്... ആ വലിയ ശരീരവും, പരുഷമായ മുഖഭാവവും കണ്ടപ്പോൾ ഒരല്പം പേടി തോന്നുകയും ചെയ്തു...

പിന്നീട്, മിനിയാന്നാളാണെന്നു തോന്നുന്നു.. അതോ അതിന്റെ തലേ ദിവസമോ?? ഉച്ചനേരത്ത്, കോറിഡോറിൽ വസ്ത്രങ്ങൾ ഉണക്കാനായി വിരിക്കാനിറങ്ങിയപ്പോൾ പുള്ളിയും നിൽപ്പുണ്ടായിരുന്നു....

ഒരു സൽവാർ ബോട്ടവും ഇന്നർ ബനിയനും ധരിച്ച്, വിയർത്തുകുളിച്ച്, വസ്ത്രങ്ങൾ അയയിൽ വിരിക്കുന്നത് കണ്ടപ്പോൾ അറിയാതെ ചിരിപൊട്ടി.. ചിരി കേട്ട് തിരിഞ്ഞുനോക്കിയ അയാളും തിരികെ

💬 Comments

View all comments