0%

Chapter Title : അതിരുകൾ മായുമ്പോൾ  [Lechu]

Author : Lechu Read All Parts 2254

അവൻ്റെ മറുപടി

ശ്രീവേണിക്ക് ഏറ്റവും വലിയ ഉത്കണ്ഠ അവളുടെ 8 മാസമുള്ള കുഞ്ഞായിരുന്നു ,കുഞ്ഞു കരയുന്നുണ്ടോ ? പാൽ കുടിച്ചോ എന്നുള്ള അവളുടെ ടെൻഷൻ അവളുടെ മുഖത്തു നിഴലിക്കുമ്പോൾ ഗോകുൽ അത് പെട്ടന്ന് തിരിച്ചറിയും കുഞ്ഞിനെ വീഡിയോ കാൾ ചെയ്യാൻ അവനാണ് നിർബന്ധിക്കുന്നത് .സൗമ്യ അടുത്തില്ലാത്തതിനാൽ ഭക്ഷണം കഴിക്കാൻ മടികാണിക്കുന്ന ഗോകുലിനെ അവനുവേണ്ട വിഭവങ്ങൾ വീട്ടിൽനിന്നും ഉണ്ടാക്കിവരാൻ അവളും തുടങ്ങി

രാത്രിയിൽ രാകേഷിനെ കിട്ടാതെവരുമ്പോൾ അവൾ ഗോകുലിനെ മസ്സാജ് ചെയ്യാൻ തുടങ്ങി ...ആദ്യം പ്രൊജക്റ്റിലെ സംശയം എന്നുപറഞ്ഞു വിളിച്ചിരുന്നത് പിന്നെ ഗോകുൽ കഴിച്ചോ ? സൗമ്യ വിളിച്ചോ ? രാകേഷ് എന്തുപറഞ്ഞു ? എന്നിങ്ങനെയുള്ള വ്യക്തിപരമായ കാര്യങ്ങളിലേക്ക് മാറി

രാത്രിയിൽ കുഞ്ഞിനെ തൊട്ടിലിൽ ഉറങ്ങാതെ കിടത്തിയാട്ടുമ്പോൾ ശ്രീവേണിക്കു വല്ലാത്തൊരു ഭയം തോന്നിയിരുന്നു ആ സമയത്തു ഗോകുലിൻ്റെ മസ്സാജ് വരും ..ഉറങ്ങിയില്ലേ ? ഞാൻ നിന്നെ ഓർക്കായിരുന്നു ആ ഒരൊറ്റ മെസ്സേജിൽ അവളുടെ സകല വിഷമങ്ങളും അലിഞ്ഞുപോകും

ഗോകുൽ മനഃപൂർവം തൻ്റെ ഏകാന്ധതയെകുറിച്ചു അവളോട് സംസാരിക്കാൻതുടങ്ങി ... സൗമ്യ പോയതില്പിന്നെ ഒരു ഏകാന്ധതയാണ് നിന്നെ കാണുമ്പോൾ എനിക്ക് ഒരു ആവേശം തോന്നുന്നത് ഇങ്ങിനെയുള്ള വാക്കുകൾകൊണ്ട് അവൻ ശ്രീവേണിക്കു മനസ്സിൽ ഒരു സ്ഥാനമുണ്ടാക്കിയെടുത്തു.

ഒരു ശനിയാഴ്ച ഓഫിസ് നേരത്തെ കഴിഞ്ഞു .മഴപെയ്തുതോർന്ന ആ വൈകുനേരം അവർ രണ്ടുപേരും മാത്രം ഓഫീസിലെ ബാൽക്കണിയിൽ നിന്നു .ഗോകുൽ അവളുടെ അടുത്തെത്തി

ശ്രീ ഈ മാസങ്ങളായി നിൻ്റെ കണ്ണിലെ സങ്കടവും സന്തോഷവും ഞാൻ ദൂരെനിന്നുകൊണ്ടു .നീ പോലുമറിയാതെ ഞാൻ നിന്നെ സ്നേഹിച്ചുതുടങ്ങിയിരിക്കുന്നു ... നിൻ്റെ ഈ കരുതൽ അത് എനിക്ക് ഈ ലോകത്തു മറ്റാരും തന്നിട്ടില്ല

ശ്രീവേണിയുടെ കണ്ണുകൾ നിറഞ്ഞു ,രാകേഷ് വിദേശത്തായതുകൊണ്ട് അവൾ അനുഭവിച്ച ആ വലിയ ശൂന്യത ഗോകുലിൻ്റെ സാമീപ്യംകൊണ്ടു നിറയുകയായിരുന്നു .അവൾ ഒന്നും പറഞ്ഞില്ല ,പക്ഷെ അവളുടെ ആ നോട്ടം ആയിരം വാക്കുകൾക്ക് തുല്യമായിരുന്നു

അന്നുമുതൽ അവരുടെ ബന്ധത്തിന് പുതിയൊരു നിറം കൈവന്നു .ഓഫിസിലെത്തുമ്പോൾ ഗോകുലിൻ്റെ ബൈക്ക് പാർക്കിങ്ങിലുണ്ടോ എന്നവൾ നോക്കും വരുന്നതുവരെ അവൾക്ക് വല്ലത്തൊരു ബുദ്ധിമുട്ടായിരുന്നു രാത്രിയിൽ കുഞ്ഞിനെ ഉറക്കിക്കഴിഞ്ഞു രാകേഷിനെ വിളിച്ചു ഫോൺ വെച്ചാലും അവളുടെ മനസ്സ് ഗോകുലിനടുത്തേക്ക് ഓടിയെത്തും അവൻ അയക്കുന്ന ഓരോ ഗുഡ് നൈറ്റ് മസ്സാജിനായി മിനിറ്റുകളോളം അവൾ കാത്തിരുന്നു

ഒരിക്കൽ ഗോകുലിന് പനിബാധിച്ചു വരാൻ കഴിഞ്ഞില്ല ,അന്ന് ശ്രീവേണിക്ക് ജോലിയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല അവൾ അവനെ വിളിച്ചു വിശേഷങ്ങൾ തിരക്കി

'' നീ കൂടിയില്ലാത്തപ്പോൾ ഈ ഓഫിസ്

💬 Comments

View all comments