0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 3 [Asuran]

Author : asuran Read All Parts 835

സംശയിച്ചു. പിന്നെ എന്തെങ്കിലും വരട്ടെ എന്ന്‍ വെച്ചു അവള്‍ ഫോണ്‍ എടുത്തു ഹലോ പറഞ്ഞു.

“അഞ്ജലി ഇവിടെ എന്തൊക്കെയോ പ്രശ്നം ഉണ്ട്. അങ്കിളിനെയും ആന്റിയെയും ആനന്ദിനെയുംഒക്കെ അറസ്റ്റ് ചെയ്തിരിക്കുന്നു. ജാമ്യമില്ലാതെ ജയിലില്‍ അടക്കും എന്നാണ് കേട്ടത്.”

“ജയിലില്‍ അടക്കാണോ? എന്തിന്?”

“ആനന്ദിന്റെ ഭാര്യ ആയി എന്തോ ഡൌറി പ്രശ്നമാണ്.”

“ഡൌറിയോ. അച്ഛന്‍ അതിന് ഡൌറിക്ക് എതിരാണല്ലോ. എനിക്ക് ഉറപ്പാണ്‌ അച്ഛന്‍ ഒരു പൈസ പോലും സ്ത്രീധനം മേടിച്ചിട്ടില്ല എന്ന്.”

“അതൊന്നും എനിക്കറിയില്ല, ഞാന്‍ കേട്ട കാര്യം നിന്നെ അറിയിച്ചു.”

അഞ്ജലി മുംബൈയിലുള്ള പഴയ ആള്‍ക്കാരെ വിളിച്ചു. സംസാരിച്ചവര്‍ എല്ലാം ആ വാര്‍ത്ത സത്യമാണ് എന്ന്‍ തന്നെ അവളെ അറിയിച്ചു. അഞ്ജലിക്ക് സങ്കടം അടക്കാന്‍ കഴിയുന്നില്ല. അവള്‍ ഇന്ദറിനെ വിളിച്ചു കാര്യം പറഞ്ഞു. അന്ന് രാത്രിയിലുള്ള ഫ്ലൈറ്റില്‍ മുംബൈക്ക് അവര്‍ പറന്നു.

രാത്രി ജയിലിലെ തറയില്‍ കിടന്ന രാമന് ഉറക്കം വന്നില്ല. ആനന്ദും ഉറക്കം വരാതെ അടുത്തു തന്നെയുണ്ട്. വരാന്തയിലെ നിറം മങ്ങിയ ബള്‍ബില്‍ നിന്നുമുള്ള വെളിച്ചത്തില്‍ തന്‍റെ അടുത്തു കിടക്കുന്ന മകനെ രാമന്‍ കണ്ടു. വാത്സല്യത്തോടെ അയാള്‍ മകന്‍റെ തലയില്‍ തലോടി. മകന്‍ അച്ഛനെ കെട്ടിപിടിച്ചു ഇത്രയും കാലം നടന്ന കാര്യങ്ങള്‍ എല്ലാം ഒന്നും മറച്ചു വെക്കാതെ തന്നെ അറിയിച്ചു. മകന്‍റെ കണ്ണീര്‍ കണ്ട് ആ അച്ഛന്റെ നെഞ്ച് പൊള്ളി.

“എന്താടാ നിനക്കൊന്നും ഉറക്കമില്ലേ.” റൌണ്ടിന് വന്ന ജയില്‍ ജീവനക്കാരന്‍റെ ശബ്ദമാണ് അവരെ ഉണര്‍ത്തിയത്.

“നിങ്ങള്‍ ആ സ്ത്രീധന കേസിന്‍റെ ആള്‍ക്കാര്‍ അല്ലേ. എന്‍റെ പൊന്നു സാറേ ആ കേസ് വള്ളികെട്ടാണ്. എത്രയും വേഗം സോള്‍വ് ആക്കാന്‍

💬 Comments

View all comments