0%

Chapter Title : അതിരുകൾ കടന്ന സൗഹൃദം 1 [രതിമന്മഥൻ]

Author : രതിമന്മഥൻ Read All Parts 225.4K

കണ്ണ് രണ്ടും തള്ളപ്പോയി. അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവൾ വാ പൊളിച്ചുകൊണ്ട് മീരയെ നോക്കി കുറച്ചുനേരം നിന്നുപോയി.

"എന്ത്?! ടോണിയോ? നമ്മുടെ ടോണിയോ നീ ഈ പറയുന്നേ? നമ്മുടെ ടോണിയോ? നീ കള്ളം പറയുകയല്ലല്ലോല്ലേ മീരാ!"

"സത്യമായിട്ടും അഞ്ചു, ഞാൻ കള്ളം പറയുകയല്ല," മീര തന്റെ മുഖം താഴ്ത്തി നാണത്തോടെ പറഞ്ഞു. "ഇന്നലെ രാത്രി സച്ചിന്റെ ഫ്ലാറ്റിൽ നിന്ന് നമ്മളൊക്കെ പോന്നില്ലേ... അതിനുശേഷമാണ് കഥയൊക്കെ തുടങ്ങുന്നത്."

അഞ്ചു ആകാംക്ഷയോടെ ചോദിച്ചു: "എനിക്ക് നിങ്ങളുടെ രണ്ടുപേരുടെയും ഇന്നത്തെ പരിപാടികൾ കണ്ടപ്പോ ഒരു പന്തികേട് തോന്നിയതാ. പക്ഷെ ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല.

പിന്നെന്താടീ അവിടെ ഉണ്ടായത്? എനിക്ക് ഫുൾ ഡീറ്റെയിൽസ് വേണം. വേഗം പറ!"

മീര കഴിഞ്ഞ രാത്രി ഫ്ലാറ്റിൽ എത്തിയതിനുശേഷമുള്ള കാര്യങ്ങൾ ഒന്നൊന്നായി അഞ്ചുവിനോട് വിവരിക്കാൻ തുടങ്ങി.

"സച്ചിന്റെ ഫ്ലാറ്റിൽ നിന്ന് ഞാൻ എന്റെ ഫ്ലാറ്റിൽ എത്തിയപ്പോൾ സമയം എട്ടര കഴിഞ്ഞിരുന്നു. ഞാൻ ഫ്രഷായി ബെഡ്റൂമിൽ എത്തിയപ്പോഴേക്കും ടോണിയുടെ വാട്സാപ്പ് മെസ്സേജ് വന്നു.

അവൻ ചോദിച്ചു ഞാൻ ഒറ്റയ്ക്കല്ലേ എന്ന്. പിന്നെ നമ്മൾ തമ്മിൽ ചെറിയ രീതിയിൽ ചാറ്റിംഗ് തുടങ്ങി..."

അഞ്ചു ഇടയ്ക്ക് കയറി ചോദിച്ചു: "അവൻ തന്നെയാണ് ആദ്യം മെസ്സേജ് അയച്ചതെന്നാണോ നീ പറയുന്നേ? അവൻ എന്താ നിന്നെ അത്രയധികം നോട്ടം ഇട്ടിട്ടുണ്ടായിരുന്നോ?"

മീര തുടർന്നു: "അതെയെടോ. അവൻ ആദ്യം വളരെ തമാശയായിട്ടാണ് തുടങ്ങിയത്. സച്ചിൻ ഉണ്ടാക്കിയ ഡെസ്സേർട്ടിനെക്കുറിച്ചും, നമ്മളൊക്കെ ഒറ്റയ്ക്കാണ് എന്നതിനെക്കുറിച്ചുമൊക്കെ പറഞ്ഞു. പിന്നെ സംസാരം മാറിമാറി വേറെ വഴിയിലേക്ക് പോയി.

അവൻ എന്നോട് ചോദിച്ചു എന്റെ ഫ്ലാറ്റിലേക്ക് അവൻ വന്നാൽ വാതിൽ തുറന്നു തരുമോയെന്നു.

💬 Comments

View all comments