0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 3 [Asuran]

Author : asuran Read All Parts 827

അവളുടെ മുടിയില്‍ പതുക്കെ തലോടി കൊണ്ട് ഇന്ദര്‍ പറഞ്ഞു.

“ഒരിക്കലും അല്ല അഞ്ജലി. അവര്‍ക്ക് നിന്നെ മനസ്സിലാക്കാന്‍ കുറച്ചു കൂടി സമയം വേണം. അവരുടെ മനസ്സ് മാറുന്ന വരെ നമ്മുക്ക് കാത്തിരിക്കാം.”

കാലം മുന്നോട്ടേക്ക് പോയി. ആനന്ദും പ്രിയയും കല്യാണം കഴിഞ്ഞു മൂന്ന്‍ വര്‍ഷത്തോളമായി. അവര്‍ രണ്ടു പേരും ആനന്ദിന്റെ പുതിയ ഫ്ലാറ്റിലാണ് താമസം. രാമനെയും സാവിത്രിയെയും ക്ഷണിച്ചെങ്കിലും അവര്‍ അവരുടെ പഴയ വീട് മതി എന്ന നിലപാടില്‍ ആയിരുന്നു. ആനന്ദ് പേടിച്ച പോലെ ഒന്നും ആയിരുന്നില്ല പ്രിയയുമായുള്ള ദാമ്പത്യം. രണ്ടു പേരും വളരെ സ്നേഹത്തോടെ തന്നെ കഴിഞ്ഞു. രണ്ടു പേരുടെയും ശമ്പളവും ബോണസും കൊണ്ട് തന്നെ ആ വീടിന്‍റെ ലോണ്‍ ഏറെകുറെ അടച്ചു തീര്‍ത്തു.

ആനന്ദിന് ജോലി സംബന്ധമായ ആവശ്യത്തിനു ഒരാഴ്ച ഡല്‍ഹിയില്‍ പോകേണ്ടി വന്നു. ഡല്‍ഹിയിലെത്തിയതും ആനന്ദ് പ്രിയയെ ഭയങ്കരമായി മിസ്സ്‌ ചെയ്യാന്‍ തുടങ്ങി. ആനന്ദിന്‍റെ ഡല്‍ഹിയിലെ പ്രോജക്റ്റ് വ്യാഴാഴ്ചയോടെ തന്നെ തീര്‍ത്തു. പ്രോജക്റ്റ് തീര്‍ന്നതും ആനന്ദിന് പ്രിയയെ കാണുവാന്‍ കൊതിയായി. പ്രിയക്ക് സര്‍പ്രൈസ് നല്‍കുവാന്‍ വേണ്ടി അവന്‍ അവന്‍റെ യാത്ര വ്യാഴാഴ്ചത്തേക്ക് മാറ്റി.

രാത്രി 11 മണിയോട് കൂടി അവന്‍ മുംബൈ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തു. ബാഗേജ് കിട്ടി പതിനൊന്നരയോടു കൂടി അവന്‍ എയര്‍പോര്‍ട്ടിന് വെളിയില്‍ എത്തി. ടാക്സി വിളിച്ചു അവന്‍ വേഗം തന്നെ പ്രിയയുടെ അടുത്തേക്ക് യാത്രയായി.

വീട്ടിലെത്തി സ്പെയര്‍കീ കൊണ്ട് വാതില്‍ തുറന്നു അകത്ത് കയറിയ അവന്‍ മനസ്സ് തകര്‍ക്കുന്ന ദൃശ്യമാണ് കണ്ടത്. പ്രിയയുടെയും മറ്റൊരു പുരുഷന്റെയും വസ്ത്രങ്ങള്‍ ലിവിംഗ് റൂമില്‍ അവിടിവിടെയായി ഊരിയിട്ടിരിക്കുന്നു. മാസ്റ്റര്‍ ബെഡ്റൂമില്‍ നിന്നും ഞരങ്ങലുകളും

💬 Comments

View all comments