Chapter Title : അത്രമേൽ സ്നേഹിക്കയാൽ 3 [Asuran]
പോലെ ദുരുപയോഗം ചെയ്യുന്ന മറ്റൊരു വകുപ്പാണ് റേപ്പിനു എതിരെയുള്ളത്. ദിഗംബര്‍ ഗെയിക്കുവാദ് കേസില്‍ വ്യാജപരാതി ഉന്നയിച്ച സുനന്ദ കുര്‍ഹാദേ എന്ന സ്ത്രീക്ക് കോടതി 10 ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു. അത് കൊണ്ട് വ്യാജപരാതി കൊടുക്കാന്‍ ഉള്ള ഉദ്ദേശ്യം ഉണ്ടെങ്കില്‍ ചിലപ്പോള്‍ അത് തിരിച്ചടിക്കാന്‍ സാധ്യതയുണ്ട് എന്ന്‍ ഞാന്‍ ഓര്‍മിപ്പിക്കുന്നു.)
രാവിലെ പ്രഭാതഭക്ഷണവും കഴിഞ്ഞു ഒരു ചായയുമായി സോഫയില്‍ ഇരിക്കുകയായിരുന്നു രാമന്‍. ആനന്ദ് വിളിച്ചിട്ട് രണ്ടുമൂന്ന്‍ ദിവസം കഴിഞ്ഞു. പ്രിയയുമായി എന്തൊക്കെയോ പ്രശ്നം ഉള്ളത് പോലെ തോന്നുന്നു. വരട്ടെ ഞായറാഴ്ച ആകട്ടെ അവനുമായി ഒന്ന് സംസാരിക്കണം എന്ന് ചിന്തിച്ചപ്പോള്‍ തന്നെയാണ് കോളിംഗ് ബെല്‍ അടിച്ചത്. ആരാണ് തന്നെ കാണാന്‍ രാവില്‍ തന്നെ എന്നാലോചിച്ചു രാമന്‍ വാതില്‍ തുറന്നു. നോക്കുമ്പോള്‍ ഒരു എസ്ഐയും രണ്ടു കോണ്‍സ്റ്റബിള്‍മാരും പിന്നെ രണ്ടു ലേഡി കോണ്‍സ്റ്റബിള്‍മാരും ആയിരുന്നു.
“രാമന്‍ നിങ്ങളെയും നിങ്ങളുടെ ഭാര്യ സാവിത്രിയേയും അറ്റസ്റ്റ് ചെയ്യാനാണ് ഞങ്ങള്‍ വന്നത്.”
“അറ്റസ്റ്റ് ചെയ്യാനോ. എന്തിനു.”
“അതൊക്കെ നമ്മുക്ക് സ്റ്റേഷനില്‍ ചെന്നിട്ടു പറയാം.”
“സര്‍ എന്നാല്‍ ഞാനീ ഡ്രസ്സ് എങ്കിലും മാറിക്കോട്ടെ.”
“ഇനി അതിന്‍റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.” ഇതും പറഞ്ഞു രാമനെയും സാവിത്രിയെയും വീട്ടില്‍ ധരിക്കുന്ന വസ്ത്രങ്ങളോടെ പോലീസ് അറ്റസ്റ്റ് ചെയ്തു.
മജിസ്ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയപ്പോളാണ് തന്‍റെ മരുമകള്‍ പ്രിയ കൊടുത്ത സ്ത്രീധന നിരോധന നിയമപ്രകാരമാണ് അറ്റസ്റ്റ് എന്നത് രാമന് മനസിലായത്.
രാവിലെ ഓഫീസില്‍ ഇരുന്നു കമ്പ്യൂട്ടറുമായി മല്ലിടുമ്പോള്‍ ആണ് അഞ്ജലിക്ക് ഫോണ്‍ വരുന്നത്. നോക്കുമ്പോള്‍ മുംബൈയില്‍ തന്‍റെ കൂടെ കളിച്ചു വളര്‍ന്ന ഫ്രണ്ട് ആണ്. എടുക്കണമോ വേണ്ടയോ എന്ന്‍ അഞ്ജലി
💬 Comments
View all comments