Chapter Title : അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]
ഞാൻ പോലും അറിയാതെ ഞാൻ വിപിനെ സ്നേഹിച്ചു പോയി. നിന്നെ കല്യാണം കഴിക്കണം എന്ന് ഞാൻ ആഗ്രഹിച്ചത് ആണ്. പക്ഷേ എന്നെ പോലുള്ള ഒരു പെണ്ണ് നിനക്ക് ചേരില്ല. നിനക്ക് എന്നെക്കാളും നല്ല ഒരു പെൺകുട്ടിയെ കിട്ടും."
ഇത് തേപ്പിന്റെ സമയത്ത് എല്ലാ പെൺപിള്ളേരും പറയുന്ന സ്ഥിരം ഡയലോഗ് ആണ്. പക്ഷേ എനിക്ക് അങ്ങനെ അങ്ങ് വിടാൻ കഴിഞ്ഞില്ല. ഞാൻ പറഞ്ഞു
"എനിക്ക് അങ്ങനെ വേറെ നല്ല പെൺപിള്ളേരെ ഒന്നും വേണ്ടാ. ഞാൻ ഇഷ്ടപെട്ടത് നിന്നെയാണ്."
അപ്പോഴേക്കും വിപിൻ അങ്ങോട്ടേക്ക് വന്നു ലെച്ചുവിനോടായി:
"ലെക്‌സ് വാ നമുക്ക് പോകാം."
"വിപിൻ നീ നടന്നോ ഞാൻ ഇപ്പോൾ വരാം." ലെച്ചു വിപിനോടായി മറുപടി പറഞ്ഞു.
"അജു എനിക്ക് നിന്നെ സ്നേഹിക്കാൻ പറ്റുന്നില്ല. നീ മനസ്സിലാക്കൂ."
ആ നിമിഷത്തിൽ എനിക്ക് ലെച്ചു പൂർണമായും നഷ്ടപ്പെട്ടതായി മനസ്സിലായി. അവിടുന്ന് നടക്കാൻ തുടങ്ങിയ ലെച്ചുവിനെ ഞാൻ തടഞ്ഞു. വിപിൻ അപ്പോഴേക്കും വേറെ ഒരുത്തന്റെ ബൈക്കിൽ കയറി പോയിരുന്നു. ഞാൻ ലെച്ചുവിനോടായി:
"നിനക്ക് എന്നെ സ്നേഹിക്കാൻ പറ്റുന്നില്ലെങ്കിൽ വേണ്ട. പക്ഷേ ആ വിപിനേ നീ വിട്ടേക്ക്. അവൻ നിന്നെ ചതിക്കും. കള്ളും കഞ്ചാവും അടിച്ചു അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവൻ ആണ്. ഇലക്ട്രിക്കലിലെ നന്ദനയെ നോക്ക്. എങ്ങനെ നടന്ന കുട്ടി ആയിരുന്നു. അവൻ ചതിചത് കാരണം ഇപ്പൊൾ ആകെ തകർന്ന് സൈലന്റ് ആയി പോയി. ഞാൻ ഇത് നിന്റെ നന്മക്കായി ആണ് പറയുന്നത്."
എന്നെ തുടരാൻ അനുവദിക്കാതെ ലെച്ചു ഇടയിൽ കയറി.
"നിർത്തൂ അജു. നിനക്ക് അവനെ ഇഷ്ടം അല്ല എന്ന് എനിക്കറിയാം. അത് കൊണ്ട്
💬 Comments
View all comments