Chapter Title : അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]
മാലിനി ചേച്ചി മൊബൈലില്‍ നോക്കി കൊണ്ട് കിട്ടി എന്ന് പറഞ്ഞു. പിന്നെ മൊബൈല്‍ എടുത്ത് മാറി നിന്നു ആരോടോ സംസാരിച്ചു. സംസാരം കഴിഞ്ഞു എന്റെ അടുത്ത് വന്ന്‍ എന്നോട് പറഞ്ഞു.
“ഞാന്‍ എച് ആറിനു ഫോര്‍വേഡ് ചെയ്തു. ഒരു ആഴ്ചക്കുള്ളില്‍ ഇന്റര്‍വ്യൂ പ്രതീക്ഷിക്കാം. ഒരു ആഴ്ചക്കുള്ളില്‍ ഇന്റര്‍വ്യൂ വിളിചിട്ടിലെങ്കില്‍ പ്രേമിനോട് പറഞ്ഞാല്‍ മതി.”
രണ്ടു ദിവസം മാലിനി ചേച്ചി അവിടെ ഉണ്ടായിരുന്നു. ആ രണ്ടു ദിവസം ഒരു ഉത്സവം തന്നെ ആയിരുന്നു. ഞങ്ങള്‍ എന്ന് വെച്ചാല്‍ ഞാന്‍ മാലിനി ചേച്ചി, സീത ചേച്ചി പിന്നെ കുട്ടികള്‍ എല്ലാവരും കൂടി സിറ്റി ഒക്കെ മുഴുവന്‍ കറങ്ങി കുറെ ഷോപ്പിങ്ങും ചെയ്തു രണ്ടു ദിവസം അടിച്ചു പൊളിച്ചു.പക്ഷെ ഇതിനിടയില്‍ എല്ലാം ചേച്ചിയെ എനിക്ക് എവിടെ വെച്ചു ആണ് കണ്ട പരിചയം എന്ന തോന്നല്‍ എന്റെ മനസ്സിനെ മഥിച്ചു കൊണ്ടേ ഇരുന്നു.
മാലിനി ചേച്ചി പോകാന്‍ ഉള്ള സമയം ആയപ്പോള്‍ പ്രേമേട്ടന്‍ എന്നോട് മാലിനി ചേച്ചിയെ എയര്‍ പോര്‍ട്ടില്‍ കൊണ്ട് വിടാന്‍ പറഞ്ഞു.
കാറില്‍ കയറിയ മാലിനി ചേച്ചി കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ കണ്ട ആളെ ആയിരുന്നില്ല. മിണ്ടാതെ കണ്ണും അടച്ചു ഇരിക്കുക ആയിരുന്നു. കുറച്ചു ദൂരം കഴിഞ്ഞു ഞാന്‍ മാലിനി ചേച്ചിയെ നോക്കുമ്പോള്‍ ചേച്ചി കണ്ണ്‍ തുടക്കുക ആയിരുന്നു.
“ചേച്ചി എന്തു പറ്റി. എന്തെങ്കിലും പ്രശ്നം ഉണ്ടോ.” ഞാന്‍ ചേച്ചിയോട് ചോദിച്ചു.
“ഇല്ല. ഞാന്‍ കുറച്ചു പഴയ ഓര്‍മകളിലേക്ക് പോയി.”
“ചേച്ചിയെ കണ്ടപ്പോള്‍ മുതല്‍ ചോദിക്കണം എന്ന്‍ വിചാരിച്ചത് ആണ്. ചേച്ചിയെ എനിക്ക് നല്ല മുഖപരിചയം ഉണ്ട്. ഞാന്‍ എവിടെയോ
💬 Comments
View all comments