Chapter Title : അത്രമേൽ സ്നേഹിക്കയാൽ 3 [Asuran]
സമീപിച്ചു. അവന്‍ മുഴുവന്‍ കാര്യങ്ങള്‍ പറഞ്ഞില്ലെങ്കിലും പ്രിയക്ക് ആണുങ്ങളുമായി ബന്ധം ഉണ്ട് എന്ന്‍ മാത്രം സൂചിപ്പിച്ചു. മുഴുവന്‍ കേട്ടപ്പോള്‍ ആനന്ദിന്റെ അച്ഛന്‍ രാമന്‍ പറഞ്ഞു.
“മോനെ ഇത് ബാബാജി അംഗീകരിച്ചു കൊണ്ടു വന്ന ആലോചനയാണ്. നിന്‍റെ അനിയത്തി ഓടി പോയത് കാരണം കൊള്ളാവുന്ന ഒരു തറവാട്ടില്‍ നിന്നും നമുക്ക് വേറെ ഒരു ആലോചന വരില്ല. പഴയ കാര്യങ്ങള്‍ ആലോചിച്ചു മനസ്സ് പുണ്ണാക്കേണ്ട. ഇനിയുള്ള ജീവിതം ആലോചിക്ക്. നിങ്ങള്‍ തമ്മില്‍ നല്ല ജാതകപൊരുത്തമാണ്. ഇനി അങ്ങോട്ട് എന്‍റെ കുട്ടിക്ക് നല്ല കാലമാണ്.”
അച്ഛന്റെ വാക്കുകള്‍ കേട്ട് ആനന്ദ് വിവാഹത്തിനു സമ്മതിച്ചു. പ്രിയയുടെ സച്ചിനുമായുള്ള ബന്ധം പഴയ കഥയായി കണ്ടു അവന്‍ മറക്കാന്‍ ശ്രമിച്ചു. ആനന്ദിന് അറിയാതെ പോയത് സച്ചിനുമായുള്ള പ്രിയയുടെ ബന്ധം വെറും മഞ്ഞുമലയുടെ അറ്റം മാത്രമാണ്. തന്‍റെ മുഴുവന്‍ ബന്ധങ്ങളും പ്രിയ ആനന്ദിനോട് തുറന്നു പറഞ്ഞില്ല. പറഞ്ഞാല്‍ അവനു അത് താങ്ങാന്‍ കഴിയില്ല എന്നവള്‍ക്ക് നല്ലവണ്ണം അറിയാമായിരുന്നു.
ആനന്ദും പ്രിയയുമായുള്ള കല്യാണം കഴിഞ്ഞു. കല്യാണത്തിനു അവര്‍ അഞ്ജലിയെ ക്ഷണിച്ചതെ ഇല്ല. ഒരു സുഹൃത്തില്‍ നിന്നും ആനന്ദിന്റെ വിവാഹം അറിഞ്ഞ അവള്‍ വീട്ടിലേക്ക് വിളിച്ചെങ്കിലും അവളോട് ഒന്ന്‍ സംസാരിക്കാന്‍ പോലും ആനന്ദോ രാമനോ തയ്യാറായില്ല. പുകഞ്ഞകൊള്ളി പുറത്ത് എന്നത് തന്നെയായിരുന്നു അവരുടെ നിലപാട്. അഞ്ജലിക്ക് വിഷമം സഹിക്കാനായില്ല. അവള്‍ ഇന്ദറിന്റെ മാറില്‍ അമര്‍ന്നു.
“ഇന്ദര്‍ ഞാന്‍ ചെയ്തത് അത്രയും വലിയ തെറ്റാണോ. എന്‍റെ ഏട്ടന്റെ കല്യാണം പോലും എന്നെ അറിയിക്കാതിരിക്കാന്‍ മാത്രം അവര്‍ എന്നെ വെറുക്കുന്നുണ്ടോ.”
സജലങ്ങളായ മിഴികളോടെ തന്നെ നോക്കിയാ അഞ്ജലിയുടെ മിഴിനീര്‍ തുള്ളികള്‍ ഇന്ദര്‍ തുടച്ചെടുത്തു.
💬 Comments
View all comments