0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]

Author : asuran Read All Parts 1K

അല്ല. കൈയിൽ ഇരിക്കുന്ന പൊന്ന് തിരിച്ചറിയാതെ കാക്കപൊന്നിന്റെ പിന്നാലെ ഓടും. നമ്മളെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നവരെ നമ്മൾ മറക്കും. അച്ഛനും അമ്മയുടെയും സ്നേഹം. അത് നമ്മൾ മഹിമ അറിയാതെ നിസ്സാരവൽകരിക്കും. അതിനെ പുച്ഛിച്ചു തള്ളും. എന്നിട്ട് നമ്മളെ ചതിക്കാൻ ആയി സ്നേഹം നടിച്ചു വന്ന പൂതനമാർക്ക്‌ വേണ്ടി എല്ലാം സമർപ്പിക്കും. നിന്നെ ചതിച്ച ഒരുവൾ പോയി എന്ന് കരുതിയാൽ മതി. കടുക്കൻ ഇട്ടവൾ പോയാൽ കമ്മൽ ഇട്ടവൾ വരും. അത്ര തന്നെ."

ചേച്ചിയുടെ ഉപദേശം എന്നിൽ ചില മാറ്റങ്ങൾ വരുത്തി. ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങാൻ തുടങ്ങി. കൂടാതെ കുറച്ച് കാലമായി ഇല്ലാതെ ഇരുന്ന ഷേവിങ്, മുടി മുറിക്കൽ തുടങ്ങിയ പരിപാടികൾ നടത്തി പ്രാകൃത കോലത്തിൽ നിന്നും മനുഷ്യ കോലത്തിൽ എത്തി. ചേച്ചി എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. ഞാൻ പോലും അറിയാതെ ചേച്ചി എനിക്ക് ധൈര്യം പകർന്നു തരിക ആയിരുന്നു. കുറച്ച് ദിവസം കൊണ്ട് ഞാൻ നോർമൽ ആയി. എനിക്ക് പ്ലേസ്മെന്റ് കിട്ടിയ കമ്പനിയിൽ നിന്നും ഒരു കത്ത് വന്നു. പരീക്ഷ റിസൽറ്റ് വന്നിട്ട് ജോയിൻ ചെയ്യാൻ പറഞ്ഞു കൊണ്ട്.പക്ഷേ അതിൽ എല്ലാ പരീക്ഷയും പാസ് ആകണം എന്നും സപ്ലി ഒന്ന് പോലും പാടില്ല എന്നും കൃത്യമായി എഴുതിയിട്ടുണ്ട്. അത് കണ്ടപ്പോൾ ഞാൻ പിന്നെയും ഡെസ്പ് ആയി. ഞാൻ S 8ൽ ഒരു പരീക്ഷ പോലും പാസ് ആകില എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു. പരീക്ഷ എഴുതിയാൽ അല്ലെ പാസ്‌ ആകുള്ളു. S 8ൽ വാഷ് ഔട്ട് ആകും. എന്റെ ഭാവി ഞാൻ തന്നെ വെള്ളത്തിലാക്കി. ആ

💬 Comments

View all comments