0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 3 [Asuran]

Author : asuran Read All Parts 807

നിന്നും ഏറ്റവും നല്ല ആലോചന ബാബ എടുത്തു കൊടുത്തു. അഞ്ജലിക്കാകട്ടെ ആ ആലോചന തീരെ ഇഷ്ടപ്പെട്ടില്ല.

അഞ്ജലി: “അച്ഛാ ഈ ആലോചന എനിക്ക് വേണ്ട. ചെക്കന്‍ തീരെ പഠിച്ചിട്ടില്ല. ഞാന്‍ പിജി കഴിഞ്ഞത്തല്ലേ. ഇത് വെറും പത്താം ക്ലാസ്. അച്ഛന്‍ വേറെ ആരെയെങ്കിലും പറഞ്ഞു കൊള്ളൂ ഞാന്‍ കല്യാണം കഴിക്കാം. പക്ഷേ ഇത് വേണ്ട അച്ഛാ.”

“ബാബ നല്ല ആലോചനയാണ് എന്ന്‍ പറഞ്ഞതാണ്. അപ്പോള്‍ ഇത് നല്ല ആലോചന തന്നെ ആകും. നീ നിന്‍റെ മറ്റവനെ ആലോചിച്ചു നില്‍ക്കുകയാണ്. നീ അവനെ കല്യാണം കഴിച്ചാല്‍ അത് ബന്ധം പിരിയലില്‍ എത്തും എന്ന്‍ ബാബ പറഞ്ഞിരുന്നു. പിന്നെ ഇവന് മുംബൈയില്‍ നാലഞ്ചു വീടുകള്‍, കടമുറികള്‍ എല്ലാം കൂടി നല്ല വരുമാനം ഉണ്ട്. നിന്നെ അവന്‍ പൊന്നു പോലെ നോക്കികൊള്ളും.”

ഏതായാലും അച്ഛന്‍ തീരുമാനിച്ച പയ്യനെ ഒന്ന്‍ കാണാം എന്നവള്‍ വിചാരിച്ചു. അയാളെ കണ്ടപ്പോളാണ് താനും അയാളും തമ്മിലൊരിക്കലും ചേരില്ല എന്ന്‍ അഞ്ജലിക്ക് മനസ്സിലായത്. വിദ്യാഭ്യാസം കുറവാണ് എന്നത് പോട്ടെ പക്ഷേ സ്ത്രീകള്‍ക്ക് യാതൊരുവിധ ബഹുമാനവും നല്‍കാത്ത പെരുമാറ്റം അവള്‍ക്ക് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നു. അച്ഛനോട് പറഞ്ഞപ്പോള്‍ ബാബയുടെ വാക്കുകള്‍ വേദവാക്യം ആയി കരുതിയിരുന്ന ആള്‍ അവളുടെ വാക്കുകളെ തള്ളികളഞ്ഞു.

പിറ്റേ ദിവസം അവള്‍ ആരോടും പറയാതെതന്നെ വീട് വിട്ടിറങ്ങി. ഈ കല്യാണം തനിക്ക് ഒരു തരത്തിലും പറ്റിയതല്ല എന്നവള്‍ തിരിച്ചറിഞ്ഞിരുന്നു. ബാംഗ്ലൂരില്‍ തിരിച്ചെത്തിയ അവള്‍ ഇന്ദറിന്റെ മാറിലമര്‍ന്നു. ബാംഗ്ലൂരില്‍ എത്തിയതിനു ശേഷം അവള്‍ ഇന്ദറുമായുള്ള തന്‍റെ വിവാഹം രെജിസ്റ്റര്‍ ചെയ്തു. അന്യസമുദായക്കാരനുമായി ഒളിച്ചോടിയ മകളുമായി എല്ലാ ബന്ധവും അവിടെ

💬 Comments

View all comments