0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 3 [Asuran]

Author : asuran Read All Parts 837

നാളെ ജാമ്യത്തിനായി ജാമ്യക്കാരെ കാണാന്‍ വേണ്ടി പോയതാണ്.”

“അതിന് ഒന്ന്‍ സമാജത്തില്‍ പോയി പറഞ്ഞാല്‍ അവര്‍ ഏര്‍പാടാക്കി തരില്ലേ ജാമ്യക്കാരെ.”

“ഞങ്ങള്‍ പോയി കണ്ടതാണ് അച്ഛാ അപ്പോള്‍ എല്ലാവരും ഓരോ ഒഴിവുകള്‍ പറയാണ്. അവരെ വിശ്വസിക്കാന്‍ പറ്റില്ല. അത് കൊണ്ട് വരും എന്ന്‍ ഉറപ്പുള്ള ജാമ്യക്കാര്‍ വേണം.”

പിന്നെയും അവര്‍ സംസാരിച്ചു നിന്നു ഒടുവില്‍ സമയം കഴിഞ്ഞു എന്ന ഗാര്‍ഡിന്റെ അറിയിപ്പ് കിട്ടിയപ്പോള്‍ ആണ് അവര്‍ പിരിഞ്ഞത്.

പിറ്റേ ദിവസം തന്നെ അവരുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചു. രാമനും സാവിത്രിക്കും കോടതി കര്‍ശനമായ ഉപാധികളോടെ ജാമ്യം അനുവദിച്ചു, പക്ഷേ ആനന്ദിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. ആനന്ദിന്റെ റിമാന്‍റ് ഒരാഴ്ചത്തേക്ക് കൂടി കോടതി നീട്ടി.

അഞ്ജലിയും ഇന്ദറും മോളും കൂടി രാമന്റെയും സാവിത്രിയുടെയും കൂടെ താമസിച്ചു. മോളുടെ കൊഞ്ചലുകള്‍ ഒരു പരിധി വരെ രാമന്‍റെയും സാവിത്രിയുടെയും ദുഃഖം അകറ്റി. ഇന്ദര്‍ നിക്കാതെ ഓടി നടക്കുകയാണ്. ആനന്ദിന്റെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കണം, കേസ് പിന്‍വലിപ്പിക്കാന്‍ ആയി പ്രിയയുമായി സംസാരിക്കണം.

ആനന്ദിന്റെ ജാമ്യം ഹൈകൊടതിയും തള്ളി. പ്രിയയുമായുള്ള കോംപ്രമൈസ് ചര്‍ച്ച കഴിഞ്ഞു വീട്ടില്‍ എത്തിയ ഇന്ദറിനോടായി രാമന്‍:

“മോനെ ഇന്ദര്‍ പ്രിയയുമായി സംസാരിച്ചു എന്തായി. കേസ് പിന്‍വലിക്കാം എന്ന്‍ അവള്‍ സമ്മതിച്ചോ?”

“കേസ് പിന്‍വലിക്കണം എങ്കില്‍ ആനന്ദ് ദാദയുടെ (ദാദ മറാത്തിയില്‍ ഏട്ടന്‍) ഫ്ലാറ്റ് അവരുടെ പേരില്‍ ആക്കി കൊടുത്താല്‍ കേസ് പിന്‍വലിക്കാം എന്നാണ് പറഞ്ഞത്.”

അഞ്ജലി: “ദാദയുടെ ഫ്ലാറ്റ് അവര്‍ക്ക് കൊടുക്കാനോ. നാല് നാലരകോടി രൂപ വരും ഇപ്പോള്‍ ആ ഫ്ലാറ്റ്. ദാദയുടെ ജീവിതസമ്പാദ്യമാണ് അത്. എങ്ങനെയാ അത് അവര്‍ക്ക്

💬 Comments

View all comments