അത്രമേൽ സ്നേഹിക്കയാൽ 4 [Asuran]

📝 Ongoing

👁 123178 views ❤ 219 likes 💬 24 comments

അത്രമേൽ സ്നേഹിക്കയാൽ 4
ATHRAMEL SNEHIKKAYAL PART 4
AUTHOR : അസുരന്‍ | Previous Parts

2019 എന്നത് എനിക്ക് എന്‍റെ കരിയറില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടു വന്ന വര്‍ഷമാണ്‌. ജനുവരിയില്‍ പ്രൊജക്റ്റ്സ് ടീമിന്‍റെ ഭാഗമായ ക്ലയന്റ് ഓണ്‍ബോര്‍ഡിംഗ് എന്ന ഒരു പ്രോസസ് ഒരു ഇന്ഡിപെന്‍ഡന്റ്റ് പ്രോസസ് ആയി മാറ്റാന്‍ തീരുമാനിച്ചപ്പോള്‍ എന്നെ ആയിരുന്നു ഈ പുതിയ പ്രോസസിന്റെ ഹെഡ് ആയി നിയമിച്ചത്. എന്‍റെ വളരെകാലമായുള്ള ആഗ്രഹമായ ഒരു പ്രോസസ് ഹെഡ് എന്ന റോളിലേക്ക് എന്നെ മാറാന്‍ സഹായിച്ച വര്‍ഷമാണ്‌ 2019. പക്ഷേ ഇത് കൊണ്ട് ജോലിയില്‍ എനിക്ക് ഉണ്ടായിരുന്ന ഫ്രീ ടൈം മുഴുവനായി പോയി കിട്ടി.

ഓപറേഷന്‍സില്‍ ആയിരുന്നപ്പോള്‍ കുത്തിയിരുന്നു എടുക്കേണ്ട പണി കുറവായിരുന്നു എന്നാലോ ഒരുപാട് ഉത്തരവാദിത്വം പേറുന്ന ജോലി ആയിരുന്നു. ഞങ്ങളുടെ സിസ്റ്റത്തിലേക്ക് ഇന്‍പുട്ട് ചെയുന്ന ഡാറ്റയുടെ ഏകദേശം അറുപതു ശതമാനം എന്‍റെ കീഴില്‍ ആയിരുന്നു. ക്ലയന്റ്സ് അത് പോലെ മാനേജ്മെന്‍റ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കല്‍ മാത്രമായിരുന്നു അപ്പോള്‍ എന്‍റെ ജോലി. എന്‍റെ ഒന്‍പത് മണിക്കൂര്‍ ഷിഫ്റ്റില്‍ ഏകദേശം പകുതിയില്‍ അധികം സമയവും മീറ്റിങ്ങുകളും കോള്‍സും ആയിരുന്നു. ഏകദേശം 90 ശതമാനം കോള്‍സിലും ഞാന്‍ വെറും കേള്‍വിക്കാരന്‍ മാത്രം, ക്വാറം തികയാനുള്ള ഒരാള്‍. അന്ന്‍ എനിക്ക് വായിക്കാനും എഴുതാനും ഒരുപാട് സമയം കിട്ടിയിരുന്നു.

മുന്പ് വെറും കേള്‍വിക്കാരന

📚 Chapters

1 published

Related Stories

💬 Comments

View all comments