0%

Chapter Title : അതിരുകൾ മായുമ്പോൾ  [Lechu]

Author : Lechu Read All Parts 2262

എനിക്ക് മടുക്കുന്നു ഗോകുൽ " എന്നവൾ അറിയാതെ പറഞ്ഞുപോയി

അതായിരുന്നു അവരുടെ പ്രണയത്തിൻ്റെ പരസ്യമായ പ്രഖ്യാപനം .ആ വാക്ക് കേട്ടപ്പോൾ ഗോകുലിന് പനി പകുതികുറഞ്ഞപോലെതോന്നി .താൻ ആഗ്രഹിച്ച പെണ്ണ് തന്നെ അത്രമേൽ സ്നേഹിക്കുന്നു എന്ന തിരിച്ചറിവ് അവനെ സന്തോഷിപ്പിച്ചു .

പിറ്റേന്ന് ഗോകുൽ ഓഫീസിൽ വന്നപ്പോൾ ശ്രീവേണി അവനുവേണ്ടി കൊണ്ടുവന്ന ഭക്ഷണം നൽകി ആ സമയം അവൻ ആ കൈകളിൽ മെല്ലെ പിടിച്ചു

"നമ്മുടെ ജീവിതത്തിൽ വേറെ ആളുകൾ ഉണ്ടെന്നറിയാം ശ്രീ ... പക്ഷെ എൻ്റെ മനസ്സ് ഇപ്പോൾ നിന്റേതാണ് ,ഇതു തെറ്റാണോ ശരിയാണോ എന്ന് എനിക്കറിയില്ല , പക്ഷെ നിന്നെ പിരിഞ്ഞിരിക്കാൻ എനിക്ക് കഴിയില്ല"

ശ്രീവേണി അവൻ്റെ കണ്ണുകളിലേക്കുനോക്കി പുഞ്ചിരിച്ചു .ആ പുഞ്ചിരിയിൽ സമ്മതവും ,അതിലേറെ ആഴത്തിലുള്ള പ്രണയവുമുണ്ടായിരുന്നു .അവർക്കിടയിൽ വാക്കുകൾക്ക് പ്രസക്തിയില്ല ,മറിച്ചു പരസ്പരമുള്ള ആ കരുതൽ മാത്രമാണ് സത്യം

ആരും അറിയാതെ ലോകത്തിൻ്റെ കണ്ണുംവെട്ടിച്ചു അവർ സൂക്ഷിച്ച ആ പ്രണയം ഒരു മനോഹരമായ രഹസ്യമായി തുടർന്നു . ഓഫിസിലെ തിരക്കുകൾക്കിടയിലും മറ്റുള്ളവരുടെ സംശയങ്ങൾക്ക് ഇടനെൽകാതെ അവർ ആ ബന്ധം കാത്തുസൂക്ഷിച്ചു

ഓഫിസിൽ എല്ലാവരും ഒപ്പമുള്ളപ്പോൾ അവർ തികച്ചും പ്രൊഫെഷനലായിരുന്നു .സന്ധ്യ മാഡത്തിൻ്റെ മുന്നിലെല്ലാം അവർ വെറും ടീം മെംബേർസ് മാത്രമായി .പുറംലോകം അറിയാതിരിക്കാൻ അവർ ഒരിക്കലും ഒരുമിച്ചു ഇറങ്ങാറില്ല

ശ്രീ നമ്മൾ എങ്ങിനെ ഒരു രഹസ്യമായി തുടരുന്നത് നിനക്ക് വിഷമമാണോ ?

അല്ല ഗോകുൽ ,ഈ ലോകം അറിഞ്ഞാൽ അവർ നമ്മളെ മനസിലാകില്ല പക്ഷെ എനിക്ക് നിന്നെ അറിയാം നിനക്ക് എന്നെയും ഈ കരുതൽ മതി എനിക്ക് ജീവിക്കാൻ

രാകേഷ് വിദേശത്തുനിന്ന് വിളിക്കുമ്പോളും സൗമ്യ വീഡിയോ കോളിൽ വരുമ്പോളും അവർ പങ്കാളികളോട് സ്നേഹത്തോടെ സംസാരിച്ചു , പക്ഷേ അവരുടെ ഉള്ളിലെ യഥാർത്ഥ സന്തോഷം ഓഫിസിലെ ആ നിമിഷങ്ങളായിരുന്നു സന്ധ്യാ മാഡം പോലും കരുതിയത് അവർ നല്ലരീതിയിൽ വർക്ക് ചെയുന്ന ജീവനക്കാർ മാത്രമായാണ്

ആരും കാണാതെ ഓഫീസിൻ്റെ തിരക്കുകൾക്കിടയിൽ അവർക്കായി മാത്രം വീണുകിട്ടിയ ആ നിമിഷങ്ങൾ മനോഹരമായിരുന്നു .അന്ന് വൈകുനേരം കനത്തമഴയായിരുന്നു .മിക്കവരും നേരത്തെ ഇറങ്ങി .പ്രൊജക്റ്റ് സബ്മിറ്റ് ചെയ്യാനുള്ളതുകൊണ്ട് ശ്രീവേണിയും ഗോകുലും മാത്രം ക്യാബിനിൽ ബാക്കിയായി സന്ധ്യമാഡം മീറ്റിംഗ് റൂമിലായിരുന്നു

ശ്രീവേണി തൻ്റെ സിസ്റ്റത്തിൽ ടൈപ് ചെയ്യുന്നതിനിടയിൽ കണ്ണുതിരുമ്മി ,തളർച്ച അവളുടെ മുഖത്തുണ്ടായിരുന്നു പെട്ടന്ന് ഗോകുൽ അവളുടെ അടുത്തേക് ചെയർ നീക്കിയിട്ടു

ശ്രീ ഒരുപാട് ടയേർഡ് ആണോ ?അവൻ മൃദുവായി ചോദിച്ചു

അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചതേയുള്ളു

💬 Comments

View all comments