0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 3 [Asuran]

Author : asuran Read All Parts 833

ആനന്ദിന് തോന്നി. പ്രിയ അപ്പോള്‍ ക്രോധം കൊണ്ട് കണ്ണ്‍ കാണാത്ത അവസ്ഥയില്‍ ആയിരുന്നു. അവള്‍ അവിടെ കണ്ട എല്ലാ സാധനവും എടുത്തു ആനന്ദിനെ എറിഞ്ഞു.അതു കഴിഞ്ഞു അവള്‍ നേരെ ഓടിപോയി മുറിയില്‍ കയറി വാതിലടച്ചു.

യുദ്ധം കഴിഞ്ഞ പ്രതീതിയുള്ള ഹാളില്‍ വിഷമത്തോടെ ഇരിക്കുകയായിരുന്നു ആനന്ദ്. കാളിംഗ് ബെല്‍ നിര്‍ത്താതെ മുഴങ്ങുന്നത് കേട്ടാണ് അവന്‍ എഴുനേറ്റത്. അവന്‍ ചെന്നു വാതില്‍ തുറന്നു നോക്കി. ഒരു എസ്ഐയും നാല് പോലീസ്കാരും വീട്ടിനുള്ളിലേക്ക് കയറി. എന്താണ് നടക്കുന്നത് എന്നറിയാതെ ആനന്ദ് അന്തംവിട്ടപ്പോള്‍ തല മുഴുവന്‍ ചോര ഒലിപ്പിച്ചു കൊണ്ട് പ്രിയ റൂമില്‍ നിന്നിറങ്ങി എന്നിട്ട് പോലീസുകാരോടായി.

“സര്‍ ഇവന്‍ എന്നെ കൊല്ലാന്‍ നോക്കി.”

പോലീസുകാര്‍ ആനന്ദിനെ പിടിച്ചു. അവന്‍റെ നിരപരാധിത്വവാദമൊന്നും അവരുടെ അടുത്ത്‌ ചെലവായില്ല. പ്രിയ അവന്‍റെ മേലെ ഇന്ത്യയില്‍ ഏറ്റവുമധികം വ്യഭിചരിക്കപ്പെട്ട വകുപ്പായ, ലീഗല്‍ ടെററിസം എന്ന്‍ സുപ്രീംകോടതി അഭിപ്രായപ്പെട്ട വകുപ്പ് ആയ ഐപിസി സെക്ഷന്‍ 498എ (സ്ത്രീധന നിരോധന നിയമം) പ്രകാരം കംപ്ലൈന്റ്റ് കൊടുത്തു. ഐപിസി സെക്ഷന്‍ 498എ കൂടാതെ സെക്ഷന്‍ 377 (പ്രകൃതി വിരുദ്ധ ലൈംഗീക വേഴ്ചക്ക് പ്രേരിപ്പിക്കുക) ഗാര്‍ഹികപീഡനനിയമം 2005എന്നിവയും മേമ്പൊടിയായി ചാര്‍ത്തി കൊടുത്തു. ഈ വകുപ്പുകള്‍ പ്രകാരം കേസേടുത്താല്‍, ജാമ്യമില്ലാ വകുപ്പുകള്‍ ആയത്‌ കൊണ്ട് തെറ്റ് ചെയ്താലും ഇല്ലെങ്കിലും നേരെ ജെയിലില്‍ പോവുകയേ നിവര്‍ത്തിയുള്ളൂ. (ഇപ്പോള്‍ ആരും ഇത് പരീക്ഷിച്ചു നോക്കേണ്ട. ഈ വകുപ്പുകളുടെ വ്യാപക ദുരുപയോഗം കാരണം സുപ്രീംകോടതി പ്രാഥമിക അന്വേഷണം നടത്തി എന്തെങ്കിലും സത്യം ഉണ്ടെങ്കില്‍ മാത്രമേ അറ്റസ്റ്റ് ചെയ്യാന്‍ പാടുള്ളൂ എന്ന്‍ 2017ലും 2018ലും അസനിഗ്ധമായി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇത്

💬 Comments

View all comments