0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 3 [Asuran]

Author : asuran Read All Parts 838

വെറുതേ കൊടുക്കുക.”

അഞ്ജലിയെ പറയാന്‍ സമ്മതിക്കാതെ രാമന്‍ ഇടപ്പെട്ടു. “ആ ഫ്ലാറ്റ് കൊടുക്കാതെ ഇരുന്നാല്‍ എന്‍റെ കുട്ടിയെ പഴയപടി തിരിച്ചു കിട്ടുമോ. ഇല്ലലോ. ആര്‍ക്കും ഒരു ദ്രോഹവും ചെയാതെ ജീവിച്ച ആളാണ് ഞാന്‍. സ്നേഹത്തിനേക്കാള്‍ സമുദായത്തിനും ജാതകത്തിനും ബാബാജിക്കും എല്ലാം ഞാന്‍ പ്രാധാന്യം നല്‍കി. ആ എന്നെ ഒരു പാഠം പഠിപ്പിക്കാന്‍ ദൈവം നിശ്ചയിചതാണ്. അതിന് വല കൊടുക്കേണ്ടി വന്നതോ എന്‍റെ പാവം കുട്ടിയും. നിങ്ങളോടും ഈ അച്ഛന്‍ വലിയ തെറ്റാണ് ചെയ്തത്. നിങ്ങള്‍ രണ്ടു പേരും അച്ഛനോട് ക്ഷമിച്ചു മാപ്പ് തരണം.”

“അച്ഛാ അങ്ങനെ പറയാതെ. ഞങ്ങളാണ് നിങ്ങളുടെ സമ്മതം ഇല്ലാതെ കല്യാണം കഴിച്ചത്. അതിന് നിങ്ങള്‍ ഞങ്ങള്‍ക്കാണ് മാപ്പ് തരേണ്ടത്.” അഞ്ജലിയെ ചേര്‍ത്തു നിര്‍ത്തി കൊണ്ട് ഇന്ദര്‍ പറഞ്ഞു.

രാമനും സാവിത്രിയും ഇന്ദറും അഞ്ജലിയും എല്ലാം പരസ്പരം പറഞ്ഞു തീര്‍ത്തു ഒരു കുടുംബമായി.

റിമാന്‍റ് കാലാവധി കഴിഞ്ഞു ആനന്ദിന്റെ ജാമ്യാപേക്ഷ വീണ്ടും വന്നു. ഇപ്രാവശ്യം കോടതി ജാമ്യം നിഷേധിച്ചില്ല. പത്ത് ദിവസത്തെ ജെയില്‍ വാസത്തിനു ശേഷം ആനന്ദ് ജയില്‍ മോചിതനായി. പത്ത് ദിവസത്തെ ജയില്‍വാസം ആനന്ദിനെ പാടെ തകര്‍ത്തിരുന്നു. ഡിപ്രഷനും, സ്‌ട്രെസ് ഡിസോര്‍ഡര്‍സും അവനില്‍ നിറഞ്ഞു നിന്നിരുന്നു. അതിന്‍റെ ഫലമായി ജോലിയില്‍ ശ്രദ്ധിക്കാന്‍ പറ്റാത്തത് കൊണ്ട് അവനെ കമ്പനി ബലമായി റിസൈന്‍ ചെയിച്ചു.

കേസ് കോംപ്രമൈസ് ചെയ്യുന്നതിന്‍റെ ഭാഗമായി ആനന്ദ് ഫ്ലാറ്റ് പ്രിയയുടെ പേരില്‍ ആക്കി കൊടുത്തു. രണ്ടു പേരും മ്യൂച്ചല്‍ ഡിവോര്‍സിനു അപേക്ഷിച്ചു. പിന്നത്തെ നാല് വര്‍ഷത്തോളം ആനന്ദ് ഡിപ്രഷനും, സ്‌ട്രെസ് ഡിസോര്‍ഡര്‍സിനും ചികിത്സയിലായിരുന്നു. നീണ്ട നാളത്തെ ചികിത്സക്ക് ശേഷം ആനന്ദ് കുറച്ചൊക്കെ

💬 Comments

View all comments