0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 3 [Asuran]

Author : asuran Read All Parts 829

പിന്നെ എനിക്ക് വേറെ എവിടെയും ജോലിയും കിട്ടില്ല. ഇതില്‍ നിന്നും എന്നെ രക്ഷിച്ചെടുത്തത് വിവേക് സാര്‍ ആണ്. അതിനു പ്രതിഫലമായി അയാള്‍ എന്നോട് ചോദിച്ചത് എന്നെ തന്നെയാണ്. എന്‍റെ മുന്നില്‍ വേറെ വഴി ഉണ്ടായിരുന്നില്ല അയാള്‍ക്ക് വഴങ്ങുക അല്ലാതെ. ഞാന്‍ ചെയ്തത് തെറ്റാണ് എന്നറിയാം. ഞാന്‍ തെറ്റ് അംഗീകരിച്ചു അതിന്‍റെ പ്രത്യാഘാതങ്ങള്‍ നേരിടണമായിരുന്നു. ഒരു നിമിഷം ഞാന്‍ ഭീരു ആയി പോയി. പ്ലീസ് ആനന്ദ് ഇപ്രാവശ്യം എനിക്ക് മാപ്പ് തരണം.”

“ശരി ഞാന്‍ പൊറുക്കാം. നീ നിന്‍റെ എല്ലാ ഈമെയില്‍, ഫേസ്ബുക്ക്,ഫോണ്‍ എല്ലാത്തിന്റെയും പാസ്സ്‌വേര്‍ഡ്‌ എനിക്ക് തരണം. അത് കൂടാതെ ഈ ജോലി നാളെ തന്നെ റിസൈന്‍ ചെയ്യണം.”

ആനന്ദ് പറഞ്ഞതിനോട് എല്ലാം പ്രിയ സമ്മതിച്ചു. പ്രിയയോടു പൊറുത്ത് ഒരു പുതിയ തുടക്കത്തിനു ആനന്ദും തയ്യാറായി.

രണ്ടാഴ്ചക്കുള്ളില്‍ തന്നെ പ്രിയക്ക് മറ്റൊരു ജോലി ലഭിച്ചു. പ്രിയയെ വേറെ ഒരു ജോലിക്ക് വിടുന്നതിനോട് ആനന്ദിന് താല്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ തന്‍റെ വീട്ടുകാരുടെ ചെലവ്, പ്രിയയുടെ വീട്ടുകാരുടെ ചെലവ് ലോണുകള്‍ എല്ലാം കഴിഞ്ഞു തന്‍റെ കൈയില്‍ ആവശ്യത്തിനു കാശ് ഉണ്ടാവില്ല എന്ന തിരിച്ചറിവ് അവനെ പ്രിയയെ ജോലിക്ക് വിടുവാന്‍ തന്നെ പ്രേരിപ്പിച്ചു.

ആ സംഭവങ്ങള്‍ കഴിഞ്ഞു ഏകദേശം ഒരു വര്ഷം കഴിഞ്ഞു. പ്രിയ പുതിയ ജോലിയില്‍ കയറി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ എവിപി ആയി പ്രമോഷന്‍ കിട്ടി. ആ പ്രമോഷന്‍ ആനന്ദിന്റെ മനസ്സില്‍ സംശയത്തിന്റെ വിത്തുകള്‍ പാകി. കോര്‍പ്പറേറ്റില്‍ ജോലി ചെയുന്ന ആള്‍ ആയത്‌ കൊണ്ട് പ്രമോഷന്‍ എല്ലാം എങ്ങനെ നടക്കും എന്നത് ആനന്ദിന് നല്ലവണ്ണം അറിയാമായിരുന്നു. ഈ ലെവലില്‍

💬 Comments

View all comments