Chapter Title : അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]
ഒരു കമ്പനി ആണ് ആദ്യം വന്നത്. 80% മാര്‍ക്ക് വേണം എന്ന അവരുടെ നിബന്ധന കോളേജിലെ ഒരു തൊണ്ണൂറു ശതമാനം കുട്ടികളെയും പിന്നോട്ട് വലിച്ചു. ആ കമ്പനിയുടെ അഞ്ചു റൌണ്ട് ഇന്റര്‍വ്യൂ കടന്ന ഏഴു പേരില്‍ ഒരാള്‍ ആയി ഞാന്‍ മാറി. തിരഞ്ഞെടുക്കപ്പെട്ടോ ഇല്ലയോ എന്നറിയാന്‍ ഇനി മൂന്ന് ദിവസം കൂടി സമയമുണ്ട്. എനിക്ക് ഭയങ്കര ടെന്‍ഷന്‍. ഈ സമയം ലെച്ചുവുമായി ഒന്ന്‍ സംസാരിച്ചാല്‍ എന്റെ ടെന്‍ഷന്‍ തീരും. അന്നത്തെ ഉടക്കിനു ശേഷം അവളെ ഫോണ്‍ ചെയാന്‍ എന്റെ ഈഗോ സമ്മതിച്ചില്ല.
രണ്ടാമത്തെ ദിവസം എന്നെ ഞെട്ടിച്ചു കൊണ്ട് എനിക്ക് ലെച്ചുവിന്റെ ഒരു മെസ്സേജ് (sms) വന്നു.
“Cngrts, exptng a grnd treat :-)”
ഞാന്‍ കോളേജില്‍ പോയി നോക്കുമ്പോള്‍ ആണ് കമ്പനി സെലക്ട് ചെയ്തവരുടെ ലിസ്റ്റ് ഇട്ടിട്ടുണ്ട്. ഞാനും ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യുണിക്കെഷന്‍ എഞ്ചിനീയറിംഗിലെ ഒരു പയ്യനും. ഞാൻ തിരിഞ്ഞ് എന്റെ ക്ലാസ്സിലേക്ക് നടക്കുമ്പോൾ മുന്നിൽ ലെച്ചുവിനെ കണ്ടു. അവളെ കണ്ടതും എന്റെ മുഖം വിടർന്നു. അവളോട് സംസാരിക്കാനായി ഞാൻ അടുത്തേക്ക് നടന്ന്. എന്നെ കണ്ടത് അവള് വേഗം തിരിഞ്ഞു നടന്നു. ജോലി കിട്ടിയ സന്തോഷം ഉണ്ടായിരുന്നെങ്കിലും ലെച്ചുവിന്റെ അവഗണന എന്നെ വേദനിപ്പിച്ചു.
കാലം മുന്നോട്ട് തന്നെ ഒഴുകി കൊണ്ടേ ഇരുന്നു. ഞാന്‍ ഏഴാം സെമസ്റ്റര്‍ കഴിഞ്ഞു എട്ടാം സെമസ്ററിലേക്ക് കാലെടുത്തു വെച്ചു. ലെച്ചുവും ഞാനും തമ്മില്‍ ഇപ്പോള്‍ നല്ല അടുപ്പത്തില്‍ ആണ്. ഞാനും അവളും പരസ്പരം നാലാം സെമസ്ററില്‍ വെച്ചു ഇഷ്ടം സമ്മതിച്ചു. ഇപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ ഭാവി ജീവിതത്തെ കുറിച്ച് സ്വപ്നം
💬 Comments
View all comments