0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 3 [Asuran]

Author : asuran Read All Parts 808

അവസാനിപ്പിച്ചു.

കാലം മുന്നോട്ട് തന്നെ പോയി. അഞ്ജലി ഇന്ദറിന്റെ കൂടെ ബാംഗ്ലൂരില്‍ ജീവിക്കുന്നു. അവര്‍ക്ക് ഒരു മോളുമായി. അഞ്ജലിയുടെ കുടുംബത്തിനു ഇപ്പോഴും അവളോട്‌ ക്ഷമിക്കാന്‍ കഴിഞ്ഞിട്ടില്ല. അച്ഛനും അമ്മയും കൂടെ ഇല്ലാത്ത ദുഃഖം കഴിയുന്നത്ര ഇന്ദറിന്റെ മാതാപിതാക്കളും ഇന്ദറും കൂടി മാറ്റാന്‍ ശ്രമിച്ചിരുന്നു. അഞ്ജലിക്കറിയാം ഒരിക്കല്‍ അവളുടെ അച്ഛനും അമ്മക്കും ഏട്ടനും തന്‍റെ ഇന്ദറിനെ അംഗീകരിക്കേണ്ടി വരും. പക്ഷേ ഇത്ര ക്രൂരമായ ഒരു വിധിക്ക് ശേഷമായിരിക്കും അത് എന്നവള്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല.

ആനന്ദിന്‍റെ ഏറ്റവും വലിയൊരു ആഗ്രഹമായിരുന്നു ഒരു വലിയ വീട്. അവന്‍റെ ജീവിതം മുഴുവന്‍ ആ ചെറിയ ഒറ്റമുറി ഹാള്‍ അടുക്കള വീട്ടിലായിരുന്നു. അന്നേ അവന്‍ ഉറപ്പിച്ചതാണ് ഒരു വലിയ വീട് മേടിക്കുമെന്ന്. ആനന്ദിന്റെ കരിയര്‍ റോക്കറ്റ് വിട്ടപ്പോലെ കുതിച്ചു കയറുകയായിരുന്നു. മുഴുവന്‍ ഇന്റര്‍നാഷണല്‍ എക്സ്‌പീരിയന്‍സ്. ജോലിയില്‍ നിന്നും അവന്‍ സമ്പാദിച്ചതെല്ലാം കൂട്ടി അവന്‍ പുതിയ ഫ്ലാറ്റിനു അഡ്വാന്‍സ് കൊടുത്തു. ബാക്കി പൈസക്ക് ലോണും എടുത്തപ്പോള്‍ ഫ്ലാറ്റ് റെഡി.

ആനന്ദിന് വയസ്സ് മുപതിനടുത്തായപ്പോള്‍ ആണ് രാമന് ആനന്ദിന് വിവാഹപ്രായം ആയി എന്ന തോന്നല്‍ വന്നത്. ഒരു മോസ്റ്റ്‌ എലിജിബിള്‍ ബാച്ചിലറിനു വേണ്ട എല്ലാ ഗുണങ്ങളും ആനന്ദില്‍ ഒത്തിണങ്ങിയിരുന്നു. നല്ല വിദ്യാഭ്യാസം, വിദ്യാഭ്യാസത്തിനു അനുസരിച്ചുള്ള ജോലി, സ്വന്തം ഫ്ലാറ്റ് അങ്ങനെ എന്തു കൊണ്ടും തികഞ്ഞ എല്ലാവരും കൊതിക്കുന്ന ഒരു മരുമകന്‍ ആയിരുന്നു ആനന്ദ്.

രാമന്‍ ആനന്ദിന് വന്ന ആലോചനകളുമായി ബാബാജിയുടെ അടുത്തേക്ക് പോയി. ബാബാജി അതില്‍ നിന്നും ഒരു ആലോചന എടുത്തു കൊണ്ട് പറഞ്ഞു ഇതാണ് ആനന്ദിന് ഏറ്റവും ചേര്‍ന്ന പെണ്ണ്‍. ഇവളെ കല്യാണം കഴിച്ചാല്‍

💬 Comments

View all comments