0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]

Author : asuran Read All Parts 1K

ഒരു കാര്യം മനസ്സിലായി. അവര്‍ നല്ല ശമ്പളം തരുന്നു ഉണ്ടെങ്കിലും പണി ഉള്ള സമയത്ത് മുള്ളാന്‍ കൂടി എഴുനേല്‍ക്കാന്‍ പറ്റാത്ത അത്ര പണി ആയിരിക്കും. ഒരു തരത്തില്‍ തനിക്കും അത് തന്നെയാണ് നല്ലത്. പഴയത് ഒന്നും ഓര്‍ക്കുക വേണ്ടാലോ മുഴുവന്‍ സമയവും പണിയില്‍ മുഴുകിയാല്‍.

കുറച്ചു ദിവസങ്ങൾ അങ്ങനെ കഴിഞ്ഞു. ഓഫീസിൽ മുഴുവൻ സമയവും പണിയിൽ മുഴുകുന്നതിനാൽ സമയം പോകാൻ എനിക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടായില്ല. സ്ത്രീവിഷയത്തിൽ ചൂട് വെള്ളത്തിൽ വീണ പൂച്ച ആയത് കൊണ്ട് ഓഫീസിലെ കിളിമൊഴികളെ ഒന്നും മൈൻഡ് ചെയ്തില്ല. ഓഫീസിൽ ഉള്ള മുഴുവൻ സമയവും പണിയിൽ മുഴുകുന്നതിനാലും, പിന്നെ വീട്ടിൽ നേരത്തെ പോയി വേറെ പണി ഇല്ലാത്തത് കൊണ്ട് പാതിരാത്രി വരെ ഇരുന്നിട്ടാണെങ്കിലും പണി പെൻഡിങ് വെക്കാത്തത് കൊണ്ട് വളരെ കുറച്ചു കാലം കൊണ്ട് തന്നെ ആ ഓഫീസിലെ ഏറ്റവും നല്ല ജോലിക്കാരിൽ ഒരുവൻ ആവാൻ എനിക്ക് പറ്റി.

അന്ന് ഒരു ശനിയാഴ്ച ആയിരുന്നു. ഞാന്‍ ബാംഗ്ലൂർ നഗരത്തിന്റെ പുത്രൻ ആയി ഇപ്പോൾ ഏകദേശം അഞ്ചു മാസങ്ങൾ കഴിഞ്ഞിരുന്നു. പുറത്ത് സൂപ്പർ മാർക്കറ്റിൽ പോയി തിരിച്ചു ഫ്ലാറ്റിലേക്ക് കയറുമ്പോൾ ആണ് എന്നെ കടന്നു പോയ ആ i10 കാറിലേക്ക് എന്റെ ശ്രദ്ധ പതിഞ്ഞത്. മുന്നിലെ പാസഞ്ചർ സീറ്റിൽ ഇരുന്ന ആ മുഖം കണ്ടപ്പോൾ ഞാന്‍ തകർന്നു പോയി.

ലക്ഷ്മി, തന്റെ ലെച്ചു, കോളേജിലെ ലക്സ് അല്ലെ ആ കാറിൽ ഉണ്ടായിരുന്നത്. ആരിൽ നിന്നാണോ താൻ ഇത്രയും കാലം ഓടി മാറി ഇരുന്നത്, ആരാണോ തന്റെ ആ നിഷ്കളങ്ക ഹൃദയത്തെ നൂറായിരം കഷ്ണങ്ങൾ ആക്കി

💬 Comments

View all comments