Chapter Title : അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]
ഒരു നോട്ടം നോക്കി ഞാന്‍ സന്തോഷത്തോടെ ഉറങ്ങാന്‍ കിടന്നു.
അന്നത്തെ ദിവസം കഴിഞ്ഞു പിന്നെ ഞാനും ലെച്ചുവും തമ്മിലുള്ള ബന്ധം തഥൈവ.അവളുടെ ഫോണുകള്‍ രാത്രി കാലങ്ങളില്‍ ബിസി ആയി കൊണ്ടേ ഇരുന്നു. ഇടക്ക് ഒരു ദിവസം അവള്‍ എന്നോട് സംസാരിക്കുമായിരുന്നു. ആ ഒരു ദിവസത്തിന്റെ ഊര്‍ജത്തില്‍ ഞാന്‍ ഭയങ്കര ഹാപ്പി ആയിരുന്നു.
ആറാം സെമസ്ററും അവസാനിച്ചു. ഞാന്‍ നാട്ടിലേക്ക് തിരിച്ചു വന്നപ്പോള്‍ ആണ് അറിയുന്നത് അളിയന് അമേരിക്കയില്‍ ദീര്‍ഘകാലം നില്‍ക്കാനുള്ള പ്രൊജക്റ്റ് ശരിയായി. അത് കൊണ്ട് ചേച്ചിയും അളിയനും കൂടി അങ്ങോട്ടേക്ക് പോകുകയാണ് എന്ന്. സന്തോഷത്തിന്റെ നാളുകള്‍ ആയിരുന്നു പിന്നീട് അങ്ങോട്ട്. ലെച്ചുവുമായി ഉള്ള ഫോണ്‍ വിളികള്‍ മുറക്ക് നടക്കുന്നുണ്ടായിരുന്നു. ചേച്ചിയും അളിയനും കൂടി ബാംഗ്ലൂരിലേക്ക് തിരിച്ചു പോയപ്പോള്‍ പിന്നെ വീട്ടില്‍ നില്ക്കാന്‍ തോന്നിയില്ല. കോളേജ് തുറക്കാന്‍ ഇനി രണ്ടു ദിവസം കൂടി സമയമുണ്ട്. സാധാരണ കോളേജ് തുറക്കുന്ന അന്ന്‍ രാവിലെ ആണ് ഞാന്‍ വീട്ടില്‍ നിന്നും കോളേജിലേക്ക് പുറപ്പെടാറ്. ചേച്ചി പോയത് കൊണ്ട് എനിക്ക് വീട്ടില്‍ നില്ക്കാന്‍ മൂഡ് ഇല്ലായിരുന്നു.
ടൌണില്‍ ട്രെയിന്‍ ഇറങ്ങി, കോളേജിന്‍റെ അവിടെക്കുള്ള ബസ് കാത്തു നില്‍കുമ്പോള്‍ ആണ് തൊട്ടു മുന്നില്‍ ഉള്ള തിയറ്ററില്‍ നിന്നും ഒരു പരിചിത മുഖം വരുന്നത് കണ്ടത്. അവളുടെ കൂടെ ഇറങ്ങി വരുന്ന ആളിനെ കണ്ടപ്പോള്‍ ഞാന്‍ ഒരു നിമിഷം അമ്പരന്നു. ഞങ്ങളുടെ കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയും സര്‍വോപരി അലമ്പനും ആയ വിപിന്‍റെ കൂടെ ആണ് അവള്‍ തിയറ്ററില്‍ നിന്നും പുറത്ത് വരുന്നത് കണ്ടത്. ആളില്ലാത്ത തിയറ്ററില്‍ നിന്നും വിപിന്‍റെ കൂടെ ലെച്ചു പുറത്ത്
💬 Comments
View all comments