Chapter Title : അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]
കൂട്ട് വിടണം എന്ന്. അവൻ മഹാവൃത്തികെട്ടവൻ ആണ്. ഞാനും അവളുടെ അച്ഛനും പറഞ്ഞു മടുത്തു. ഒരേ ഒരു മോൾ അല്ലെ എന്ന് വെച്ചു ലാളിച്ചു വളർത്തിയത് കൊണ്ട് അവൾക്ക് നല്ല വാശിയാണ്."
പിന്നെയും കുറെ നേരം അമ്മയുമായി സംസാരിചു. അച്ഛൻ വന്നപ്പോൾ അച്ഛനെയും പരിചയപെട്ടു. അവളുടെ അച്ഛനെയും അമ്മയെയും പരിചയപ്പെട്ട് വർത്തമാനം പറഞ്ഞപ്പോൾ ആണ് അവൾ അവരെ പറ്റി പറഞ്ഞതെല്ലാം കള്ളമായിരുന്നു എന്ന് മനസ്സിലായത്. തകർന്ന മനസ്സോടെ ഞാൻ അവളുടെ വീട്ടിൽ നിന്നും ഹോസ്റ്റലിലേക്ക് മടങ്ങി.
പിറ്റേന്ന് രാവിലെ ഞാൻ ലെച്ചുവിന്റെ ക്ലാസ്സിലേക്ക് ചെന്നു. അവിടെ നിന്നും ലെച്ചുവിനെ വിളിച്ച് കൊണ്ട് ഞാൻ ഗ്രൗണ്ടിന്റെ അപ്പുറത്ത് ഉള്ള മരതണലിലേക്ക് നടന്നു. നടക്കുന്നതിനിടെ ലക്ഷ്മി എന്നോട്.
"അജു ഇന്നലെ വീട്ടിൽ പോയിരുന്നു അല്ലെ."
ഞാൻ ഒന്ന് മൂളി. അവളുടെ മുഖത്തേക്ക് കോപം ഇരച്ചു കയറുന്നത് എനിക്ക് കാണാമായിരുന്നു.
"അജുവിനോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ വീട്ടിലേക്ക് പോകരുത് എന്ന്. പിന്നെ എന്തിനാ പോയത്. "
"നിനക്ക് ജോലി കിട്ടിയ സന്തോഷം നിന്റെ കൂടെ ചെലവിടണം എന്ന് തോന്നി. അപ്പോഴേക്കും നീ വിപിന്റെ കൂടെ പോയിരുന്നു. പിന്നെ നിന്നെ കാണാൻ തോന്നിയത് കൊണ്ട് ഞാൻ പോയി."
"അജു എനിക്ക് അത് ഇഷ്ടമല്ല. അജുവിനെ ഞാൻ അങ്ങനെ ഒന്നും അല്ല കണ്ടിരിക്കുന്നത്."
"നീയും വിപിനും തമ്മിൽ എന്താണ്. നിനക്ക് സഹായം വേണ്ടി വരുമ്പോൾ ഓടി വന്ന് കയറാൻ പറ്റിയ ഒരു ചാഞ്ഞ മരം മാത്രം അല്ലെ ഞാൻ."
"അജു ഞാൻ അങ്ങനെ ഒന്നും കരുതീയിട്ടില്ല. നിന്നെ എനിക്ക് ഇഷ്ടം ആണ്. പക്ഷേ എപ്പോഴോ
💬 Comments
View all comments