Chapter Title : അതിരുകൾ 5 [കോട്ടയം സോമനാഥ്]
നമുക്ക് കുറച്ചുനേരം അവരുടെകൂടെ ഒന്ന് കൂടാം...
അവന്മാർ വന്നിട്ട് കാര്യമായി അവരെയൊന്നു ഗൗനിക്കാൻ പറ്റിയില്ല"....
കൈകഴുകി അങ്ങോട്ടുപോകാൻ ദൃതികൂട്ടി സ്മിത എന്റെ കൈയിൽ വലിച്ചു.
അവരുടെ പാട്ടും സന്തോഷവും ഒക്കെ എന്നെയും അങ്ങോട്ട് നയിക്കാൻ പ്രേരിപ്പിച്ചിരുന്നു.
"പറഞ്ഞു നിക്കല്ല ചെക്കൻ കയുമ്മേരു പിടുത്തം....
വിടാടാ ചെക്കാ നീ... എന്നുടെ കരിവള ഉടയും"...
..
ഏതോ മണിച്ചേട്ടൻ നാടൻപാട്ട് ഉറക്കെ പാടികൊണ്ട് മൂർത്തി ആളുകളെ രസിപ്പിക്കുന്നു.
മനോഹരമായാണ് അവന്റെ ആലാപനം...
നടന്നടുത്ത ഞങ്ങളും കൈകൊട്ടികൊണ്ട് അതിൽ പങ്കാളികൾ ആയി.
ആന്റപ്പൻ ഗ്ലാസും തലയിൽ വെച്ച് ഞങളുടെ ചുറ്റും നൃത്തച്ചുവടുകളോടെ വലംവെച്ചു.
ചിരിച്ചുകൊണ്ട് ഞങ്ങൾ അവനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
സംഗീതം അതിന്റെ നാലാം കാലത്തിലേക്ക് ഉയർന്നിരുന്നു.
താതിനന്ത.... താതിനന്ത..... താതിനന്ത.....
തെയ്യന്താരാ...
ഞാനും അറിയാതെ ചുവടുവെച്ച് തുടങ്ങി...
അറിയില്ലെങ്കിലും കൂടെ പാടാൻ ശ്രമിച്ച്
എന്റെ ആവേശം ഞാനും പ്രകടിപ്പിക്കാൻ തുടങ്ങി...
ജോജോ സ്മിതയുടെ നേരെ കൈനീട്ടി നൃത്തം ചെയ്യാൻ ക്ഷണിച്ചു..
അവൾക്ക് ഒരു വട്ടം കൂടി ആലോചിക്കേണ്ടിവന്നില്ല...
ജോജോയുടെ കരംഗ്രഹിച്ച് അവനോടൊപ്പം ആടാൻ തുടങ്ങിയ സ്മിത...
എന്നോട് കൂടെചെല്ലാൻ കണ്ണ്കൊണ്ട് ആംഗ്യം കാട്ടി.
ഉയര്ന്ന താളത്തിൽ ആരോ ടേബിളിൽ കൊട്ടുന്നു...
സ്റ്റീൽ വാട്ടർ ജെഗിൽ കല്ല്കൊണ്ട് ചിലമ്പൽ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട്
മൂർത്തിയും ആവേശഭരതനായി ഞങ്ങളുടെ ഇടയിലേക്ക് കയറി..
ആവേശത്തിന്റെ മറ്റൊരു തലത്തിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ ആ സംഗീതത്തിനായിരുന്നു....
പപ്പയും, ഏതോ കുറെ ആന്റിമാരും, ഒപ്പം
കൂടിയിരുന്നു.
ഇതുവരെ ഉള്ള എല്ലാം തന്നെ ഞാൻ മറന്നിരുന്നു...
നമ്മുടെ ഫ്രണ്ട്സ് മാത്രമാണ് നമ്മുടെ സന്തോഷത്തിൽ കാണുകയെന്ന് തോന്നിപ്പോയി....
നൃത്തം ചെയ്യുന്ന ഒരു ചെറുകൂട്ടംആയി ഞങ്ങൾ
💬 Comments
View all comments