Chapter Title : അതിരുകൾ കടന്ന സൗഹൃദം 1 [രതിമന്മഥൻ]
സച്ചിൻ ഡ്രൈവിംഗ് സീറ്റിലിരുന്ന് കണ്ണാടിയിലൂടെ അവരെ നോക്കി കള്ളച്ചിരിയോടെ ചോദിച്ചു. "പിന്നെന്താ, നമ്മുടെ അഞ്ചുവിന്റെയും അബ്രഹാമിന്റെയും കാര്യം അങ്ങനെയല്ലല്ലോ. പുള്ളി കോട്ടയത്ത് തന്നെയുണ്ടെങ്കിലും ബിസിനസ്സ് തിരക്കുകൾ കഴിഞ്ഞ് വീട്ടിലെത്തിയാൽ പിന്നെ അഞ്ചുവിന് പരാതികളൊന്നും ഉണ്ടാകാൻ വഴിയില്ല!"
അഞ്ചു ചെറിയ സങ്കടത്തോടെ മുന്നിലേക്ക് ചാഞ്ഞു. "ഡാ സച്ചിൻ, നീ റോഡിലേക്ക് നോക്കി വണ്ടിയോടിക്ക് കേട്ടോ. എന്റെ വീട്ടിലെ വിശേഷങ്ങൾ വന്ന് നേരിട്ട് കാണാൻ നിൽക്കണ്ട.
പിന്നെ എന്തൊക്കെ പറഞ്ഞാലും പുള്ളി വന്നു കഴിഞ്ഞാൽ എനിക്ക് വല്യ കാര്യമൊന്നുമില്ല. ഞങ്ങളുടെ ഇടയിൽ സെക്സ് ഒക്കെ വല്ലപ്പോഴും മാത്രം നടക്കുന്ന ഒരു കാര്യം തന്നെയെന്നെ ഒള്ളു."
അവരുടെ ആ കൂട്ടായ്മയിൽ യാതൊരുവിധ രഹസ്യങ്ങളും മറച്ചുപിടിക്കലുകളും ഉണ്ടായിരുന്നില്ല. ദാമ്പത്യത്തിലെ ചെറിയ പിണക്കങ്ങളും, പങ്കാളികൾക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളും, കുറച്ചൊക്കെ കുസൃതി നിറഞ്ഞ ആ സംസാരങ്ങളും ആ കാറിലെ യാത്രയെ കൂടുതൽ സജീവമാക്കി.
രാത്രി വൈകിയുള്ള ചാറ്റുകളിലെ രസകരമായ കാര്യങ്ങളും അവർ പരസ്പരം പറഞ്ഞ് ചിരിച്ചു.

പെരുമഴ വണ്ടിയുടെ വിൻഡ്ഷീൽഡിലേക്ക് ആഞ്ഞടിച്ചു. വൈപ്പർ വേഗത്തിൽ ചലിച്ചുകൊണ്ടിരുന്നു. ഇൻഫോപാർക്ക് ഫെയ്സ്-2 ലെ കെട്ടിടത്തിന് മുന്നിൽ വണ്ടി എത്തുമ്പോഴേക്കും സമയം ഒൻപതു ആയിരുന്നു.
അഞ്ചുപേരും ഓഫീസ് പാർക്കിങ്ങിൽ ഇറങ്ങി ഐഡി കാർഡ് സ്വിപ്പ് ചെയ്തു തങ്ങളുടെ ക്യൂബിക്കിളുകളിലേക്ക് നീങ്ങി.
ജോലി തുടങ്ങി അരമണിക്കൂർ കഴിഞ്ഞപ്പോൾ പ്രോജക്ട് മാനേജർ ജെയ്സൺ സാർ അവരുടെ സീറ്റിനടുത്തേക്ക് വന്നു. ഗൗരവമുള്ള മുഖത്തോടെ അദ്ദേഹം എല്ലാവരെയും മീറ്റിംഗ് റൂമിലേക്ക് വിളിച്ചു.
അവർ അകത്തുകടന്നപ്പോൾ ജെയ്സൺ സംസാരിച്ചു തുടങ്ങി. "ടീം, നമ്മുടെ ജർമ്മൻ പ്രോജക്റ്റിലെ നിങ്ങളുടെ പെർഫോമൻസ് അടിസ്ഥാനമാക്കി മാനേജ്മെന്റ് പുതിയൊരു പ്രോജക്ട് ലീഡിനെ നിയമിച്ചിട്ടുണ്ട്.
💬 Comments
View all comments