Chapter Title : അതിരുകൾ മായുമ്പോൾ [Lechu]
എനിക്ക് എന്തോ വശപിശകുതോന്നി . ഞാൻ ആദ്യമായാണ് ഗോകുലിനെ കാണുന്നത് പക്ഷേ ഗോകുലിൻ്റെ കണ്ണുകളിൽ വർഷങ്ങളായുള്ള ഒരു പരിജയഭാവം .
(കഥ എൻ്റെ വ്യൂ എഴുതുന്നതിനേക്കാളും ഒരു കോമ്മൺ വ്യൂ എഴുതുന്നതാകും നല്ലതെന്ന് കരുതുന്നു അതുകൊണ്ടു ഇനിമുതൽ അതിനുള്ള ശ്രമമാണ് )
സത്യം അതായിരുന്നില്ല ,ശ്രീവേണി ഇല്ലാതിരുന്ന ആ മാസങ്ങളിൽ അവളുടെ കംപ്യൂട്ടറാണ് ഗോകുൽ ഉപയോഗിച്ചിരുന്നത് അതിൽ സേവ് ചെയ്തിരുന്ന അവളുടെ പഴയ ഫോട്ടോകളും കുറിപ്പുകളുംവഴിതന്നെ അവൻ അറിയാതെ അവളിൽ ആകര്ഷണനായിരുന്നു
സോറി ശ്രീവേണി നിങ്ങളുടെ സിസ്റ്റമാണ് ഞാൻ യൂസ് ചെയ്തിരുന്നത് നിങ്ങളുടെ ഫോട്ടോസുകൾ ഞാൻ കാണാറുണ്ടായിരുന്നു അതുകൊണ്ടുതന്നെ നേരിട്ടുകണ്ടില്ലേലും എനിക്ക് നിങ്ങളെ അറിയാം
അയ്യോ അതെല്ലാം ഞാൻ ഡിലീറ്റാക്കാൻ മറന്നുപോയതാണ് ഗോകുൽ . തൻ്റെ ഫോട്ടോസ് കണ്ടുകൊണ്ടു ഒരാൾ ഇത്രയധികം അടുപ്പം കാണിക്കുന്നത് അവളിൽ ഒരേസമയം നാണവും കൗതുകവും ഉണ്ടാക്കി .
ഓഫിസിലെ ആദ്യ ദിവസങ്ങളിലെ കുഞ്ഞിനെ ഓർത്തുള്ള അവളുടെ വിഷമം ഗോകുലാണ് മാറ്റിയത് .ജോലിയിൽവന്ന മാറ്റങ്ങൾ ക്ഷമയോടെ പഠിപ്പിച്ചുകൊടുക്കുന്നതും ഗോകുലിൻ്റെ ശീലമായിമാറി . നീ എന്തിനാ ഇങ്ങിനെ സ്ട്രെയിൻ ചെയുന്നത് ? കുഞ്ഞിൻ്റെ കാര്യങ്ങൾനോക്ക് ബാക്കിവർക്ക് ഞാൻ ഹെൻഡിൽ ചെയ്തുകൊള്ളാം ... എന്ന് അവൻ പറയുമ്പോൾ വിദേശത്തിരുന്ന് പണം മാത്രം അയക്കുന്ന രാകേഷിനെക്കാൾ ഇങ്ങിനെയും ആണുങ്ങൾ പെണ്ണുങ്ങളെ കെയർ ചെയ്യുമോ ?എന്ന ചിന്തകൾ മനസ്സിൽവരുന്നത്
ഓഫിസിലെ ഒരേ പ്രോജെക്ടിൽ വർക്ക് ചെയേണ്ടി വന്നത് അവർക്ക് അപരസ്പരം കൂടുതൽ സമയം ചെലവഴിക്കാനുള്ള അവസരംനൽകി , അത് ഒരാളുടെ മനസ്സ് മറ്റൊരാൾക്ക് വായിച്ചെടുക്കാൻകഴിയുന്ന തരത്തിൽ വളർന്നു . കുഞ്ഞിന് സുഖമില്ലാത്ത ദിവസങ്ങളിൽ അവൾ പറയാതെതന്നെ ഗോകുൽ അവളുടെ വർക്ക് ലോഡ് ഏറ്റെടുക്കുമായിരുന്നു .
നീ വേഗം വീട്ടിൽ പോകു... ശ്രീ... ഭാക്കി ഞാൻ നോക്കിക്കോളാം എന്ന അവൻ്റെ വാക്കുകൾ അവൾക്ക് വലിയ ആശ്വാസം നൽകി .ഉച്ചഭക്ഷണ സമയങ്ങളിൽ അവർ തങ്ങളുടെ പഴയകാല ഓർമ്മകളും വിദേശത്തുള്ള പങ്കാളികളെ കുറിച്ചുള്ള ആകുലതകളും പങ്കുവെച്ചു . രാകേഷ് സെയിൽസ് എക്സിക്യൂട്ടീവായി ദുബായിലും ദുബായിൽത്തന്നെ നഴ്സായാണ് സൗമ്യയും ജോലിചെയുന്നതെന്ന് അവരുടെ ഈ സമയങ്ങളിലെ സംഭാഷണത്തിൽനിന്നാണ് അവർ മനസിലാക്കിയെടുത്തത് .
പരസ്പരം അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അവർ അത്രമേൽ പഠിക്കാൻ അത്രയും സമയമൊന്നും അവർക്ക് വേണ്ടിവന്നില്ല .ഓഫിസ് മീറ്റിംഗുകൾക്കിടയിലെ അവർ കൈമാറുന്ന നോട്ടങ്ങൾക്കും പുഞ്ചിരിക്കുപോലും പ്രത്യക അർത്ഥങ്ങളുണ്ടായിരുന്നു .
നമ്മൾ എന്തിനാണ് ഇത്രയധികം പരസ്പരം മനസ്സിലാകുന്നത് ഗോകുൽ ? എന്നൊരിക്കൽ ശ്രീവേണി ചോദിച്ചപ്പോൾ ചിലപ്പോൾ നമ്മൾ കണ്ടുമുട്ടേണ്ടവരായിരിക്കും എന്നായിരുന്നു
💬 Comments
View all comments