0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 3 [Asuran]

Author : asuran Read All Parts 786

ആദ്യം ഷിഫ്റ്റ്‌ മാറണം. ഇപ്പോഴത്തെ നൈറ്റ് ഷിഫ്റ്റ്‌ മാറ്റി ഈവനിംഗ് ഷിഫ്റ്റിലേക്ക് മാറിയാല്‍ എല്ലാം നടക്കും. ബാംഗ്ലൂരില്‍ തിരിച്ചെത്തിയതിനു ശേഷം ഒരാഴ്ച കൊണ്ട് ഷിഫ്റ്റ്‌ മാറാന്‍ ഉള്ള കാര്യങ്ങള്‍ നടത്തി മെയ്‌ മാസത്തില്‍ തന്നെ ജയ്‌ ഈവനിംഗ് ഷിഫ്റ്റിലേക്ക് മാറി.

മേയ് മാസത്തിലെ നവാഗതരുടെ ഈ മെയിലില്‍ താഴെ പറയുന്ന ആളെ കുറിച്ചുള്ള വിവരണം ജയ്ക്ക് കൌതുകമുണര്‍ത്തി.

പേര് : ആനന്ദ്‌ രാമന്‍

ക്വാളിഫിക്കേഷന്‍ : സിഎ കഴിഞ്ഞു 12 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

ഡെസിഗ്നേഷന്‍: അസിസ്റ്റന്റ്റ് മാനേജര്‍

ക്വാളിഫിക്കേഷനും ഡെസിഗ്നേഷനും തമിലുള്ള പൊരുത്തക്കേട് ആണ് ജയുടെ മനസ്സില്‍ ആദ്യം തങ്ങിയത്. ഏത് സിഎ കഴിഞ്ഞവനും ആദ്യമെത്തുന്ന ഡെസിഗ്നേഷനാണ് അസിസ്റ്റന്റ്റ് മാനേജര്‍. സിഎ കഴിഞ്ഞു 12 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാകുമ്പോള്‍ സീനിയര്‍ മാനേജറോ അതോ എവിപി ആയോ ജോലിക്ക് ചേരുവാനുള്ള യോഗ്യതയുണ്ട് പക്ഷേ ഇത് ഇപ്പോള്‍ അസിസ്റ്റന്റ്റ് മാനേജര്‍. എന്തായാലും കമ്പനിയുടെ ഹയറിംഗ് പോളിസിയില്‍ കയറി അഭിപ്രായം പറയാതിരിക്കാനുള്ള ബുദ്ധി ജയ്‌ കാണിച്ചു.

പിന്നെ കുറെ നാളത്തേക്ക് ഓഫീസിലെ പരദൂഷണ ചര്‍ച്ചകളില്‍ ആനന്ദ് എന്ന പേര് പലപ്പോഴും മുഴങ്ങി കേട്ടു. എന്നാല്‍ താനാണ് ഓഫീസിലെ പരദൂഷണത്തിന്റെ മുഖ്യയിര എന്നറിയാതെ ആനന്ദ് ദിവസവും ആരോടും ഒരു ബന്ധവുമില്ലാതെ തന്‍റെ കാര്യം മാത്രം നോക്കി ജോലിക്ക് വന്നും പോയികൊണ്ടിരുന്നു.

ജൂലൈ മാസം അവസാനം മാനേജ്മെന്റ് റിവ്യൂ മീറ്റിംഗ് വന്നു. ജയ്‌ പ്രോസസ് ഹെഡ് അല്ലാത്തത് കൊണ്ട് മീറ്റിംഗില്‍ പങ്കെടുക്കേണ്ട കാര്യമില്ല, പക്ഷേ ജയുടെ ബോസ്സിന്റെ അളിയന്റെ കല്യാണമായത് കൊണ്ട് ജയ്ക്ക് ആ മീറ്റിംഗില്‍ പങ്കെടുക്കേണ്ടി വന്നു. (രാജാവേ, സ്മിതേ ഇത്

💬 Comments

View all comments