0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]

Author : asuran Read All Parts 345

കള്ളമാകുമോ. അവള്‍ പറഞ്ഞ പ്രകാരം വീട്ടില്‍ ഇത്ര സ്ട്രിക്ക്ട്ട് ആണെങ്കില്‍ അവള്‍ എങ്ങനെ ആണ് ഇങ്ങനെ വിപിനുമായി കറങ്ങി നടക്കുന്നത്. ഞാന്‍ അവളുടെ വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു.

അവള്‍ പറഞ്ഞു തന്നത് കാരണം അവളുടെ വീട് എവിടെ ആണ് എന്ന്‍ എനിക്ക് ഒരൂഹം ഉണ്ടായിരുന്നു. അത് കൊണ്ട് അവളുടെ വീട് കണ്ടുപിടിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. അവളുടെ വീട്ടില്‍ ചെന്നപ്പോള്‍ അവളുടെ അമ്മ ആണ് എനിക്ക് വതി തുറന്നു തന്നത്.

“ആരാ. എന്തു വേണം.”

“ഇത് എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന ലക്ഷ്മിയുടെ വീടല്ലേ. ഞാന്‍ ലക്ഷ്മിയുടെ ഒരു ഫ്രണ്ട് ആണ്. പേരു അര്‍ജുന്‍.”

ലെക്ഷ്മിയുടെ ഫ്രണ്ട് ആണ് എന്ന്‍ കേട്ടപ്പോള്‍ അമ്മ ഉള്ളിലേക്ക് ഇരുത്തി.

"മോൻ അല്ലെ ലക്ഷ്മിയെ ഫസ്റ്റ് ഇയർ പഠിപ്പിച്ചേ."

ഞാൻ അതേ എന്ന് തലയാട്ടി.

"മോൻ ഒന്ന് അവളോട് പറയണം വിപിനുമായി ഉള്ള കൂട്ട് വിടണം എന്ന്. അവൻ മഹാവൃത്തികെട്ടവൻ ആണ്. ഞാനും അവളുടെ അച്ഛനും പറഞ്ഞു മടുത്തു. ഒരേ ഒരു മോൾ അല്ലെ എന്ന് വെച്ചു ലാളിച്ചു വളർത്തിയത് കൊണ്ട് അവൾക്ക് നല്ല വാശിയാണ്."

പിന്നെയും കുറെ നേരം അമ്മയുമായി സംസാരിചു. അച്ഛൻ വന്നപ്പോൾ അച്ഛനെയും പരിചയപെട്ടു. അവളുടെ അച്ഛനെയും അമ്മയെയും പരിചയപ്പെട്ട് വർത്തമാനം പറഞ്ഞപ്പോൾ ആണ് അവൾ അവരെ പറ്റി പറഞ്ഞതെല്ലാം കള്ളമായിരുന്നു എന്ന് മനസ്സിലായത്. തകർന്ന മനസ്സോടെ ഞാൻ അവളുടെ വീട്ടിൽ നിന്നും ഹോസ്റ്റലിലേക്ക്‌ മടങ്ങി.

പിറ്റേന്ന് രാവിലെ ഞാൻ ലെച്ചുവിന്റെ ക്ലാസ്സിലേക്ക് ചെന്നു. അവിടെ നിന്നും ലെച്ചുവിനെ വിളിച്ച് കൊണ്ട് ഞാൻ ഗ്രൗണ്ടിന്റെ അപ്പുറത്ത് ഉള്ള മരതണലിലേക്ക്‌ നടന്നു. നടക്കുന്നതിനിടെ ലക്ഷ്മി എന്നോട്.

"അജു ഇന്നലെ വീട്ടിൽ പോയിരുന്നു അല്ലെ."

ഞാൻ ഒന്ന് മൂളി. അവളുടെ മുഖത്തേക്ക് കോപം ഇരച്ചു കയറുന്നത് എനിക്ക് കാണാമായിരുന്നു.

"അജുവിനോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ വീട്ടിലേക്ക് പോകരുത് എന്ന്. പിന്നെ എന്തിനാ പോയത്. "

"നിനക്ക് ജോലി കിട്ടിയ സന്തോഷം നിന്റെ കൂടെ ചെലവിടണം എന്ന് തോന്നി. അപ്പോഴേക്കും നീ വിപിന്റെ കൂടെ പോയിരുന്നു. പിന്നെ നിന്നെ കാണാൻ തോന്നിയത് കൊണ്ട് ഞാൻ

💬 Comments

View all comments