0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]

Author : asuran Read All Parts 1K

തകർത്തെറിഞ്ഞത് അതെ ആള്‍ ഇതാ തന്റെ കണ്മുന്നിൽ, അതും താൻ താമസിക്കുന്ന അതെ പാർപ്പിട സമുച്ചയത്തിൽ. അവളെ കണ്ട ഞെട്ടലിൽ നിന്നും മുക്തൻ ആകാതെ ഞാന്‍ ഒരു കണക്കിൽ തന്റെ ഫ്ലാറ്റിൽ തിരിച്ചെത്തി. വസ്ത്രം കൂടി മാറാതെ ഞാൻ സോഫയിൽ കിടന്നു. ഞാനറിയാതെ തന്നെ എന്റെ മനസ്സ് ഭൂതകാലത്തിലേക്ക് സഞ്ചരിക്കാൻ തുടങ്ങി.

അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്ന ഒരു സന്തുഷ്ടകുടുംബം. അച്ഛനും അമ്മയും കോളേജ് അദ്ധ്യാപകർ. തന്നെക്കാളും ഏഴ് വയസ്സിനു മൂത്ത ചേച്ചി MSC കഴിഞ്ഞു കല്യാണവും കഴിച്ചു ബാംഗ്ലൂരിൽ അളിയന്റെ കൂടെ ജീവിക്കുന്നു. സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിൽ 468ആം റാങ്ക് വാങ്ങി ആ പ്രസിദ്ധമായ എഞ്ചിനീയറിംഗ് കലാലയത്തിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിൽ ഒന്നാം വർഷ വിദ്യാർത്ഥി ആയി അഡ്മിഷന്‍ ലഭിച്ചു ജോയിൻ ചെയ്തപ്പോള്‍ എനിക്ക് ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു. വിദ്യാർത്ഥി സംഘടനകൾ ശക്തമായത് കൊണ്ട് കോളേജിൽ അവനു റാഗിങ് അധികം കൊള്ളേണ്ടി വന്നില്ല. പേര് ചോദിക്കൽ, പാട്ട് പാടുക, പിന്നെ ദോശ ചുടുക അങ്ങനെ അങ്ങനെ ചെറിയ ചെറിയ ഐസ് ബ്രേക്കർസ് മാത്രം.

അതേ കോളജിലെ പൂർവവിദ്യാർഥി ആയ അളിയന്റെ ഉപദേശ പ്രകാരം ആണ് ഞാന്‍ ആദ്യവർഷം തന്നെ വ്യക്തിവികാസത്തിനയി ISTE യിൽ ചേർന്നു. പ്ലേസ്മെന്റിനായി പഠനം കൂടാതെ പാഠ്യേതര മികവ് കൂടി വേണം എന്ന അളിയന്റെ ഉപദേശം ആണ് എന്നെ ISTE മെമ്പർ ആകാൻ പ്രേരിപ്പിച്ചത്.

ISTE യുടെ സെമിനാർ നടക്കുന്ന സമയത്ത് ആണ് ഞാന്‍ ലക്ഷ്മിയെ ആദ്യമായി കാണുന്നത്. സെമിനാറിനായി പരസ്യം പിടിക്കാൻ ലക്ഷ്മിയും ഞാനും ഒരേ ഗ്രൂപ്പിൽ ആയിരുന്നു.

💬 Comments

View all comments