Chapter Title : അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]
എവിടെ നിന്നും അവളെ കാണാന്‍ ഒട്ടും ശ്രമിച്ചതും ഇല്ല. എല്ലാം അറിയുന്ന എന്റെ റൂം മേറ്റ് മനോജ് എന്റെ മനസ്സിലേക്ക് കുറച്ചു ബുദ്ധി ഉപദേശിച്ചു തരാന്‍ ശ്രമിച്ചെങ്കിലും ലെച്ചുവും ആയുള്ള പ്രേമത്തില്‍ മുങ്ങിയ ഞാന്‍ അതിനെയെല്ലാം പാടെ നിരാകരിച്ചു.
ഒരു ദിവസം കോളേജ് ഗ്രൌണ്ടിന്റെ അവിടെ വെച്ചു ഞാന്‍ ലെച്ചുവിനോട് സംസാരിക്കാന്‍ ശ്രമിച്ചു. അവള്‍ പേടിയോടെ അന്ന് എന്നോട് ഫോണ്‍ വിളിക്കാം എന്ന് പറഞ്ഞു കൊണ്ടോടി. അന്ന്‍ രാത്രി പത്തു മണിക്ക് അതിനു മുന്‍പുള്ള ദിവസങ്ങളില്‍ എല്ലാം ബിസി ആയിരുന്ന ലെച്ചുവിന്റെ ഫോണ്‍ മണി അടിച്ചു.എന്റെ ഫോണ്‍ കാത്തിരുന്ന പോലെ തന്നെ അത് ആദ്യത്തെ മണി അടിക്കുവാന്‍ തുടങ്ങുന്നതിന്റെ മുന്‍പേ തന്നെ എടുത്തു.
ഞാന്‍ ഹലോ എന്ന് പറയുന്നതിന് മുന്പ് തന്നെ ലെച്ചു സംസാരിക്കാന്‍ ആരംഭിച്ചു.
“അജു നീ എന്തു പണിയാണ് ഈ കാട്ടിയെ. അച്ഛനും അമ്മയ്ക്കും ഇപ്പോഴേ ഡൌട്ട് ഉണ്ട്. അവര്‍ അറിഞ്ഞാല്‍ എന്റെ പഠിത്തം നിര്‍ത്തി കെട്ടിച്ചു വിടും. അച്ഛന്‍ അത്രയും സ്ട്രിക്ക്ട്ട് ആണ് എന്ന്‍ നിനക്ക് അറിയില്ലേ. പിന്നെ എന്തിനാ ഈ ബുദ്ധിമോശം കാണിച്ചത്.”
“ലെച്ചു നീ ഇത്രയും ദിവസം എന്നോട് സംസാരിക്കാതേ ഇരുന്നത് കാരണം എനിക്ക് എന്തോ തോന്നി.” എന്റെ വിക്കിവിക്കിയുള്ള മറുപടി കേട്ടു ലെച്ചു പിന്നെ ഒന്നും പറഞ്ഞില്ല. അന്ന്‍ വളരെ കാലത്തിനു ശേഷം ഞാനും ലെച്ചുവും ആയി വളരെ നേരം സംസാരിച്ചു. ലെച്ചുവും ആയുള്ള ദീര്‍ഘനേരത്തെ സംസാരം എന്റെ എല്ലാ ടെന്‍ഷനും സ്ട്രെസ്സും ദൂരെ എറിഞ്ഞു. ഞങ്ങളെ തമ്മില്‍ തെറ്റിക്കാന്‍ നോക്കിയ എന്റെ റൂം മേറ്റ് മനോജിനെ പുച്ചത്തോടെ
💬 Comments
View all comments