0%

Chapter Title : അതിരുകൾ മായുമ്പോൾ  [Lechu]

Author : Lechu Read All Parts 2267

,പെട്ടെന്നു പുറത്തു വലിയൊരു ഇടിമിന്നൽ ഉണ്ടായി ,ഓഫിസിലെ ലൈറ്റുകൾ ഒരുനിമിഷം മിന്നിമറഞ്ഞു ആ ഇരുട്ടിൽ ആരും കാണില്ലെന്ന ഉറപ്പിൽ ഗോകുൽ കുനിഞ്ഞു അവളുടെ നെറ്റിയിൽ ഒരു ചുംബനംനൽകി

ആ നിമിഷം ലോകം നിശ്ചലമായതുപോലെ അവൾക്ക് തോന്നി ,അവളുടെ ഉള്ളിൽ ഒരായിരം പൂത്തിരികൾ കത്തിയപോലെ

ലൈറ്റ് തെളിഞ്ഞപ്പോൾ അവൾ ആകെ വിയർക്കുന്നുണ്ടായിരുന്നു ,ചുറ്റും നോക്കി ആരെങ്കിലും കണ്ടോ ?ഇല്ല ,ഓഫീസ് നിശബ്ദമാണ് ,ഗോകുൽ അവളുടെ കണ്ണുകളിൽനോക്കി പതിയെ പറഞ്ഞു

അതിനുശേഷം അവർക്ക് ജോലിയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല . ശ്രീയുടെ മുഖത്തു വല്ലാത്തൊരു തിളക്കം വന്നു .അവൾ തൻ്റെ ബാഗ് എടുത്തു ഇറങ്ങാൻ ഒരുങ്ങുമ്പോൾ ,ഗോകുൽ അവളുടെ കൈകളിൽ ഒന്നമർത്തിപിടിച്ചു ,ആ ചുംബനം വെറുമൊരു ശാരീരികമായ ഒന്നായിരുന്നില്ല മറിച് "നീ എൻ്റെതാണ് ,നിനക്കു ഞാനുണ്ടെന്ന ഉറപ്പായിരുന്നു "

അന്ന് വൈകുന്നേരം വീട്ടിൽപോകുമ്പോൾ ബസ്സിലിരുന്നു ശ്രീവേണി തൻ്റെ നെറ്റിയിൽ തൊട്ടുനോക്കി .ഗോകുലിൻ്റെ ചുണ്ടുകളുടെ ആ ചൂട് അവിടെത്തന്നെയുള്ളതുപോലെ അവൾക്കുതോന്നി .മറ്റാരും കാണാതെ തങ്ങൾ മാത്രം പങ്കിട്ട ആ മനോഹരമായ രഹസ്യം അവരുടെ പ്രണയത്തിന് കൂടുതൽ കരുത്തേകി

.അന്ന് രാത്രി വീട്ടിലെത്തിയ ശ്രീവേണി കുഞ്ഞിനെ ഉറക്കിക്കഴിഞ്ഞു ജനാലക്കൽ വന്നുനിന്നു.പുറത്തു മഴ ചാറുന്നുണ്ടായിരുന്നു .രാകേഷിനോട് പതിവുപോലെ വിഡിയോകോൾ വിളിച്ചു സംസാരിച്ചെങ്കിലും ,അവളുടെ മനസ്സിൽ ഓഫിസിലെ ആ നിമിഷം മാത്രമായിരുന്നു

പെട്ടന്ന് ഫോൺ വൈബ്രെറ്റ് ചെയ്തു ഗോകുലിൻ്റെ മെസ്സേജ്

"ഉറങ്ങിയോ ശ്രീ ? നിൻ്റെ ആ നെറ്റിയിലെ ചുംബനം എൻ്റെ ചുണ്ടുകളിൽ ഇപ്പോഴുമുണ്ട് ...ഐ മിസ്സ് യൂ ... അതുകണ്ടപ്പോൾ ശ്രീവേണി ആരും കാണില്ലെന്ന ധൈര്യത്തിൽ ഫോൺ കയ്യിലെടുത്തു ക്യാമെറ ഓൺ ചെയ്തു കണ്ണുകളിൽ വിരിഞ്ഞ പ്രണയത്തോടെ ചുണ്ടുകളിൽ ഒരു ചെറിയ പുഞ്ചിരിയോടെ ഒരു വോയിസ് നോട്ട് ഒരു ചെറിയ ചുംബന ശബ്ദം ... ഇതു നിനക്കുള്ളതാണ് ഗോകുൽ ...നീ എനിക്ക് തന്ന കരുതലിനും സ്നേഹത്തിനും പകരമായി ആരും അറിയാതെ നമുക്കിടയിൽ മാത്രം

ശ്രീ നീ എനിക്ക് തന്ന മറുപടി എൻ്റെ ഉറക്കം കളയും നമ്മൾതമ്മിലുള്ള ബന്ധം എത്രത്തോളം ആഴത്തിലാണെന്നു നീ എനിക്ക് കാണിച്ചുതന്നു

പിറ്റേന്ന് ഓഫീസിൽ എത്തിയപ്പോൾ അവർക്ക് പരസ്പരം കണ്ണിലേക്ക് നോക്കാൻ ചെറിയൊരു നാണം സന്ധ്യാ മേഡം പ്രോജെക്ടിനെക്കുറിച്ചു സംസാരിക്കുമ്പോൾ ആരുംകാണാതെ മേശക്കടിയിലൂടെ ഗോകുൽ അവളുടെ വിരലുകളിൽതൊട്ടു

അന്ന് ഓഫീസിൽ ടാർഗറ്റ് കമ്പ്ലീറ്റ് ചെയ്തതിൻ്റെ പാർട്ടി നടക്കുകയാണ് എല്ലാവരും കഫറ്റീരിയയിൽ ഒത്തുകൂടിയപ്പോൾ ആ ബഹളങ്ങൾക്കിടയിൽനിന്നും അവർ പരസ്പരം മാറിനിന്നു

ശ്രീവേണി തൻ്റെ മുഖത്തു കേക്ക് പറ്റിയത് കളയാനായി

💬 Comments

View all comments