Chapter Title : അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]
കാണാന്‍ തുടങ്ങി. അവളെ പ്ലേസ്മെന്റിനായി ഞാന്‍ സഹായിക്കാം എന്നറിയിച്ചു. അവള്‍ക്ക് ഇപ്പോള്‍ പ്ലേസ്ഡ് ആയില്ല എന്ന ഒരു സങ്കടം മാത്രമേ ഉള്ളൂ.
ഞങ്ങള്‍ വീണ്ടും പഴയ പോലെ ലൈബ്രറിയില്‍ കണ്ടുമുട്ടാന്‍ തുടങ്ങി. ഞാന്‍ അവള്‍ക്ക് ആപ്ടിട്യൂഡ് പഠിപ്പിച്ചു കൊടുക്കാന്‍ തുടങ്ങി. എട്ടാം സെമസ്റര്‍ കഴിയാന്‍ ഇനി ഒരു മാസം കൂടിയേ ഉള്ളൂ. ഞങ്ങളുടെ ഭാവി ഭദ്രമാക്കാനായി അവള്‍ക്കും ജോലി കിട്ടി. കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നു. ഇപ്പോള്‍ അവള്‍ക്കും ജോലി ആയി. ആ സന്തോഷം അവളുമായി പങ്കിടാന്‍ പോകുമ്പോള്‍ ആണ് എന്റെ ജീവിതം തുലച്ച സംഭവങ്ങള്‍ നടക്കുന്നത്.
പ്ലേസ്മെന്റ് ഓഫീസില്‍ ലെച്ചുവിനു ജോലി കിട്ടി എന്നത് നോട്ടീസ് ബോര്‍ഡില്‍ കണ്ടു സന്തോഷത്തില്‍ ഞാന്‍ പുറത്തേക്ക് വരുമ്പോള്‍ ആണ് എന്റെ റൂംമേറ്റ് മനോജ് ഓടി വന്നത്. ഞാനും ലെച്ചുവുമായി ഉള്ള പ്രേമം അറിയാവുന്ന ഒരേ ഒരാള്‍ മനോജ് ആണ്. അവന്‍ എന്നെയും കൂട്ടി സിവില്‍ എഞ്ചിനീയറിംഗ് ബ്ലോക്കിലേക്ക് നടന്നു. അതിനിടയില്‍ അവന്‍ കാര്യങ്ങള്‍ എന്നെ ധരിപ്പിച്ചു. ലക്ഷ്മിയും വിപിനും കൂടി കാറില്‍ കയറി പോകുന്നത് അവന്‍ കണ്ടു. എനിക്ക് അതില്‍ അസ്വാഭാവികത തോന്നിയിലെങ്കിലും പിന്നെ അവന്‍ പറഞ്ഞ കാര്യം ആണ് എന്നെ തകര്‍ത്തത്. ലെച്ചുവും വിപിനും കൂടി കാറില്‍ വെച്ചു ചുണ്ടോട് ചുണ്ട് ഉമ്മ വെക്കുന്നതും അവന്‍ കണ്ടു. ഇത് കേട്ടപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി.
ഞങ്ങള്‍ സിവില്‍ എഞ്ചിനീയറിംഗ് ബ്ലോക്കില്‍ എത്തി മനോജ് എന്നെ ഒരു പെണ്‍കുട്ടിയെ പരിചയപെടുത്തി. ജ്യോതി. ലെച്ചുവിന്റെ ക്ലാസ്സ്‌മേറ്റും വളരെ അടുത്ത സുഹൃത്തും. അവളില്‍ നിന്നും അറിഞ്ഞ കാര്യങ്ങള്‍ എന്നെ ഞെട്ടിച്ചു.
💬 Comments
View all comments