0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 3 [Asuran]

Author : asuran Read All Parts 786

ആ യാത്രയില്‍ എന്നോട് പറഞ്ഞ കഥ അല്ല. സന്ദര്‍ഭവശാല്‍ ആ യാത്ര പ്രതിപാദിക്കുന്നു എന്നേയുള്ളൂ.) ആ മീറ്റിംഗിന്‍റെ തീരുമാനങ്ങളില്‍ മുഖ്യമായ തീരുമാനം കോര്‍പ്പറേറ്റ് സ്ട്രാറ്റജിക്കു വേണ്ടി ഒരു പുതിയ ടീം തുടങ്ങുന്നു എന്നാണ്. ആ ടീമിലേക്ക് ആദ്യത്തെ റിക്രൂട്ട്മെന്‍റ് ആണ് ആനന്ദ്. അവരുടെ ആദ്യത്തെ സംരംഭം എംഐഎസ് ഉണ്ടാക്കുക എന്നതാണ്. ആ ടീമിനെ നയിക്കാന്‍ ഒരു പുതിയ സീനിയര്‍ വിപി അല്ലെങ്കില്‍ ഡയരക്ടറെ പുറത്ത് നിന്നും എടുക്കും അത്രയും കാലം ഞങ്ങളുടെ ഡയരക്ടര്‍ ആയ രഘുറാം ആ ടീമിനെ നയിക്കും. ഏത് ടീമിലാണ് ആദ്യം എംഐഎസ് ആദ്യം പ്രയോഗത്തില്‍ വരുത്തേണ്ടത് എന്നതിന് ജയ്‌ പോയി ബലിയാടായി.

ആഗസ്റ്റ്‌ മാസത്തില്‍ രഘു ജയേയും ആനന്ദിനെയും ഔപചാരികമായി പരസ്പരം പരിചയപ്പെടുത്തി. ജയും ആനന്ദും ചേര്‍ന്ന്‍ ജയുടെ ടീമിന്‍റെ എംഐഎസ് ഉണ്ടാക്കുന്ന ജോലി ആരംഭിച്ചു. ജോലിയോടുള്ള ആനന്ദിന്റെ പ്രതിബദ്ധത ജയ്‌ക്കുളില്‍ മതിപ്പുളവാക്കി പക്ഷേ എന്തു കൊണ്ട് പന്ത്രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തിനു ശേഷം അസിസ്റ്റന്റ്‌ മാനേജര്‍ ആയി എന്ന ചോദ്യം ജയ്ക്കുളില്‍ പിന്നെയും അലയടിച്ചു. വ്യക്തിപരമായ ഒരു കാര്യവും ആനന്ദ് വിട്ടു പറയുന്നില്ലായിരുന്നു. സ്വയം കെട്ടിയ ഒരു കോട്ടക്കുള്ളില്‍ തന്‍റെ വ്യക്തിജീവിതം ആനന്ദ് ഭദ്രമാക്കി സംരക്ഷിച്ചു.

സെപ്റ്റംബര്‍ മാസം തുടക്കത്തോടെ തന്നെ വേണ്ട മെട്രിക്ക്സും, സിസ്റ്റവും ആനന്ദും ജയും കൂടി തീരുമാനിച്ചിരുന്നു. ഒക്ടോബര്‍ പകുതിയോടു കൂടി തന്നെ ജയുടെ ടീമില്‍ എംഐഎസ് പ്രയോഗത്തില്‍ എത്തി. ഇനി അതൊന്ന്‍ ഫൈന്‍ട്യൂണ്‍ ചെയ്‌താല്‍ മതി. പിന്നത്തെ ഒരാഴ്ച കൊണ്ട് എംഐഎസ് പൂര്‍ണ്ണമായും ജയുടെ ടീമില്‍ പ്രയോഗത്തിലായി.

ഒക്ടോബര്‍ 24 2018 ബുധനാഴ്ച

പതിവുപോലെ ജയ്‌

💬 Comments

View all comments