0%

Chapter Title : അതിരുകൾ കടന്ന സൗഹൃദം 1 [രതിമന്മഥൻ]

Author : രതിമന്മഥൻ Read All Parts 164.7K

ഇരുന്നപ്പോൾ ഉണ്ടാക്കിയ സ്വീറ്റ്സ് ആണ് എങ്ങനെ ഉണ്ടെന്നു നോക്കിയിട്ട് പറ"

പിൻസീറ്റിലിരുന്ന അഞ്ചു മീരയോടും എലിസബത്തോടും എന്തോ പറഞ്ഞ് ചിരിച്ചുകൊണ്ട് മുന്നിലേക്ക് നോക്കി പറഞ്ഞു. "ടോണി, ഇത് കൊള്ളാം കേട്ടോ എനിക്കിഷ്ടപ്പെട്ടു. സച്ചിൻ, നീ വണ്ടി കുറച്ചുകൂടി സ്പീഡിൽ വിട്.

ഇന്ന് ഒൻപത് മണിക്ക് മുന്നേ നമുക്ക് ഓഫീസിൽ എത്തണം. ഡെയിലി ഹഡിൽ ഇന്ന് 9 മണിക്ക് സ്കെടുൾ ചെയ്തിട്ടുണ്ട്. ഇന്ന് റോഡിൽ നല്ല ട്രാഫിക് കാണും."

അവർ അഞ്ചുപേരും ടെക്കികളാണ്. ഒരേ കമ്പനിയിലെ ഒരേ പ്രോജക്റ്റ് ടീമിൽ ജോലി ചെയ്യുന്ന ഇവർ ദിവസവും കോട്ടയത്തു നിന്ന് കൊച്ചിയിലേക്ക് കാറിൽ നടത്തുന്ന യാത്ര അവരുടെ സൗഹൃദത്തിന്റെ ആഴം കൂട്ടുന്നതായിരുന്നു.

കാറിനുള്ളിലെ സംസാരങ്ങളും തമാശകളും ആ യാത്രയുടെ ക്ഷീണം മുഴുവൻ മാറ്റിമറിച്ചു.

നീണ്ട ദൂരയാത്രയുടെ ബോറടി മാറ്റാൻ അവർ പരസ്പരം വീടുകളിലെ വിശേഷങ്ങളും പങ്കുവെച്ചു. ബാംഗ്ലൂരിലുള്ള ദിവ്യയെക്കുറിച്ച് ടോണി വാചാലനായി. "അവൾ അവിടെ ഫ്ലാറ്റിൽ ഒറ്റയ്ക്കല്ലേ സച്ചീ, കഴിഞ്ഞ വീക്കെൻഡ് ഞാൻ അങ്ങോട്ട് ചെന്നപ്പോൾ ഉള്ള തിരക്കുകളും രാത്രിയിലെ ഞങ്ങളുടെ പരിപാടികൾ ഒക്കെ വേറെ ലെവൽ ആയിരുന്നു," ടോണി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.

അതുകേട്ട് മീര പൊട്ടിച്ചിരിച്ചു. "അതെടോണി, നീ അവിടെ ചെന്നാൽ പിന്നെ ഫോൺ പോലും എടുക്കില്ലെന്ന് ദിവ്യ കഴിഞ്ഞ ദിവസം എന്നോട് ഫോണിൽ പറഞ്ഞിരുന്നു! അത്രയ്ക്ക് ആവേശത്തിലാണല്ലോ നിങ്ങൾ."

പിൻസീറ്റിൽ നിന്ന് എലിസബത്ത് ചെറുചിരിയോടെ പറഞ്ഞു. "ആണോ ടോണി? സിബി കഴിഞ്ഞ ദിവസം എന്നോട് ചോദിച്ചു, നിങ്ങൾ തമ്മിൽ അവിടെ എന്തൊക്കെയാണ് പ്ലാനുകൾ എന്ന്.

ലോംഗ് ഡിസ്റ്റൻസ് ആയതുകൊണ്ട് ആ ഒരു തീവ്രത വേറെ തന്നെയാണ് കേട്ടോ."

💬 Comments

View all comments