Chapter Title : അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]
ടാക്സി അവിടേക്ക് കയറി വന്നത്. കാറിന്റെ ഹോണ്‍ കേട്ടപ്പോള്‍ അകത്ത് നിന്നും പ്രേമേട്ടന്‍ ഇറങ്ങി വന്നു. കാറിന്റെ ഡോര്‍ തുറന്നു ഒരു നീല ജീന്‍സ് പാന്റും നീല ഡെനിം ഷര്‍ട്ടും ധരിച്ചു കൊണ്ട് ഒരു മധ്യവയസ്ക പുറത്തിറങ്ങി. തോള്‍ ഒപ്പം മുടി മുറിച്ചിട്ടുണ്ട്. പരന്ന മുഖം. എനിക്ക് അവരെ കണ്ടപ്പോള്‍ നല്ല മുഖപരിചയം തോന്നി. അവര്‍ കാറില്‍ നിന്നും ഇറങ്ങിയ ഉടനെ ഹായ് പ്രേം എന്ന് പറഞ്ഞു കൊണ്ട് പ്രേമേട്ടനെ കെട്ടിപിടിച്ചു. എന്നിട്ട് പിന്നെ വന്ന്‍ സീത ചേച്ചിയെയും കെട്ടിപിടിച്ചു. അത് കഴിഞ്ഞു എന്നെ നോക്കി.
“അര്‍ജുന്‍ അല്ലെ. ആം ഐ റൈറ്റ്?”
ഞാന്‍ മെല്ലെ അതെ എന്ന്‍ തലയാട്ടി. അവര്‍ എന്നോടായി തുടര്‍ന്നു.
“ഞാന്‍ മാലിനി മേനോന്‍. ഞാന്‍ ഒന്ന്‍ ഫ്രെഷ് ആയി വരട്ടെ.എനിട്ട് നമ്മുക്ക് സംസാരിക്കാം.”
ഞാന്‍ ഒന്നും മിണ്ടാതെ വീണ്ടും തലയാട്ടി. അവര്‍ എല്ലാവരും അകത്തേക്ക് പോയി. മാലിനി മേനോന്‍ നേരെ പ്രേമേട്ടന്റെ അമ്മയെ കാണാന്‍ അവര്‍ കിടക്കുന്ന മുറിയിലേക്ക് ആണ് പോയത്. അത് കഴിഞ്ഞു അവര്‍ ഫ്രഷ് ആകാന്‍ വേണ്ടി മുകളിലേക്ക് പോയി. ഞാന്‍ വീണ്ടും മാസികയുമായി മല്‍പിടുത്തം തുടര്‍ന്നു. അപ്പോഴേക്കും പുറത്ത് വന്ന പ്രേമെട്ടനുമായി ഞാന്‍ സംസാരം തുടര്‍ന്നു. അര മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും മാലിനി മേനോന്‍ പുറത്തേക്ക് വന്നു.ഇപ്പോള്‍ അവരുടെ കൂടെ പ്രേമേട്ടന്റെ മക്കളായ അമ്മുവും കണ്ണനും ഉണ്ടായിരുന്നു. അമ്മുവിനേയും കണ്ണനെയും സീത ചേച്ചിയെ ഏല്പിച്ചു മാലിനി മേനോന്‍ പുറത്തേക്ക് വന്നു. അവര്‍ പുറത്ത് വന്നപ്പോള്‍ അവരുടെ കൈയില്‍ ഒരു സീല്‍ പൊട്ടിക്കാത്ത ഐ പാഡ് മിനി ഉണ്ടായിരുന്നു. അത് എന്റെ നേരെ നീട്ടിയിട്ട്.
“ഇത് അര്‍ജുന് എന്റെ വക ഒരു ചെറിയ സമ്മാനം.”
“താങ്ക്സ് മാടം.” ഞാന്‍ ആ ഐ പാഡ് വാങ്ങി കൊണ്ട് പറഞ്ഞു.
“എന്നെ മാടം എന്നൊന്നും വിളിക്കണ്ട. കാള്‍ മി മാലിനി. അല്ലെങ്കില്‍ വേണ്ട എന്നെ ചേച്ചി എന്ന് വിളിച്ചു കൊള്ളൂ. ഓഫീസില്‍ എന്നെ കളിയാക്കി എല്ലാവരും ചേച്ചി എന്ന് വിളിക്കും. പക്ഷെ മലയാളികള്‍ വിളിക്കുമ്പോള്‍ അതില്‍ ഒരു സിന്സിയാരിറ്റി ഉണ്ട്. അത് കൊണ്ട് ചേച്ചി
💬 Comments
View all comments