0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 3 [Asuran]

Author : asuran Read All Parts 806

അവര്‍ രണ്ടു പേരും ഇനി ഒരിക്കലും പിരിയാന്‍ കഴിയാത്ത അത്ര അടുത്തു പോയി. അവരുടെ സ്നേഹം പക്വമായിരുന്നു. അത് കൊണ്ടു തന്നെ രണ്ടു പേരും ജീവിതത്തില്‍ ഒരുമിക്കാന്‍ വേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. ആ പരിശ്രമത്തിന്‍റെ ഫലമായി രണ്ടു പേര്‍ക്കും ബാംഗ്ലൂരില്‍ ഉള്ള കമ്പനികളില്‍ പ്ലേസ്മെന്‍റ് ലഭിച്ചു.

കാലം മുന്നോട്ടേക്ക് പോയി. അഞ്ജലിയും ഇന്ദറും ഇപ്പോഴും വിട്ടു പിരിയാനാകാത്ത വിധം അടുപ്പത്തിലാണ്. അഞ്ജലിക്ക് വീട്ടില്‍ കല്യാണം ആലോചിക്കാന്‍ തുടങ്ങി. അഞ്ജലി അമ്മയില്‍ കൂടി ഇന്ദറിന്റെ കാര്യം അച്ഛനിലേക്കെത്തിച്ചു. അച്ഛന്‍ യാതൊരുവിധ അര്‍ത്ഥശങ്കക്കും ഇടയാക്കാത്ത വിധം ആ അപേക്ഷ നിഷ്കരുണം തള്ളികളഞ്ഞു. താനും ഇന്ദറും നല്ല ചേര്‍ച്ചയാണെന്നും മറ്റാരും തന്നെ ഇന്ദറിനെ പോലെ മനസ്സിലാക്കിയിട്ടില്ല എന്നുമുള്ള അവളുടെ വാദഗതികള്‍ ഒന്നും വിലപോയില്ല. ജാതി, വംശം, ജാതകം എന്നിവയില്‍ തട്ടി അവളുടെ അപേക്ഷയെ അച്ഛന്‍ തള്ളികളഞ്ഞു. വളരെ സങ്കടത്തോടെ അഞ്ജലി ഇന്ദറിനോട്‌ തന്‍റെ അവസ്ഥ പറഞ്ഞു.

“ഇന്ദര്‍ എന്‍റെ വീട്ടുകാര്‍ എന്നോട് നീയും അവരും തമ്മില്‍ ഏതെങ്കിലും ഒരാളെ സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നു. എനിക്ക് നിങ്ങള്‍ രണ്ടു പേരും വേണം എന്നാണ് ആഗ്രഹം. പക്ഷേ... അച്ഛന്‍ എനിക്കും ഏട്ടനും വേണ്ടി വളരെ കഷ്ടപാടുകള്‍ സഹിച്ച ആളാണ്‌. അച്ഛനെ എനിക്ക് വിഷമിപ്പിക്കാന്‍ പറ്റുന്നില്ല.”

“സാരമില്ല അഞ്ജലി. എനിക്ക് മനസ്സിലാവും. ആള്‍ ദി ബെസ്റ്റ്.”

കരള്‍ പിളരുന്ന വേദനയോടെയാണെങ്കിലും രണ്ടു പേരും പിരിയാന്‍ തീരുമാനിച്ചു.

അഞ്ജലിക്ക് വളരെയധികം കല്യാണാലോചനകള്‍ വന്നിരുന്നു. അഞ്ജലി എല്ലാ തീരുമാനവും അച്ഛന് വിട്ടു കൊടുത്തു. അച്ഛന്‍ ഒരു ബാബയുടെ അനുഗാമിയാണ്. ബാബയുടെ വാക്കുകള്‍ ആയിരുന്നു അദേഹത്തിന് വേദവാക്യം. ആ ലഭിച്ച ആലോചനകളില്‍

💬 Comments

View all comments