0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 3 [Asuran]

Author : asuran Read All Parts 839

നോര്‍മ്മല്‍ ആയി. പൂര്‍ണ്ണമായും മാറി എന്ന്‍ പറയാന്‍ കഴിയില്ലെങ്കിലും ആനന്ദ് കുറച്ചൊക്കെ സാധാരണ ജീവിതം നയിക്കാന്‍ തുടങ്ങി. ആനന്ദിന്റെ ഏതോ ഒരു അഭ്യുദയകാംക്ഷി ജയുടെ കമ്പനിയുടെ എക്സിക്യുട്ടീവ്‌ ഡയരക്ടര്‍ ആയ വാണി മാഡത്തിനു മുന്‍പില്‍ ആനന്ദിന് വേണ്ടി റെക്കമന്റ് ചെയ്തു. വാണി മാഡത്തിനു തള്ളി കളയാന്‍ പറ്റാത്ത ആരോ ആയത്‌ കൊണ്ട് സിഎ ഫ്രെഷറിനെ പോലെ ആനന്ദിനെ ജോലിക്കെടുത്തു. മുംബൈ വേണ്ട ബാംഗ്ലൂര്‍ മതി എന്ന ആനന്ദിന്റെ അപേക്ഷയും സ്വീകരിച്ചു. ആനന്ദ് ഇപ്പോള്‍ ബാംഗ്ലൂരില്‍ അഞ്ജലിയുടെയും ഇന്ദറിനോടും ഒപ്പം അവരുടെ ഫ്ലാറ്റില്‍ ജീവിക്കുന്നു.

രഘു ജയിനോടായി തുടര്‍ന്നു. “ജയ്‌ നീ ഒന്നും ചെയ്തിട്ടില്ല എന്ന്‍ എനിക്കറിയാം. ആനന്ദ് അനുഭവിച്ച ജീവിതമാണ് അവനെ ഇത്രയും ഡിഫന്‍സീവ് ആക്കിയത്. അത് കൊണ്ട് നീ ടെന്‍ഷന്‍ ആകാതെ പൊയ്കൊള്ളൂ.”

രഘുവിനോട് നന്ദി പറഞ്ഞു ജയ്‌ കാബിനില്‍ നിന്നും പുറത്തിറങ്ങി. തന്‍റെ സീറ്റിലേക്ക് തിരിച്ചു നടക്കുമ്പോഴും ജയ്‌ ആനന്ദിനെയും പ്രിയയെയും പറ്റിയാണ് ഓര്‍ത്തത്. ജയ്‌ മനസ്സില്‍ പ്രിയയോടായി. “ഹേ നിഷ്ടൂരയായ സ്ത്രീ. ഒരു പാവം ചെറുപ്പക്കാരന്‍റെ ജീവിതവും മോഹങ്ങളും സ്വപ്നങ്ങളുമാണ് നിങ്ങളുടെ സ്വാര്‍ത്ഥതക്ക് വേണ്ടി തകര്‍ത്തത്. പഞ്ചാഗ്നി മദ്ധ്യേ തപസ്സ് ചെയ്താലും ഏത് പുണ്യതീര്‍ത്ഥത്തില്‍ മുങ്ങിയാലും ഈ പാപത്തില്‍ നിന്നും നിങ്ങള്‍ക്ക് രക്ഷ നേടാന്‍ കഴിയില്ല. ഇതിനുള്ള തിരിച്ചടി കാലം നിങ്ങള്‍ക്ക് നല്‍കിയിരിക്കും.”

2018 നവംബര്‍ 9 വെള്ളിയാഴ്ച.

രാത്രി പതിനൊന്നു മണിയോട് അടുപ്പിച്ചു അര്‍ദ്ധവാര്‍ഷിക പ്രമോഷന്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ഇമെയില്‍ ജയ്ക്ക് ലഭിച്ചത്. സ്വന്തം ചുമതലയില്‍ നിന്നും വളരെ കൂടുതല്‍ ചുമതല ഏറ്റെടുക്കുന്നവര്‍ക്കും റിസൈന്‍ ചെയ്തു പക്ഷേ കമ്പനി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആണ്

💬 Comments

View all comments