0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]

Author : asuran Read All Parts 1K

അളിയൻ മെയിൽ അയച്ചത് കൊണ്ട് അസോസിയേഷൻ ഓഫീസിൽ കാര്യങ്ങൾ ഒക്കെ വേഗം നടന്നു.

ഞാന്‍ ആ പാർപ്പിട സമുച്ചയം മുഴുവൻ നോക്കി കാണുകയായിരുന്നു. ഒരു നിലയിൽ എട്ട് ഫ്ലാറ്റ്. ഒരു ബ്ലോക്കിൽ അങ്ങനത്തെ പത്ത് നിലകൾ. മൊത്തം പത്ത് ബ്ലോക്കുകൾ. അങ്ങനെ എണ്ണൂറ് ഫ്ലാറ്റുകൾ ഉള്ള ഒരു വലിയ പാർപ്പിട സമുച്ചയത്തിന്റെ സി ബ്ലോക്കിൽ ഏഴാം നിലയിൽ ആണ് ചേച്ചിയുടെ ഫ്ലാറ്റ്. സ്വിമ്മിങ് പൂൾ, ജിം, ജോഗിങ് ട്രാക്ക്, ടെന്നീസ് കോർട്ട്, ബാസ്കറ്റ് ബോൾ ഗ്രൗണ്ട് ഒക്കെ ഉള്ള ഒരു വലിയ പാർപിട സമുച്ചയം. എന്തായാലും ഓഫീസിനു വളരെ അടുത്ത് ആണ് ചേച്ചിയുടെ ഫ്ലാറ്റ്. അത് കൊണ്ട് ഓഫീസില്‍ പോയി വരവ് വലിയ ബുദ്ധിമുട്ട് ഇല്ലാത്ത പരിപാടി ആണ്.

വൈകുന്നേരം പുറത്തു പോയി വീട്ടിലേക്ക് വേണ്ട അവശ്യസാധനങ്ങള്‍ വാങ്ങി വന്നു. പണ്ട് അമ്മയെ അടുക്കളയില്‍ സഹായിക്കുന്നത് കാരണം അത്യാവശ്യം അടുക്കള പണി ഒക്കെ അറിയാം. പുതുജീവിതത്തിന്റെ ആകുലതകള്‍ കാരണം ഒരു തരത്തില്‍ നേരം വെളുപ്പിച്ചു.

പിറ്റേന്ന് തിങ്കളാഴ്ച രാവിലെ തന്നെ അടുത്തുള്ള ഗണപതി കോവിലില്‍ പോയി തൊഴുതു ഓഫീസില്‍ പോയി ജോയിന്‍ ചെയ്തു. ഒരു അഞ്ഞൂറ് പേര്‍ ജോലി ചെയുന്ന ഒരു ചെറിയ സ്ഥാപനം. അവിടെ അവരുടെ ഐടി വിഭാഗത്തില്‍ ആണ് ജോലി. തന്റെ മാര്‍ഗ്ഗനിര്‍ദേശിയും അഭ്യുദയകാംക്ഷിയും ആയ പ്രേമേട്ടന്‍ പുതുതലമുറ ജോലികള്‍ക്ക് വേണ്ട കാര്യനിര്‍ദേശങ്ങള്‍ തന്നത് കാരണം ജോലി അത്ര ബുദ്ധിമുട്ടായി തോന്നിയില്ല. ആദ്യത്തെ ദിവസം എല്ലാവരെയും പരിചയപെടല്‍ അല്ലാതെ അത്ര ബുദ്ധിമുട്ട് ഉള്ള കാര്യങ്ങള്‍ ഒന്നും ചെയിച്ചില്ല. കൂടെ ജോലി ചെയുന്നവരോട് കൂടി സംസാരിച്ചപ്പോള്‍

💬 Comments

View all comments